തോറ്റ് തോറ്റ് മതിയായ ബാംഗ്ലൂരും ഗുജറാത്തും ഇന്ന് നേര്‍ക്കുനേര്‍.. വിരാട് കോലിയുടെ സമനില തെറ്റുമോ?

  • Posted By:
Subscribe to Oneindia Malayalam

രാജ്‌കോട്ട്: ഐ പി എല്‍ ക്രിക്കറ്റില്‍ ഇന്ന് അവസാന സ്ഥാനക്കാരുടെ കളി. അഞ്ച് കളിയില്‍ നാല് തോല്‍വിയുമായി ഐ പി എല്ലില്‍ നിന്ന് എക്‌സിറ്റാകുമെന്ന സ്ഥിതിയിലാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. എതിരാളികളായ ഗുജറാത്ത് ലയണ്‍സിന്റെ കാര്യം കുറച്ച് കൂടി ഭേദമാണ്. നാല് കളിയില്‍ മൂന്ന് തോല്‍വി. നിലവില്‍ ബാംഗ്ലൂരാണ് പോയിന്റ് പട്ടികയില്‍ ഏറ്റവും താഴെ. ഗുജറാത്ത് തൊട്ടുമുകളിലും.

Read Also: ഭുവിയുടെ 5 വിക്കറ്റ്.. വോറയുടെ 95 റണ്‍സ്... സണ്‍റൈസേഴ്‌സ് - കിംഗ്‌സ് ഇലവന്‍ കളി തട്ടുതകര്‍പ്പൻ!!

Read Also: സഹീറിന്റെ ഡല്‍ഹി ജയിച്ച കളി മനീഷ് പാണ്ഡെ തട്ടിപ്പറിച്ചു... കൊല്‍ക്കത്ത - ഡല്‍ഹി മാച്ച് ഹൈലൈറ്റ്‌സ്!!

വിരാട് കോലി, ഷെയ്ന്‍ വാട്‌സന്‍, എ ബി ഡിവില്ലിയേഴ്‌സ്, ക്രിസ് ഗെയ്ല്‍ എന്നിങ്ങനെ പറയാന്‍ ഒരുപാട് പേരുണ്ടെങ്കിലും ഗുണമില്ലാത്ത സ്ഥിതിയിലാണ് ബാംഗ്ലൂര്‍. പരിക്കില്‍ നിന്നും ഡിവില്ലിയേഴ്‌സും കോലിയും തിരിച്ചെത്തിയിട്ടും അവരുടെ ബാറ്റിംഗ് ദയനീയമായി തുടരുന്നു. ക്രിസ് ഗെയ്‌ലാകട്ടെ ഫോമിന്റെ പരിസരത്ത് പോലുമില്ല. സ്വന്തം തട്ടകത്തില്‍ നടന്ന രണ്ട് കളിയിലും അടുപ്പിച്ച് തോറ്റതോടെ വിരാട് കോലി ഏകദേശം സമനില തെറ്റിയ പോലെയാണ്.

kohli

മറുവശത്ത് കഴിഞ്ഞ സീസണിലെ നിഴല്‍ പോലുമാകാന്‍ പറ്റാത്തതിന്റെ നിരാശയില്‍ ആണ് ഗുജറാത്ത് ലയണ്‍സ്. കൊല്‍ക്കത്തയോടും ഹൈദരാബാദിനോടും തോറ്റ് തുടങ്ങിയ അവര്‍ പുനെയെ തോല്‍പിച്ച് തിരിച്ചുവരുമെന്ന പ്രതീക്ഷ നല്‍കിയെങ്കിലും അടുത്ത കളിയില്‍ മുംബൈയോട് തോറ്റു. വിദേശി ബാറ്റ്‌സ്മാന്‍മാരുടെ ഫോമില്ലായ്മയും ബൗളിംഗിലെ പരാധീനതകളുമാണ് ഗുജറാത്ത് ടീമിന്റെ തലവേദന. രാജ്‌കോട്ടില്‍ എട്ട് മണിക്കാണ് കളി.

English summary
Preview: IPL 2017: Match 20: Gujarat Vs Bangalore on April 18
Please Wait while comments are loading...