ജയിച്ച് ഒന്നാമതെത്താന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്.. സഹീറിന്റെ ഡെല്‍ഹിയെ വിലകുറച്ച് കാണല്ലേ!!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ഐ പി എല്‍ ക്രിക്കറ്റില്‍ തിങ്കളാഴ്ച എട്ട് മണിക്ക് ക്ലാസിക്ക് പോരാട്ടം. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ടീമുകള്‍ തമ്മിലാണ് കളി. പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഡല്‍ഹി ഡെയര്‍ഡെവിള്‍സാണ് എതിരാളികള്‍. ജയിച്ചാല്‍ കൊല്‍ക്കത്ത ഒന്നാം സ്ഥാനത്തെത്തു. പക്ഷേ ഡല്‍ഹിയുടെ തട്ടകത്തിലാണ് കളി. ഡല്‍ഹിയാണ് ജയിക്കുന്നതെങ്കില്‍ അവര്‍ രണ്ടാം സ്ഥാനത്തേക്ക് കയറും.

Read Also: ദില്‍സേ മുംബൈ.. ഈ ഫോമില്‍ ഗുജറാത്തൊന്നും മുംബൈയ്ക്ക് ഒരു ഇരയേ അല്ല, മാച്ച് ഹൈലൈറ്റ്‌സ്!

Read Also: കോലി, എബിഡി, വാട്‌സന്‍, മലപ്പുറം കത്തി.. ജയിക്കാവുന്ന കളിയും തുലച്ച് ബാംഗ്ലൂര്‍ ശവമായി, ഹൈലൈറ്റ്‌സ്!!

ഗുജറാത്ത് ലയണ്‍സിനെ തച്ച്തകര്‍ത്താണ് കൊല്‍ക്കത്ത തുടങ്ങിയത്. എന്നാല്‍ മുംബൈയോട് തോറ്റു. ഹൈദരാബാദിനോടും പഞ്ചാബിനോടും അടുപ്പിച്ച് ജയിച്ച ആത്മവിശ്വാസത്തിലാണ് കൊല്‍ക്കത്ത. റോയല്‍ ചാലഞ്ചേഴ്‌സിനോട് തോറ്റ് തുടങ്ങിയ ഡല്‍ഹി പിന്നീടുള്ള രണ്ട് കളിയും ജയിച്ചു. ഡല്‍ഹിയുടെ നാലാമത്തെ കളിയാണ് ഇത്. മത്സരം രാത്രി എട്ട് മണിക്ക്. സോണി സിക്സ്, മാക്സ്, ഇ എസ് പി എന്‍, ഹോട്സ്റ്റാര്‍ എന്നിവയില്‍ കളി തത്സമയം.

gautamgambhir-sr

കൊല്‍ക്കത്തയുടെ സ്‌റ്റെഡി ബാറ്റിംഗും സഹീര്‍ ഖാന്‍ നയിക്കുന്ന ഡല്‍ഹി ബൗളിംഗും തമ്മിലുള്ള മത്സരമാണ് ഇന്ന് കാണേണ്ടത്. ഗംഭീറും ഉത്തപ്പയും പാണ്ഡെയും മികച്ച ഫോമിലാണ് കളിക്കുന്നത്. അതേസമയം സുനില്‍ നരെയ്ന്‍, ഷക്കീബ്, കുല്‍ദീപ് എന്നീ സ്പിന്‍ ത്രയത്തെ സഞ്ജു സാംസന്‍, റിഷഭ് പന്ത്, ആന്‍ഡേഴ്‌സണ്‍, ബില്ലിംഗ്‌സ്, മോറിസ് എന്നിവരടങ്ങുന്ന യുവ ബാറ്റിഗ് നിര എങ്ങനെ കളിക്കും എന്നതും കളിയുടെ ഭാവി നിര്‍ണയിക്കും.

English summary
Sitting atop the points table, Kolkata Knight Riders (KKR) would look to consolidate their position when they clash with an equally confident Delhi Daredevils (DD) in what promises to be a thrilling Indian Premier League (IPL) 2017 encounter
Please Wait while comments are loading...