സഞ്ജു - പന്ത് - സഹീര്‍ ത്രയത്തെ പേടിച്ച് പഞ്ചാബ്.. 8 മണിക്ക് കളി കിംഗ്‌സ് ഇലവന്‍ Vs ഡെയര്‍ഡെവിള്‍സ്!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ഐ പി എല്ലില്‍ സെഞ്ചുറി നേടുന്ന ആദ്യ മലയാളിയായ സഞ്ജു സാംസണ്‍. നേരവും കാലവും നോക്കാതെ പന്തടിച്ച് പറത്തുന്ന റിഷഭ് പന്ത്, മാരകഫോമില്‍ പന്തെറിയുന്ന സഹീര്‍ ഖാന്‍.. ഇവരെയെല്ലാം തടഞ്ഞുനിര്‍ത്തിയാലും മിഡില്‍ ഓര്‍ഡറില്‍ ഇറങ്ങി കമ്പക്കെട്ട് നടത്തുന്ന ക്രിസ് മോറിസ് എന്ന ഡെഡ്‌ലി ഓള്‍റൗണ്ടര്‍ - ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ തട്ടകത്തില്‍ ശനിയാഴ്ചത്തെ രണ്ടാം കളിക്ക് ഇറങ്ങുന്ന പഞ്ചാബിന് പേടിക്കാന്‍ ഒരുപാടുണ്ട് കാര്യങ്ങള്‍.

Read Also: 'വയറിളക്കം' മഞ്ജരേക്കര്‍ കണ്ടോ കീരണ്‍ പൊള്ളാര്‍ഡ് ബ്രെയിന്‍ കൊണ്ട് കളിച്ച അത്യത്ഭുത ഇന്നിംഗ്‌സ്?

മറുവശത്ത് പഞ്ചാബും മോശക്കാരൊന്നും അല്ല. പറയാനാണെങ്കില്‍ അവര്‍ക്കുമുണ്ട് താരങ്ങള്‍. ഓപ്പണര്‍മാരായ ഹാഷിം ആംലയും മനന്‍ വോറയും നല്ല ടച്ചിലാണ്. ക്യാപ്റ്റനായ ശേഷം പക്വതയോടെ കളിക്കുന്ന ഗ്ലെന്‍ മാക്‌സ് വെല്‍, മധ്യിനിരയില്‍ കില്ലര്‍ മില്ലര്‍ എന്നിവര്‍ കൂടിയാകുമ്പോള്‍ ഏത് ബൗളിംഗ് നിരയും ഒന്ന് പേടിക്കും. മാര്‍ക് സ്റ്റോനിസ് എന്ന ശരാശരി ഓള്‍റൗണ്ടറാണ് ഏക വിദേശി ബൗളര്‍ എന്നത് പഞ്ചാബിന് ബാധ്യതയാണ്.

delhi-ipl

മൂന്ന് കളിയില്‍ രണ്ട് വിജയങ്ങളുമായി നാല് പോയിന്റോടെ പട്ടികയില്‍ നാലാം സ്ഥാനത്താണ് പഞ്ചാബ് ഇപ്പോള്‍. രണ്ട് കളി കളിച്ച ഡെല്‍ഹി ഡെയര്‍ഡെവിള്‍സിനാകട്ടെ ഓരോ വിജയവും തോല്‍വിയുമാണ് അക്കൗണ്ടില്‍. പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനക്കാരാണ് ഡല്‍ഹി. ശനിയാഴ്ച എട്ട് മണിക്കാണ് കളി. സോണി സിക്‌സ്, മാക്‌സ്, ഇ എസ് പി എന്‍, ഹോട്‌സ്റ്റാര്‍ എന്നിവയില്‍ കളി തത്സമയം കാണാം.

English summary
Their confidence restored after a bumpy start, a transformed Delhi Daredevils (DD) will look to stretch Kings XI Punjab (KXIP) to the limit when they face off in the Indian Premier League (IPL) 2017
Please Wait while comments are loading...