അടിച്ച് പാമ്പായി ക്രിസ് ഗെയ്ല്‍.. ആശാന്റെ കാലില്‍ എറിഞ്ഞ് വീഴ്ത്തി തമ്പിയളിയന്‍.. ഹൈലൈറ്റ്സ്!!

  • Posted By:
Subscribe to Oneindia Malayalam

ട്വന്റി 20യിലെ യൂണിവേഴ്‌സല്‍ കിംഗ് തകര്‍ത്താടിയ മത്സരത്തില്‍ ഗുജറാത്ത് ലയണ്‍സിനെ ബാംഗ്ലൂര്‍ സുഖമായി തോല്‍പിച്ചു. ഗെയ്‌ലിനൊപ്പം വിരാട് കോലിയും ജാദവും ഹെഡുമെല്ലാം ബാറ്റിംഗ് ഫോമിലായി. പക്ഷേ ബാംഗ്ലൂരിന്റെ മികച്ച ജയത്തിനിടയിലും പ്രശംസ പിടിച്ചുപറ്റിയത് മലയാളി ഫാസ്റ്റ് ബൗളര്‍ ബാസില്‍ തമ്പി. കാണാം ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് - ഗുജറാത്ത് ലയണ്‍ മത്സരത്തിലെ ഹൈലൈറ്റ്‌സ്.

ക്രിസ് ഗെയ്‌ലില്‍ തുടങ്ങാം

ക്രിസ് ഗെയ്‌ലില്‍ തുടങ്ങാം

ബാംഗ്ലൂര്‍ നിരയില്‍ തിരിച്ചെത്തി ബാറ്റിംഗ് ഓപ്പണ്‍ ചെയ്ത ക്രിസ് ഗെയ്ല്‍ വിശ്വരൂപം പുറത്തെടുത്ത കളിയായിരുന്നു രാജ്‌കോട്ടില്‍ നടന്നത്. 38 പന്തില്‍ അഞ്ച് ഫോറും ഏഴ് സിക്‌സും സഹിതം 77റണ്‍സ്. ഫോമിലായാല്‍ കൂറ്റന്‍ സ്‌കോറുകള്‍ നേടുന്ന ശീലമുള്ള ഗെയ്‌ലിനെ വീഴ്ത്തിയത് മലയാളി താരം ബേസില്‍ തമ്പിയാണ്.

കലക്കന്‍ ബൗളിംഗ്

കലക്കന്‍ ബൗളിംഗ്

തമ്പിയളിയന്‍ എന്ന് ഓമനപ്പേരിട്ട് സോഷ്യല്‍ മീഡിയ ആരാധകര്‍ ബേസില്‍ തമ്പിയെ ഏറ്റെടുത്തു കഴിഞ്ഞു. എങ്ങനെ ഏറ്റെടുക്കാതിരിക്കും. മിന്നും ഫോമില്‍ കളിക്കുന്ന ഗെയ്‌ലിന് നേരെ ഒരു മടിയും കൂടാതെയല്ലേ 140 കിലോമീറ്ററില്‍ തുടര്‍ച്ചയായി യോര്‍ക്കറുകള്‍ എറിഞ്ഞത്. എല്‍ബിയില്‍ കുടുക്കുകയും ചെയ്തു. ഐ പി എല്ലില്‍ തമ്പിയുടെ ആദ്യവിക്കറ്റാണ് ഗെയ്‌ലിന്റേത്.

വിരാട് കോലി വീണ്ടും

വിരാട് കോലി വീണ്ടും

ക്രിസ് ഗെയ്‌ലും വിരാട് കോലിയും ചേര്‍ന്ന് ഗുജറാത്ത് ബൗളര്‍മാരെ അമ്മാനമാടി എന്ന് പറയുന്നതാകും ശരി. ഗെയ്ല്‍ വീശിയടിച്ചപ്പോള്‍ കോലി കുറച്ചൊന്ന് ഒതുങ്ങി നിന്നതാണ്. 50 പന്തില്‍ ഏഴ് ഫോറും 1 സിക്‌സും സഹിതം 64 റണ്‍സെടുത്തു ക്യാപ്റ്റന്‍.

എന്നിട്ടും രക്ഷയില്ല

എന്നിട്ടും രക്ഷയില്ല

ഗെയ്‌ലും കോലിയും പുറത്തായിട്ടും ഗുജറാത്തിന് ആശ്വസിക്കാന്‍ വകയുണ്ടായില്ല. അവസാന ഓവറുകളില്‍ ജാദവിന്റെയും ഹെഡിന്‍രെയും വകയായിരുന്നു വെടിക്കെട്ട്. ഹെഡ് 16 പന്തില്‍ 30 റണ്‍സെടുത്തപ്പോള്‍ ജാദവ് 16 പന്തില്‍ 38 റണ്‍സടിച്ചു. അഞ്ച് ഫോറും രണ്ട് സിക്‌സും. ബാംഗ്ലൂര്‍ 20 ഓവറില്‍ എത്തിയത് രണ്ട് വിക്കറ്റിന് 213.

ഗുജറാത്ത് തിരിച്ചടിക്കാന്‍ നോക്കി

ഗുജറാത്ത് തിരിച്ചടിക്കാന്‍ നോക്കി

ബ്രണ്ടന്‍ മക്കുല്ലം 72, സുരേഷ് റെയ്‌ന 23, ഇഷന്‍ കിഷാന്‍ 39, ജഡേജ 23 എന്നിവരുടെ മികവില്‍ ബാംഗ്ലൂരിന്റെ സ്‌കോര്‍ പിന്തുടരാന്‍ ഗുജറാത്ത് ഒരു ശ്രമമൊക്കെ നടത്തിനോക്കി. പക്ഷേ വിജയിച്ചില്ല. ഗുജറാത്ത് ലയണ്‍സിന്റെ മറുപടി ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സില്‍ ഒതുങ്ങിപ്പോയി. 21 റണ്‍സിനാണ് ബാംഗ്ലൂര്‍ ഗുജറാത്ത് ലയണ്‍സിനെ തോല്‍പിച്ചത്.v

ബാംഗ്ലൂരിന് മെച്ചം

ബാംഗ്ലൂരിന് മെച്ചം

ഗുജറാത്തിന് എതിരായ ജയത്തോടെ ബാംഗ്ലൂര്‍ ആറാം സ്ഥാനത്തേക്ക് കയറി. ഗുജറാത്താകട്ടെ അഞ്ച് കളിയില്‍ നാല് തോല്‍വിയുമായി ഏറ്റവും അവസാന സ്ഥാനത്താണ്. പോയിന്റ് പട്ടികയില്‍ കൊല്‍ക്കത്തയാണ് ഒന്നാമത്. മുംബൈ, ഹൈദരാബാദ്, ഡല്‍ഹി, പഞ്ചാബ് എന്നിവര്‍ പിന്നാലെ.

English summary
IPL 2017: Match 20: Highlights: Bangalore (RCB) Vs Gujarat (GL)
Please Wait while comments are loading...