വീണ്ടും ക്ലാസിക്ക് ഡെത്ത് ബൗളിംഗ്.. സൺറൈസേഴ്സ് ഹൈദരാബാദ് ഡെൽഹിയെ 15 റൺസിന് തോൽപ്പിച്ചു!!

  • Posted By:
Subscribe to Oneindia Malayalam

ഹൈദരാബാദ്: അവസാന ഓവറുകളിലെ മിന്നും ബൗളിംഗിൻറ പിൻബലത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിന് വീണ്ടും വിജയം. ഡെൽഹി ഡെയർഡെവിൾസിനെ 15 റൺസിനാണ് ഹൈദരാബാദ് തോൽപിച്ചത്. വിജയത്തോടെ ഹൈദരാബാദ് പോയിൻറ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി. ഡെൽഹി ഡെയർഡെവിൾസ് നാലാം സ്ഥാനത്ത് തുടരുന്നു. സ്കോർ ഹൈദരാബാദ് നാല് വിക്കറ്റിന് 191. ഡെൽഹി അഞ്ച് വിക്കറ്റിന് 176.

കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഡൽഹിക്ക് തുടക്കത്തിലേ സാം ബില്ലിങ്സിനെ നഷ്ടപ്പെട്ടു. എന്നാൽ സഞ്ജു സാംസനും കരുൺ നായരും കൂടി അവരെ 85 റൺസ് വരെ എത്തിച്ചു. അയ്യർ, മാത്യൂസ് എന്നിവർക്കും മികച്ച തുടക്കം കിട്ടിയെങ്കിലും അത് വിജയത്തിൽ എത്തിക്കാൻ മാത്രം കഴിഞ്ഞില്ല. ഗോൾഡൻ ഡക്കായിപ്പോയി റിഷഭ് പന്ത് മാത്രമാണ് ഡൽഹി നിരയിൽ ബാറ്റിംഗിൽ പരാജയപ്പെട്ടത്. ഹൈദരാബാദിന് വേണ്ടി തുടക്കക്കാരൻ സിറാജ് രണ്ട് വിക്കറ്റ് വീഴ്ത്തി.

shikhar-sr

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് വെറും നാല് വിക്കറ്റ് നഷ്ടത്തിലാണ് 191ലെത്തിയത്. വില്യംസൻ 89ഉം ധവാൻ 70ഉം റൺസെടുത്തു. യുവരാജ് സിംഗ് 3, വാർണർ 4, ഹൂഡ 9 നോട്ടൗട്ട്, ഹെൻറിക്കസ് 12 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്കോറുകൾ. ഡൽഹിക്ക് വേണ്ടി ഫാസ്റ്റ് ബൗളർ ക്രിസ് മോറിസ് 26 റൺസിന് നാല് വിക്കറ്റ് വീഴ്ത്തി.

English summary
IPL 2017: Match 21: Hyderabad beat Delhi on April 19 match report
Please Wait while comments are loading...