ക്രിസ് ഗെയ്ലും വിരാട് കോലിയും നിറഞ്ഞാടി.. ഗുജറാത്ത് ലയൺസിനെ ബാംഗ്ലൂർ 21 റൺസിന് തോൽപ്പിച്ചു!!

  • Posted By:
Subscribe to Oneindia Malayalam

രാജ്കോട്ട്: വെടിക്കെട്ട് ബാറ്റ്സ്മാൻ ക്രിസ് ഹെൻറി ഗെയ്ൽ തനിസ്വരൂപം പുറത്തെടുത്ത കളിയിൽ ബാംഗ്ലൂരിന് അനായാസ ജയം. 21 റൺസിനാണ് ബാംഗ്ലൂർ ഗുജറാത്ത് ലയൺസിനെ തോൽപിച്ചത്. ആറ് കളിയിൽ ബാംഗ്ലൂരിൻറെ രണ്ടാം ജയമാണിത്. ജയത്തോടെ ബാംഗ്ലൂർ ആറാം സ്ഥാനത്തേക്ക് കയറി. ഗുജറാത്താകട്ടെ അഞ്ച് കളിയിൽ നാല് തോൽവിയുമായി ഏറ്റവും അവസാന സ്ഥാനത്താണ്.

ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 213 റൺസാണ് അടിച്ചത്. ഗുജറാത്ത് ലയൺസിൻറെ മറുപടി ഏഴ് വിക്കറ്റ് നഷ്ടത്തിൽ 197 റൺസിൽ ഒതുങ്ങി. ബ്രണ്ടൻ മക്കുല്ലം, സുരേഷ് റെയ്ന, ഇഷൻ കിഷാൻ, ജഡേജ എന്നിവർ മാത്രമാണ് ഗുജറാത്തിന് വേണ്ടി ബാറ്റിംഗിൽ തിളങ്ങിയത്. ബാംഗ്ലൂരിന് വേണ്ടി ചാഹൽ മൂന്ന് വിക്കറ്റ് വീഴ്ത്തി.

gayle

ടോസ് നേടി ബാംഗ്ലുരിനെ ബാറ്റിംഗിന് വിട്ട ഗുജറാത്തിനെ അന്പേ നിരാശപ്പെടുത്തുന്നതായിരുന്നു കളിയുടെ തുടക്കം. ക്രിസ് ഗെയ്ലും വിരാട് കോലിയും ചേർന്ന് ഗുജറാത്ത് ബൗളർമാരെ അമ്മാനമാടി. ഗെയ്ലും കോലിയും പുറത്തായിട്ടും ഗുജറാത്തിന് ആശ്വസിക്കാൻ വകയുണ്ടായില്ല. അവസാന ഓവറുകളിൽ ജാദവിൻറെയും ഹെഡിൻരെയും വകയായിരുന്നു വെടിക്കെട്ട്. ക്രിസ് ഗെയ്ലിൻറെ പ്രൈസ് വിക്കറ്റ് വീഴ്ത്തിയ മലയാളി ഫാസ്റ്റ് ബൗളർ ബേസിൽ തന്പി മാത്രമാണ് ഗുജറാത്ത് നിരയിൽ തിളങ്ങിയത്.

English summary
IPL 2017: Match 20: Bangalore bea Gujarat on April 18 match report
Please Wait while comments are loading...