ഹോട്ടൽ വെയ്റ്ററിൽ നിന്നും മുംബൈ ഇന്ത്യൻസിന്റെ ഫാസ്റ്റ് ബൗളറായ കഥ... കുൽവന്ത് ഖെജ്രോലിയ പറയുന്നു!!!

  • Posted By:
Subscribe to Oneindia Malayalam

പണ്ടത്തെപ്പോലെ മുംബൈയിലും ബാംഗ്ലൂരിലും കൊൽക്കത്തയിലും ചെന്നൈയിലും മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല ഇന്ന് ഇന്ത്യൻ ക്രിക്കറ്റ്. അത് നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും വലിയ താരങ്ങളെ തരുന്നു. ഒരു പരിധി വരെ ക്രെഡിറ്റ് ഐ പി എല്ലിനും കൊടുക്കണം.

വീണ്ടും കളി ജയിപ്പിച്ച് ഗൗതം ഗംഭീർ.. ദി ബിഗ് മാച്ച് പ്ലെയർ.. കാണൂ, ധോണി നശിപ്പിച്ച ഗംഭീറിന്റെ കരിയർ!

സുനിൽ നരെൻ ഓപ്പണറായതോടെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് കഷ്ടകാലവും തുടങ്ങി... അതെങ്ങനെ? കാണൂ!!

സൺറൈസേഴ്സിനെ മഴയ്ക്കും രക്ഷിക്കാൻ പറ്റിയില്ല... 'ഗംഭീർ' ജയം, കൊൽക്കത്ത ക്വാളിഫയറിൽ.. കളി മുംബൈയോട്!!

രാജസ്ഥാൻ റോയൽസിന് വേണ്ടി കമ്രാൻ ഖാനൊക്കെ കളിക്കാനെത്തിയത് ദിവസക്കൂലിക്ക് പണിയെടുക്കുന്ന സ്ഥലത്ത് നിന്നാണ്. ഇപ്പോഴിതാ മുംബൈ ഇന്ത്യൻസിലെ ഫാസ്റ്റ് ബൗളറായ കുൽവന്ത് ഖെജ്രോലിയ സമാനമായ സ്വന്തം കഥ പറയുന്നു. മുംബൈയ്ക്ക് വേണ്ടി ഒരു കളി പോലും കളിക്കാൻ അവസരം കിട്ടിയില്ലെങ്കിലും ഖെജ്രോലിയയ്ക്ക് ഇതൊരു ലോട്ടറിയാണ്.

ആരാണീ ഖെജ്രോലിയ

ആരാണീ ഖെജ്രോലിയ

രാജസ്ഥാനിലെ ഒരു ചെറിയ ഗ്രാമത്തിൽ നിന്നാണ് കുൽവന്ത് ഖെജ്രോലിയ വരുന്നത്. വെറും 7 ഫസ്റ്റ് ക്ലാസ് മത്സരങ്ങളുടെ പരിചയം മാത്രമേ കുൽവന്ത് ഖെജ്രോലിയയ്ക്ക് ക്രിക്കറ്റിൽ ഉള്ളൂ. കുൽവന്ത് ഖെജ്രോലിയയുടെ ആദ്യത്തെ ഐ പി എൽ സീസണാണ് ഇത്. ഇത്തവണ ലേലത്തിൽ മുംബൈ ഇന്ത്യൻസാണ് ഈ 25കാരനെ വാങ്ങിയത്.

ഹോട്ടലിൽ വെയ്റ്റർ

ഹോട്ടലിൽ വെയ്റ്റർ

ഗോവയിലെ ഒരു ഹോട്ടലിൽ വെയ്റ്ററായി ജോലിയെടുക്കുകയായിരുന്നു കറച്ച് കാലം മുമ്പ് വരെ കുൽവന്ത് ഖെജ്രോലിയ. ഖെജ്രോലിയ ക്രിക്കറ്റ് കളിക്കും എന്ന കാര്യം പോലും വീട്ടുകാർക്ക് അറിയില്ലായിരുന്നു. പകൽ ജോലിയെടുക്കും, വൈകിട്ട് ജിമ്മിൽ പോകും. നല്ലൊരു ഷൂ വാങ്ങാൻ പോലും പണമുണ്ടായിരുന്നില്ല - ഖെജ്രോലിയ പറയുന്നു.

ബ്രേക്കായത് ദില്ലി

ബ്രേക്കായത് ദില്ലി

ദില്ലിയിലെ എൽ ബി ശാസ്ത്രി ക്ലബിലെത്തിയതോടെയാണ് ഖെജ്രോലിയയുടെ തലവര തെളിഞ്ഞത്. ഗൗതം ഗംഭീറും നിതീഷ് റാണയും ഉന്മുക്ത് ചന്ദുമൊക്കെ എൽ ബി ശാസ്ത്രി ക്ലബിന്റെ ഉൽപ്പന്നങ്ങളാണ്. ഇതോടെ ഖെജ്രോലിയ ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങി. ഏഴ് ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ചു.

ഖെജ്രോലിയ ഹാപ്പിയാണ്

ഖെജ്രോലിയ ഹാപ്പിയാണ്

മുംബൈ ഇന്ത്യൻസ് പോലെ ഒരു ടീമിനൊപ്പം ചേരാൻ പറ്റിയതിൽ ഖെജ്രോലിയ ഹാപ്പിയാണ്. ആകെ ഒരു സങ്കടം ഒരു കളിയിൽ പോലും ഇറങ്ങാൻ പറ്റിയില്ല എന്നത് മാത്രം. സച്ചിൻ, മഹേള, ജോണ്ടി റോഡ്സ്, രോഹിത് ശര്‍മ, മലിംഹ, ഹർഭജൻ തുടങ്ങിയ വമ്പൻമാർക്കൊപ്പം മുംബൈ ക്യാമ്പിലെ അനുഭവങ്ങൾ വരും കാലത്ത് ഖെജ്രോലിയയ്ക്ക് വൻ മുതൽക്കൂട്ടാകും എന്നത് ഉറപ്പ്.

English summary
Left-arm MI pacer Kulwant Khejrolia's journey from a waiter to becoming a fast bowler is an inspiration to those who want to make it big at this stage.
Please Wait while comments are loading...