ഭുവിയുടെ 5 വിക്കറ്റ്.. വോറയുടെ 95 റണ്‍സ്... സണ്‍റൈസേഴ്‌സ് - കിംഗ്‌സ് ഇലവന്‍ കളി തട്ടുതകര്‍പ്പൻ!!

  • Posted By:
Subscribe to Oneindia Malayalam

ഹൈദരാബാദ്: ഐ പി എല്‍ പത്താം സീസണിലെ ഏറ്റവും വാശിയേറിയ മത്സരങ്ങളില്‍ ഒന്നാണ് ഹൈദരാബാദിലെ സ്റ്റേഡിയത്തില്‍ നടന്നത്. സൂപ്പര്‍ താരങ്ങള്‍ എല്ലാവരും പരാജയപ്പെട്ട കളിയില്‍ മനന്‍ വോറ എന്ന ഓപ്പണര്‍ പഞ്ചാബിനെ വിജയത്തിന്റെ അരിക് വരെ എത്തിച്ചു. 160 റണ്‍സ് വേണ്ടിയിരുന്ന പഞ്ചാബിന് വേണ്ടി 95 റണ്‍സും വോറ അടിച്ചു. പക്ഷേ ഭുവനേശ്വര്‍ കുമാറിന് വേറെ ചില പദ്ധതികളൊക്കെ ഉണ്ടായിരുന്നു...

Read Also: സഹീറിന്റെ ഡല്‍ഹി ജയിച്ച കളി മനീഷ് പാണ്ഡെ തട്ടിപ്പറിച്ചു... കൊല്‍ക്കത്ത - ഡല്‍ഹി മാച്ച് ഹൈലൈറ്റ്‌സ്!!

മാന്‍ ഓഫ് ദ മാച്ച് ഭുവി

മാന്‍ ഓഫ് ദ മാച്ച് ഭുവി

ഐ പി എല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വിജയിയായ ബൗളര്‍മാരില്‍ ഒരാളാണ് ഭുവനേശ്വര്‍ കുമാര്‍. ഏത് കൊലകൊമ്പന്‍ ബാറ്റ്‌സ്മാനും ഭുവനേശ്വര്‍ കുമാറിനെ തൊടാന്‍ ഒന്ന് മടിക്കും. പഞ്ചാബിന്റെ അഞ്ച് വിക്കറ്റുകള്‍ എറിഞ്ഞിട്ട ഭുവനേശ്വര്‍ കുമാറാണ് മാന്‍ ഓഫ് ദ മാച്ച്. നാലോവറില്‍ 19 റണ്‍സിനാണ് ഭുവി 5 വിക്കറ്റ് വീഴ്ത്തിയത്.

മനന്‍ വോറയുടെ പോരാട്ടം

മനന്‍ വോറയുടെ പോരാട്ടം

കരിയറിലെ ഏറ്റവും മികച്ച ഐ പി എല്‍ ഇന്നിംഗ്‌സാണ് പഞ്ചാബ് ഓപ്പണര്‍ മനന്‍ വോറ കളിച്ചത്. 50 പന്തില്‍ ഒന്പത് ഫോറും അഞ്ച് സിക്‌സും പറത്തിയ വോറ 95 റണ്‍സെടുത്തു. പത്തൊമ്പതാം ഓവറില്‍ ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി വോറ പുറത്തായതോടെ പഞ്ചാബ് കളിയും തോറ്റു.

തട്ടിക്കളിച്ച് വാര്‍ണര്‍

തട്ടിക്കളിച്ച് വാര്‍ണര്‍

ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിന് വേണ്ടി ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ ഇന്നിംഗ്‌സ് മുഴുവന്‍ ബാറ്റ് ചെയ്ത. 54 പന്തുകള്‍ കളിച്ച വാര്‍ണര്‍ ഏഴ് ഫോറും രണ്ട് സിക്‌സും സഹിതമാണ് 70 റണ്‍സടിച്ചത്. വളരെ പതുക്കെ തുടങ്ങിയ വാര്‍ണര്‍ അവസാന ഓവറുകളിലാണ് ഗിയര്‍ മാറ്റിയത്.

അഫ്ഗാന്‍ സ്പിന്നര്‍മാര്‍

അഫ്ഗാന്‍ സ്പിന്നര്‍മാര്‍

മധ്യ ഓവറുകളില്‍ പഞ്ചാബ് ഇന്നിംഗ്‌സിന് കടിഞ്ഞാണിട്ടത് അഫ്ഗാനില്‍ നിന്നുള്ള ഇരട്ട സ്പിന്നര്‍മാരാണ്. അരങ്ങേറ്റക്കാരനായ മുഹമ്മദ് നബി 1 വിക്കറ്റ് എടുത്തപ്പോള്‍ ലെഗ് സ്പിന്നര്‍ റാഷിദ് ഖാന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

പഞ്ചാബിനെ ചതിച്ചത് ഇവര്‍

പഞ്ചാബിനെ ചതിച്ചത് ഇവര്‍

പഞ്ചാബിന് വേണ്ടി ഇറങ്ങിയ നാല് വിദേശി ബാറ്റ്‌സ്മാന്‍മാരും പരാജയപ്പെട്ടു. ഓപ്പണര്‍ ഹാഷിം അംല നേരിട്ട ആദ്യപന്തില്‍ തന്നെ പുറത്തായി. ക്യാപ്റ്റന്‍ ഗ്ലെന്‍ മാക്‌സ്വെല്‍ 10, മില്ലര്‍ 1, മോര്‍ഗന്‍ 13, സാഹ 0, അക്ഷര്‍ പട്ടേല്‍ 7, മോഹിത് ശര്‍മ 10, കരിയപ്പ 1, ഇഷാന്ത് 2 എന്നിങ്ങനെയാണ് പിന്നാലെ വന്നവരുടെ സ്‌കോറുകള്‍. കളി തോല്‍ക്കാനുള്ള കാരണം വ്യക്തമല്ലേ.

ജ്വാല ഗുട്ട

ജ്വാല ഗുട്ട

സണ്‍റൈസേഴ്‌സ് - പഞ്ചാബ് കളി കാണാനെത്തിയ ബാഡ്മിന്റണ്‍ ഗ്ലാമര്‍ താരം ജ്വാല ഗുട്ട

English summary
IPL 2017: Match 19: Highlights: Sunrisers Hyderabad Vs Kings XI Punjab
Please Wait while comments are loading...