ദില്‍സേ മുംബൈ.. ഈ ഫോമില്‍ ഗുജറാത്തൊന്നും മുംബൈയ്ക്ക് ഒരു ഇരയേ അല്ല, മാച്ച് ഹൈലൈറ്റ്‌സ്!

  • Posted By:
Subscribe to Oneindia Malayalam

മുംബൈ: വാങ്കഡേ സ്‌റ്റേഡിയത്തില്‍ മുംബൈ ഇന്ത്യന്‍സിനെ തോല്‍പിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ചും ഗുജറാത്ത് ലയണ്‍സ് പോലെ തീരെ ബാലന്‍സ്ഡ് അല്ലാത്ത ഒരു ടീമിന്. കഴിഞ്ഞ സീസണില്‍ മുംബൈയ്‌ക്കെതിരെ കളിച്ച രണ്ടു കളിയും ജയിച്ചതിന്റെ ആത്മവിശ്വാസം മാത്രമായിരുന്നു ഗുജറാത്തിന്റെ കൈമുതല്‍. യുവതാരങ്ങള്‍ക്കും പൊള്ളാര്‍ഡിനുമൊപ്പം രോഹിത് ശര്‍മ കൂടി ഫോമായതോടെ കളി അനായാസം മുംബൈ ജയിച്ചു.

അച്ചടക്കത്തോടെ തുടക്കം

അച്ചടക്കത്തോടെ തുടക്കം

ടോസ് നേടിയ രോഹിത് ശര്‍മ ഗുജറാത്തിനെ ബാറ്റിംഗിന് വിട്ടതേ ഒരു പ്ലാനോട് കൂടിയാണ്. അത് കൃത്യമായി നടപ്പാക്കി അച്ചടക്കത്തോടെ പന്തെറിഞ്ഞ മുംബൈയ്ക്ക് മുന്നില്‍ ഗുജറാത്ത് സ്‌കോര്‍ ചെയ്യാന്‍ വിഷമിക്കുകയും ചെയ്തു. ഡ്വെയ്ന്‍ സ്മിത്തിനെ പൂജ്യത്തിന് പുറത്താക്കി മിച്ചല്‍ മക്ലനാഗനാണ് മുംബൈയ്ക്ക് ആദ്യത്തെ ബ്രേക് ത്രൂ നല്‍കിയത്.

റെയ്‌നയും മക്കുല്ലവും

റെയ്‌നയും മക്കുല്ലവും

ഐ പി എല്‍ സ്‌പെഷലിസ്റ്റുകളായ റെയ്‌നയും മക്കുല്ലവും ഒരുമിച്ച് ബാറ്റ് ചെയ്തിട്ട് പോലും സ്‌കോര്‍ നിരക്ക് ഉയര്‍ത്താന്‍ ലയണ്‍സിന് പറ്റിയില്ല. മക്കുല്ലമായിരുന്നു പിന്നെയും ഭേദം. 44 പന്തില്‍ 64 റണ്‍സ്. സുരേഷ് റെയ്‌നയെ മുംബൈ വരിഞ്ഞിട്ട് പിടിച്ചു. 29 പന്തില്‍ 28 റണ്‍സാണ് ക്യാപ്റ്റന്റെ സമ്പാദ്യം. പന്ത്രണ്ടാം ഓവറില്‍ ഹര്‍ഭജന്‍ റെയ്‌നയെ പുറത്താക്കുമ്പോള്‍ സ്‌കോര്‍ 81 ലെത്തിയതേ ഉണ്ടായിരുന്നുള്ളൂ.

 ആശ്വാസമായി കാര്‍ത്തിക്ക്

ആശ്വാസമായി കാര്‍ത്തിക്ക്

അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ദിനേശ് കാര്‍ത്തിക്കാണ് ഗുജറാത്തിനെ 175 കടത്തിയത്. എന്നാല്‍ ബൗളിംഗിലെ മേധാവിത്വം ബാറ്റിംഗിലും മുംബൈ കാണിച്ചപ്പോള്‍ ഗുജറാത്തിന് പ്രതീക്ഷ നഷ്ടപ്പെട്ടു. സ്‌കോര്‍ ബോര്‍ഡ് തുറക്കും മുന്‌പേ പാര്‍ഥിവ് പട്ടേലിന്റെ വിക്കറ്റ് കിട്ടിയത് മാത്രമാണ് ഗുജറാത്തിന് കിട്ടിയ ആശ്വാസം.

ബാറ്റിംഗ് കിടുക്കി

ബാറ്റിംഗ് കിടുക്കി

നിതീഷ് റാണ, രോഹിത് ശര്‍മ, പൊള്ളാര്‍ഡ് എന്നിങ്ങനെ മൂന്ന് പേരും നിലയുറപ്പിച്ചതാണ് ഗുജറാത്തിന് വിനയായത്. ഐ പി എല്‍ പത്തിലെ രണ്ടാം അര്‍ധസെഞ്ചുറിയോടെ റാണ മാന്‍ ഓഫ് ദ മാച്ചായി. പൊള്ളാര്‍ഡിനോടൊപ്പം രോഹിത് ശര്‍മയും ഫോമിലെത്തിയത് മുംബൈയ്ക്ക് ഇരട്ടി ബോണസായി. വിന്നിങ് ഷോട്ടും ക്യാപ്റ്റന്റെ വകയായിരുന്നു.

തുടര്‍ച്ചയായ നാലാം വിജയം

തുടര്‍ച്ചയായ നാലാം വിജയം

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായ നാലാം വിജയമാണിത്. സ്വന്തം തട്ടകത്തില്‍ മൂന്നാമത്തെയും. ഈ വിജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താനും മുംബൈയ്ക്ക് കഴിഞ്ഞു. നാല് കളിയില്‍ ഗുജറാത്തിന്റെ മൂന്നാമത്തെ തോല്‍വിയാണ് ഇത്. ഒരു വിജയം മാത്രമുള്ള ലയണ്‍സ് ഏഴാം സ്ഥാനത്താണ് ഇപ്പോള്‍.

English summary
IPL 2017: Match 16: Highlights: Mumbai Indians Vs Gujarat Lions
Please Wait while comments are loading...