സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് മുട്ടാന്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ്.. രണ്ട് ടീമിനും ഓസീസ് ക്യാപ്റ്റൻമാർ!!!

  • Posted By:
Subscribe to Oneindia Malayalam

ഹൈദരാബാദ്: ഐ പി എല്ലില്‍ തിങ്കളാഴ്ചത്തെ ആദ്യ മത്സരം ഏകപക്ഷീയമാകില്ല എന്ന് ഏതാണ്ട് ഉറപ്പിക്കാം. പോയിന്റ് ടേബിള്‍ തന്നെ ഇതിന് കാരണം. ഐ പി എല്ലിലെ പത്താം സീസണിലെ പത്തൊമ്പതാം മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് കളിക്കാന്‍ ഇറങ്ങുന്നത് കിംഗ്‌സ് ഇലവന്‍ പഞ്ചാബാണ്. ഹൈദരാബാദില്‍ വെച്ച് നാല് മണിക്കാണ് കളി. ഇന്ത്യയില്‍ സോണി സിക്‌സ്, മാക്‌സ്, ഇ എസ് പി എന്‍, ഹോട്‌സ്റ്റാര്‍ എന്നിവയില്‍ കളി തത്സമയം കാണാം.

Read Also: ദില്‍സേ മുംബൈ.. ഈ ഫോമില്‍ ഗുജറാത്തൊന്നും മുംബൈയ്ക്ക് ഒരു ഇരയേ അല്ല, മാച്ച് ഹൈലൈറ്റ്‌സ്!

മികച്ച തുടക്കമായിരുന്നു സണ്‍റൈസേഴ്‌സിന് കിട്ടിയത്. ആദ്യത്തെ രണ്ട് കളിയും ജയിച്ചു. എന്നാല്‍ പിന്നീടുള്ള തുടര്‍ച്ചയായി രണ്ട് കളികള്‍ തോറ്റു. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെയും ഗുജറാത്ത് ലയണ്‍സിനെയുമാണ് ഹൈദരാബാദ് തോല്‍പ്പിച്ചത്. രണ്ടും ഹോം മാച്ചുകള്‍. എന്നാല്‍ പിന്നീടുളള രണ്ട് കളികളും എവേ മാച്ചുകളായിരുന്നു. അതില്‍ കൊല്‍ക്കത്തയോടും മുംബൈ ഇന്ത്യന്‍സിനോടും തോറ്റും. തിങ്കളാഴ്ച വീണ്ടും മറ്റൊരു ഹോം മാച്ചാണ് സണ്‍റൈസേഴ്‌സ് കളിക്കുന്നത്.

bhuvneshwar-ip

കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ സ്ഥിതിയും ഇത് തന്നെ. ആദ്യത്തെ രണ്ട് കളിയും ജയിച്ചു. പിന്നീടുള്ള രണ്ട് കളിയും തോറ്റു. വിജയവഴിയില്‍ തിരിച്ചെത്താനാകും രണ്ട് ടീമുകളുടെയും ശ്രമം എന്നുറപ്പ്. നിലവില്‍ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ് ഹൈദരാബാദ്. പഞ്ചാബ് അഞ്ചാമതും. കളി ഹൈദരാബാദിന്റെ തട്ടകത്തില്‍ ആണ് എന്നതാണ് പഞ്ചാബിന്റെ പ്രധാന പ്രശ്‌നം. സ്വന്തം ഗ്രൗണ്ടില്‍ വന്‍ വിജയമാണ് വാര്‍ണറും കൂട്ടരും.

Read Also: കോലി, എബിഡി, വാട്‌സന്‍, മലപ്പുറം കത്തി.. ജയിക്കാവുന്ന കളിയും തുലച്ച് ബാംഗ്ലൂര്‍ ശവമായി, ഹൈലൈറ്റ്‌സ്!!

ഓപ്പണര്‍മാര്‍ തരക്കേടില്ലാത്ത തുടക്കം നല്‍കുന്നെങ്കിലും അത് മുതലാക്കാന്‍ മധ്യനിരയ്ക്ക് കഴിയുന്നില്ല എന്നതാണ് ഹൈദരാബാദിന്റെ പ്രധാന വേവലാതി. നെഹ്‌റ, കിങ്, മുസ്താഫിസുവര്‍ എന്നീ പ്രമുഖരടങ്ങിയ ബൗളിംഗ് നിരയെ നയിക്കുന്നത് മിസ്റ്റര്‍ കണ്‍സിസ്റ്റന്റ് ഭുവനേശ്വര്‍ കുമാറാണ്. ഗ്ലെന്‍ മാക്‌സ്വെല്‍, ഡേവിഡ് മില്ലര്‍, ഹാഷിം ആംല, മോര്‍ഗന്‍ എന്നീ പ്രമുഖര്‍ ഹൈദരാബാദിന്റെ ബൗളിംഗിനെ എങ്ങനെ നേരിടും എന്നതാകും മത്സരത്തിന്റെ വിധി നിര്‍ണയിക്കുക.

English summary
Australians David Warner and Glenn Maxwell will come face to face as they lead Hyderabad and Punjab respectively in an IPL 2017 clash
Please Wait while comments are loading...