ഹൈദരാബാദിന്റെ ക്ലാസ് ബൗളിംഗ് ഡല്‍ഹി യുവാക്കളുടെ ബാറ്റിംഗ്.. ഐപിഎല്ലില്‍ ഇന്ന് തീപാറും!!

  • Posted By:
Subscribe to Oneindia Malayalam

ഹൈദരാബാദ്: ഒരു വശത്ത് സഞ്ജു സാംസനും റിഷഭ് പന്തും ശ്രേയാംസ് അയ്യരും സാം ബില്ലിങ്‌സും അടങ്ങുന്ന ബാറ്റിംഗ് നിര. മറുവശത്ത് ഭുവനേശ്വര്‍ കുമാറും റാഷിദ് ഖാനും അടങ്ങിയ ക്ലാസ് ബൗളിംഗ് നിര. ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരെ ഹൈദരാബാദ് ഇന്ന് (ഏപ്രില്‍ 19 ബുധനാഴ്ച) സ്വന്തം തട്ടകത്തില്‍ കളിക്കാന്‍ ഇറങ്ങുമ്പോള്‍ അത് ടൂര്‍ണമെന്റിലെ തന്നെ ഏറ്റവും മികച്ച മത്സരങ്ങളിലൊന്നാകും.

srh-

ഹൈദരാബാദിലെ സ്‌റ്റേഡിയത്തില്‍ രാത്രി എട്ട് മണിക്കാണ് കളി. ഹൈദരാബാദിന്റെ തട്ടകത്തില്‍ വെച്ച് ഹൈദരാബാദിനെ നേരിടുക എന്ന വന്‍ ദൗത്യമാണ് ഡല്‍ഹിക്ക് മുന്നിലുള്ളത്. ഏറ്റവും കൂടുതല്‍ റണ്ണടിച്ചതിനുള്ള ഓറഞ്ച് ക്യാപിനുടമയായ ഡേവിഡ് വാര്‍ണര്‍, വിക്കറ്റ് വേട്ടയിലെ ഒന്നാമനും പര്‍പ്പിള്‍ ക്യാപ് ഉടമയുമായ ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ തന്നെ ഡല്‍ഹിക്ക് ഏറ്റവും വലിയ വെല്ലുവിളി. ബെന്‍ കട്ടിങ്, ധവാന്‍, യുവരാജ് എന്നിങ്ങനെ ഫോമിലായാല്‍ കളി പിടിക്കാന്‍ ശേഷിയുള്ള മറ്റ് പലരുമുണ്ട് ടീമില്‍.

Read Also: നിൻറെ തന്തയാടാ ചോട്ടാ ഭീം.. മോഹന്‍ലാലിനെ കളിയാക്കിയ കെആര്‍കെയ്ക്ക് പച്ചത്തെറിപ്പൂരം.. നീ തീര്‍ന്നെടാ തീര്‍ന്നു!!

സഹീര്‍ ഖാന്‍, ആഞ്ചലോ മാത്യൂസ്, അമിത് മിശ്ര തുടങ്ങിയ പരിചയസമ്പന്നരായ ബൗളര്‍മാരും സഞ്ജു സാംസനും റിഷഭ് പന്തും ശ്രേയാംസ് അയ്യരും സാം ബില്ലിങ്‌സും അടങ്ങുന്ന യുവ ബാറ്റിംഗ് നിരയുമാണ് ഡല്‍ഹിയുടെ കരുത്ത്. കൊല്‍ക്കത്തയ്‌ക്കെതിരെ അവസാന ഓവര്‍ വരെ പൊരുതിയ ശേഷമാണ് അവര്‍ കീഴടങ്ങിയത്. അഞ്ച് കളിയില്‍ മൂന്ന് ജയവുമായി മൂന്നാം സ്ഥാനത്താണ് ഹൈദരാബാദ്. നാല് കളിയില്‍ രണ്ട് ജയവുമായി ഡല്‍ഹി നാലാമതും.

English summary
Delhi Daredevils (DD) will be aiming to display more impact in their batting department as they face a formidable challenge from defending champions Sunrisers Hyderabad (SRH) in an IPL encounter
Please Wait while comments are loading...