സഹീറിന്റെ ഡല്‍ഹി ജയിച്ച കളി മനീഷ് പാണ്ഡെ തട്ടിപ്പറിച്ചു... കൊല്‍ക്കത്ത - ഡല്‍ഹി മാച്ച് ഹൈലൈറ്റ്‌സ്!!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: സഹീര്‍ഖാന്റെ ബൗളിംഗും ക്യാപ്റ്റന്‍സിയും ഒരുപോലെ മികച്ചുനിന്ന കളിയില്‍ കൊല്‍ക്കത്തയ്‌ക്കെതിരെ ഒരു അത്ഭുതജയം ഡെല്‍ഹി ഡെയര്‍ഡെവിള്‍സ് സ്വപ്‌നം കണ്ടതാണ്. അവസാന ഓവറില്‍ 9 റണ്‍സ് മാത്രം മതിയായിരുന്നപ്പോള്‍ ഏഞ്ചലോ മാത്യൂസിനെയും പാറ്റ് കുമ്മിന്‍സിനെയും മറികടന്ന് അമിത് മിശ്രയെ ആണ് സഹീര്‍ പന്തേല്‍പ്പിച്ചത്. ആദ്യപന്തില്‍ റണ്ണില്ല. രണ്ടാം പന്തില്‍ വിക്കറ്റ്.. പിന്നെയല്ലേ കളി തിരിഞ്ഞത്...

മിശ്രയുടെ അവസാന ഓവര്‍

മിശ്രയുടെ അവസാന ഓവര്‍

ഒമ്പത് റണ്‍സ് മാത്രം പ്രതിരോധിക്കാനുണ്ടായിരുന്ന മിശ്ര ഒന്നാം പന്തില്‍ റണ്‍സൊന്നും വിട്ടുകൊടുത്തില്ല. രണ്ടാം പന്തില്‍ ക്രിസ് വോക്‌സിനെ റിഷഭ് പന്ത് സ്റ്റംപ് ചെയ്ത് പുറത്താക്കി. മൂന്നാം പന്ത് നേരിട്ട സുനില്‍ നരൈന്‍ സിംഗിള്‍ എടുത്തു. നാലാം പന്തിലാണ് കളി തിരിഞ്ഞത്. മനീഷ് പാണ്ഡെയുടെ വക ഒരു സിക്‌സ്. അടുത്ത പന്തില്‍ രണ്ട് റണ്‍സ് കൂടി ഓടിയെടുത്ത് പാണ്ഡെ വിജയം പൂര്‍ത്തിയാക്കി. 1 പന്ത് ബാക്കി നില്‍ക്കേ.

സഹീര്‍ ബ്രില്യന്‍സ്

സഹീര്‍ ബ്രില്യന്‍സ്

കൊല്‍ക്കത്തയുടെ മൂന്ന് വിക്കറ്റുകള്‍ തുടക്കത്തിലേ വീഴ്ത്തിയാണ് ഡല്‍ഹി ഞെട്ടിച്ചത്. ഇതില്‍ രണ്ടെണ്ണം ഇന്ത്യയുടെ പഴയ പടക്കുതിര സഹീര്‍ ഖാന്റെ വകയായിരുന്നു. നാലോവറില്‍ 28 റണ്‍സിനാണ് സഹീര്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയത്. നാലാം ഓവറിലെ അവസാന മൂന്ന് പന്തിലാണ് സഹീര്‍ 14 റണ്‍സ് വഴങ്ങിയത്.

മനീഷ് പാണ്ഡെ സ്‌പെഷല്‍

മനീഷ് പാണ്ഡെ സ്‌പെഷല്‍

ഗംഭീര്‍ 14, ഗ്രാന്‍ഡ്ഹോം 1, ഉത്തപ്പ 4 എന്നിവരെ മൂന്നാം ഓവറില്‍ നഷ്ടപ്പെട്ട കൊല്‍ക്കത്തയ്ക്ക് മനീഷ് പാണ്ഡെ അതിമനോഹരമായ ഒരു ഇന്നിംഗ്‌സാണ് കളിച്ചത്. 49 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സും പറത്തിയ പാണ്ഡെ കൊല്‍ക്കത്തയുടെ വിജയം വരെ ക്രീസില്‍ നില്‍ക്കുകയും ചെയ്തു. അവസാന ഓവറില്‍ മിശ്രയ്‌ക്കെതിരെ പാണ്ഡെ നേടിയ സിക്‌സറാണ് കളിയുടെ വിധി നിര്‍ണയിച്ചത്.

യൂസഫ് പത്താനും കട്ടക്ക് കട്ട

യൂസഫ് പത്താനും കട്ടക്ക് കട്ട

കൂറ്റനടിക്കാരനായ യൂസഫ് പത്താന്‍ പതിവില്‍ നിന്നും മാറി വളരെ പക്വമായ ഒരു ഇന്നിഗ്‌സാണ് കളിച്ചത്. എന്നാലോ 150ന് മേല്‍ സ്‌ട്രൈക്ക് റേറ്റും. 39 പന്തില്‍ ആറ് ഫോറും രണ്ട് സിക്‌സും സഹിതം 59 റണ്‍സെടുത്ത പത്താന്‍ സീനിയര്‍ പാണ്ഡെക്കൊപ്പം ഉണ്ടാക്കിയ പാര്‍ട്ണര്‍ഷിപ്പാണ് കളി കൊല്‍ക്കത്തയ്ക്ക് അനുകുലമായി തിരിച്ചത്.

മികച്ച തുടക്കം കിട്ടിയിട്ടും

മികച്ച തുടക്കം കിട്ടിയിട്ടും

ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹിക്ക് വേണ്ടി മലയാളി താരം സഞ്ജു സാംസണ്‍ മികച്ച തുടക്കം നല്‍കി. 25 പന്തില്‍ 7 ഫോറടക്കം സഞ്ജു 39 റണ്‍സടിച്ചപ്പോള്‍ അവസാന ഓവറില്‍ 16 പന്തില്‍ 38 റണ്‍സുമായി റിഷഭ് പന്തും മിന്നി. എന്നാല്‍ താരതമ്യേന ചെറിയ സ്‌കോറുയര്‍ത്താനേ ഡല്‍ഹിക്ക് കഴിഞ്ഞുള്ളൂ.

കൊല്‍ക്കത്തയ്ക്ക് നേട്ടം

കൊല്‍ക്കത്തയ്ക്ക് നേട്ടം

നാല് വിക്കറ്റ് വിജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്താനും കൊല്‍ക്കത്തയ്ക്ക് സാധിച്ചു. അഞ്ച് കളിയില്‍ കൊല്‍ക്കത്തയുടെ നാലാം വിജയമാണിത്. നാലോവറില്‍ 22 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഫാസ്റ്റ് ബൗളര്‍ കര്‍ടര്‍നീലാണ് മാന്‍ ഓഫ് ദ മാച്ച്. തോറ്റ ഡല്‍ഹി നാലാം സ്ഥാനത്താണ്.

English summary
IPL 2017: Match 18: Highlights: Delhi Daredevils Vs Kolkata Knight Riders
Please Wait while comments are loading...