മോറിസിനെ ഇറക്കാതെ ഡല്‍ഹി കളികളഞ്ഞു.. മല്ലു പുള്ളറ് പ്രതീക്ഷ നല്‍കി പറ്റിച്ചു.. മാച്ച് ഹൈലൈറ്റ്‌സ്!!

  • Posted By:
Subscribe to Oneindia Malayalam

ഹൈദരാബാദ്: ജയിക്കാന്‍ 192 റണ്‍സ് വേണ്ടിയിരുന്ന ഡെല്‍ഹി ഡെയര്‍ഡെവിള്‍സിന് പ്രതീക്ഷ നല്‍കിയത് രണ്ട് മലയാളി ചെക്കന്മാരാണ്. സഞ്ജു സാംസനും കരുണ്‍ നായരും. എന്നാല്‍ രണ്ടുപേരും ചതിച്ചു. ഇതിനൊപ്പം, ക്രിസ് മോറിസിനെ ബാറ്റിംഗിന് വിടാതെ ഡെല്‍ഹി ഡെയര്‍ഡെവിള്‍സ് ക്യാപ്റ്റന്‍ സഹീര്‍ ഖാന്റെ ഭീമാബദ്ധം കൂടിയായതോടെ ഉറപ്പിക്കാവുന്ന ഒരു ജയമാണ് ഹൈദരാബാദിനെതിരെ ഡല്‍ഹി കളഞ്ഞുകുളിച്ചത്.

Read Also: ടൈമിങ് പിഴച്ചു... ടിവി അവതാരക അർച്ചനയുടെ കീറിയ ജീന്‍സില്‍ തുറിച്ചുനോക്കുന്ന കോലിയുടെ ഫോട്ടോ വൈറൽ!!

സഞ്ജുവിന്റെ തുടക്കം

സഞ്ജുവിന്റെ തുടക്കം

കൂറ്റന്‍ സിക്‌സറുകളുമായിട്ടായിരുന്നു സഞ്ജു സാംസന്റെ തുടക്കം. മറ്റൊരു സെഞ്ചുറി ഇന്നിംഗ്‌സാണോ എന്ന് വരെ തോന്നിപ്പിച്ചു. കരുണിനൊപ്പം അതിവേഗം ഒരു അര്‍ധസെഞ്ചുറി പാര്‍ട്ണര്‍ഷിപ്പും സഞ്ജു ഉണ്ടാക്കി. 33 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും പറത്തി 42 റണ്‍സെടുത്തു സഞ്ജു

കരുണും മികച്ചു നിന്നു

കരുണും മികച്ചു നിന്നു

തുടക്കത്തിലേ സാം ബില്ലിങ്‌സിനെ നഷ്ടപ്പെട്ട ഡല്‍ഹിയെ സഞ്ജു സാംസനും കരുണ്‍ നായരും കൂടി അവരെ 85 റണ്‍സ് വരെ എത്തിച്ചു. ഇതില്‍ 23 പന്തില്‍ 33 റണ്‍സായിരുന്നു കരുണിന്റെ സംഭാവന. യുവരാജ് സിംഗിന്റെ പന്തില്‍ കരുണ്‍ റണ്ണൗട്ടായതോടെയാണ് കളി ഡല്‍ഹിയുടെ കയ്യില്‍ നിന്നും പോയത്. തൊട്ടടുത്ത പന്തില്‍ റിഷഭ് പന്തും ഔട്ടായി.

ക്രിസ് മോറിസ് വന്നില്ല

ക്രിസ് മോറിസ് വന്നില്ല

മാരക ഫോമിലുള്ള ക്രിസ് മോറിസിനെ ഇറക്കാതെ ആഞ്ചലോ മാത്യൂസിനെ ബാറ്റിംഗിന് വിട്ട ഡല്‍ഹിക്ക് പിഴച്ചു. 23 പന്തില്‍ 31 റണ്‍സെടുക്കാനേ മാത്യൂസിന് പറ്റിയുള്ളൂ. അയ്യര്‍, മാത്യൂസ് എന്നിവര്‍ക്ക് മികച്ച തുടക്കം കിട്ടിയെങ്കിലും അത് വിജയത്തില്‍ എത്തിക്കാന്‍ കഴിഞ്ഞില്ല. അയ്യര്‍ 31 പന്തില്‍ 50 റണ്‍സെടുത്തു.

ഹൈദരാബാദിന്റെ ബൗളിംഗ്

ഹൈദരാബാദിന്റെ ബൗളിംഗ്

അവസാന ഓവറുകളിലെ മിന്നും ബൗളിംഗിന്റെ പിന്‍ബലത്തിലാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വിജയത്തിലെത്തിയത്. ഡെല്‍ഹി ഡെയര്‍ഡെവിള്‍സിനെ 15 റണ്‍സിന് തോല്‍പിച്ച് ഹൈദരാബാദ് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. ഡെല്‍ഹി ഡെയര്‍ഡെവിള്‍സ് നാലാം സ്ഥാനത്ത് തുടരുകയാണ.്

വില്യംസനും ധവാനും കലക്കി

വില്യംസനും ധവാനും കലക്കി

ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് വെറും നാല് വിക്കറ്റ് നഷ്ടത്തിലാണ് 191ലെത്തിയത്. വില്യംസന്‍ 89ഉം ധവാന്‍ 70ഉം റണ്‍സെടുത്തു. യുവരാജ് സിംഗ് 3, വാര്‍ണര്‍ 4, ഹൂഡ 9 നോട്ടൗട്ട്, ഹെന്റിക്കസ് 12 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോറുകള്‍. ഡല്‍ഹിക്ക് വേണ്ടി ഫാസ്റ്റ് ബൗളര്‍ ക്രിസ് മോറിസ് 26 റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തി.

English summary
Riding over brilliant fifties from Shikhar Dhawan and Kane Williamson, Sunrisers Hyderabad defeated Delhi Daredevils by 15 runs in the league match of the Indian Premier League (IPL) 2017
Please Wait while comments are loading...