സഹതാരങ്ങള്‍ ബാറ്റ് കൊടുത്തിട്ടും ആരോണ്‍ ഫിഞ്ച് കളിച്ചില്ല.. നഷ്ടം റെയ്‌നയ്ക്കും ഗുജറാത്തിനും മാത്രം!

  • Posted By:
Subscribe to Oneindia Malayalam

മുംബൈ: കരുത്തരായ മുംബൈ ഇന്ത്യന്‍സിന്റെ തട്ടകത്തില്‍ ഞായറാഴ്ച കളിക്കാനിറങ്ങിയ ഗുജറാത്ത് ലയണ്‍സ് മാന്യമായി തോറ്റു. ഗുജറാത്തിന്റെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ ആരോണ്‍ ഫിഞ്ചിന് കളിക്കാന്‍ പറ്റാതിരുന്നത് ഗുജറാത്തിന്റെ തോല്‍വിയുടെ പല കാരണങ്ങളില്‍ ഒന്നാണ്. മികച്ച ഫോമില്‍ കളിച്ചുവരികയായിരുന്ന ഫിഞ്ചിന് ബാറ്റും മറ്റും അടങ്ങിയ ക്രിക്കറ്റ് കിറ്റില്ലാത്തത് കൊണ്ടാണ് കളിക്കാന്‍ പറ്റാതിരുന്നത്.

Read Aslo: രണ്‍വീറും സാറയും പ്രണയത്തിലോ... അര്‍ജുനൊപ്പം ഇതേതാണ് ഒരു പെണ്‍കുട്ടി.. സച്ചിന്റെ മക്കളും പണിപറ്റിച്ചോ!!

ഫിഞ്ചിന് പകരം അവസാന നിമിഷം ജേസണ്‍ റോയ് ടീമില്‍ ഇടം പിടിച്ചെങ്കിലും വലിയ മെച്ചമുണ്ടാക്കാനിയില്ല. രാജ്‌കോട്ടില്‍ നിന്നും ക്രിക്കറ്റ് കിറ്റ് മുംബൈയില്‍ എത്താത്തത് കൊണ്ടാണ് ഫിഞ്ചിന് കളിക്ക് ഇറങ്ങാന്‍ പറ്റാതിരുന്നത്. ഗുജറാത്ത് ലയണ്‍സിന്റെ ക്യാപ്റ്റന്‍ സുരേഷ് റെയ്‌ന തന്നെയാണ് ഇക്കാര്യം പറഞ്ഞത്. ഫിഞ്ച് കരക്കിരുന്ന് കളി കണ്ടപ്പോള്‍ മക്കുല്ലം, സ്മിത്ത്, റോയ്, ടൈ എന്നിവര്‍ ഗുജറാത്തിന് വേണ്ടി കളിച്ചു.

aaronfinch

കളിക്കാനാവശ്യമായ സാധനങ്ങള്‍ തരാമെന്ന് ഗുജറാത്ത് ടീമംഗങ്ങള്‍ പറഞ്ഞിട്ടും ഫിഞ്ച് കളിക്കാനിറങ്ങിയില്ല എന്നാണ് അറിയുന്നത്. സ്‌പോണ്‍സര്‍ഷിപ് കരാര്‍ ഉള്ളത് കൊണ്ട് ഫിഞ്ചിന് മറ്റ് കമ്പനിയുടെ ബാറ്റ് ഉപയോഗിക്കാന്‍ പറ്റാത്തതാണ് കാരണം. എന്തായാലും ഓസ്‌ട്രേലിയന്‍ താരത്തിന് പറ്റിയ ഭീമന്‍ അബദ്ധത്തെ ട്രോള്‍ ചെയ്ത് കൊല്ലുകയാണ് സോഷ്യല്‍ മീഡിയ. നാല് കളികളില്‍ ഗുജറാത്തിന്റെ മൂന്നാമത്തെ തോല്‍വിയായിരുന്നു മുംബൈയ്‌ക്കെതിരെ.

English summary
Aaron Finch dropped for IPL match after losing his kit
Please Wait while comments are loading...