ജോസേട്ടന്‍ ബ്രില്യന്‍സ്... അടിയുടെ പൊടിപൂരം: പഞ്ചാബിനെ അടിച്ച് നാണം കെടുത്തി മുംബൈ ഇന്ത്യന്‍സ്!!

  • Posted By:
Subscribe to Oneindia Malayalam

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന ടീം 198 റണ്‍സടിച്ചാല്‍ മനസില്‍ എന്തായിരിക്കും. കളി ഏകദേശം ജയിച്ചു എന്ന് തന്നെ അല്ലേ. എന്നാല്‍ കളിക്കുന്നത് മുംബൈ ഇന്ത്യന്‍സിനെതിരെ ആണെങ്കില്‍ ഒന്ന് ശ്രദ്ധിക്കണമെന്ന് മാത്രം. അടിച്ച് ജയിക്കുക മാത്രമല്ല, അടിച്ച് നാണംകെടുത്തിക്കളയും അവര്‍. പണ്ട് രാജസ്ഥാന്‍ റോയല്‍സിന് കിട്ടിയ അതേ പണിയാണ് ഇന്നലെ പഞ്ചാബിന് കിട്ടിയത്. 199 റണ്‍സ് മുംബൈ അടിച്ചെടുത്തത് വെറും 15.3 ഓവറില്‍.

കില്ലര്‍ ബാറ്റിംഗ്

കില്ലര്‍ ബാറ്റിംഗ്

199 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ ഇന്ത്യന്‍സിന് വേണ്ടി പാര്‍ഥിവ് പട്ടേലും ജോസ് ബട്‌ലറും ചേര്‍ന്ന് മിന്നുന്ന തുടക്കമാണ് നല്‍കിയത്. ഓവറില്‍ പത്തിനടുത്ത് വേണ്ടിയിരുന്ന റണ്‍നിരക്ക് ആദ്യത്തെ ആറോവര്‍ കഴിയുമ്പോഴേക്ക് എട്ടിലെത്തി. അവസാന ആറോവറില്‍ ഇത് നാലിലും താഴെയായിരുന്നു. ഇത് മാത്രം പോരെ, മുംബൈ ബാറ്റിംഗിന്റെ ഭീകരത മനസിലാക്കാന്‍.

പാര്‍ഥിവ് എന്ന പോക്കറ്റ് ബോംബ്

പാര്‍ഥിവ് എന്ന പോക്കറ്റ് ബോംബ്

പോക്കറ്റ് ഡൈനമിറ്റ് എന്ന് വിളിപ്പേരുള്ള പാര്‍ഥിവ് പട്ടേല്‍ എന്തുകൊണ്ടാണ് അങ്ങനെ ഒരു പേര് എന്നതിന് വളരെ വ്യക്തമായ ഒരു കാരണമാണ് ഇന്‍ഡോറില്‍ കാണിച്ചുതന്നത്. വെറും 18 പന്തില്‍ 37 റണ്‍സ്. എണ്ണം പറഞ്ഞ രണ്ട് സിക്‌സറും നാല് ഫോറും. വിനാശകാരിയായ ജോസ് ബട്‌ലറെക്കാളും അപകടകാരിയായി ഇടക്ക് പാര്‍ഥിവ് പട്ടേല്‍.

ജോസേട്ടന്‍ ബ്രില്യന്‍സ്

ജോസേട്ടന്‍ ബ്രില്യന്‍സ്

ഐ പി എല്ലിന്റെ തുടക്കത്തില്‍ രണ്ട് തവണയാണ് അംപയറുടെ പിഴവില്‍ ജോസ് ബട്‌ലര്‍ ഔട്ടായത്. ഇന്‍ഡോറില്‍ അതിന്റെയെല്ലാം ക്ഷീണം തീര്‍ക്കുന്ന പ്രകടനമാണ് ബട്‌ലര്‍ നടത്തിയത്. 37 പന്തില്‍ 77 റണ്‍സ്. ഇതില്‍ ഏഴ് ഫോര്‍, അഞ്ച് സിക്‌സ്. ജോസ് ബട്‌ലര്‍ തന്നെയാണ് മാന്‍ ഓഫ് ദ മാച്ച്.

നിതീഷ് റാണ ഷുവര്‍ ബെറ്റ്

നിതീഷ് റാണ ഷുവര്‍ ബെറ്റ്

34 പന്തില്‍ 62 റണ്‍സുമായി നിതീഷ് റാണ ഒരിക്കല്‍ കൂടി പ്രതീക്ഷ കാത്തു. പത്താം ഐ പി എല്ലില്‍ റാണയുടെ മൂന്നാമത്തെ അര്‍ധസെഞ്ചുറിയാണ് ഇത്. ഹര്‍ദീക് പാണ്ഡ്യ നാല് പന്തില്‍ 15 ഉം റണ്‍സടിച്ച് പുറത്താകാതെ നിന്നപ്പോള്‍ രോഹിത് ശര്‍മ, പൊള്ളാര്‍ഡ്, ക്രുനാല്‍ തുടങ്ങിയ വമ്പനടിക്കാര്‍ ക്രീസില്‍ വരേണ്ട കാര്യം പോലും ഉണ്ടായില്ല.

ആംലയുടെ സെഞ്ചുറി

ആംലയുടെ സെഞ്ചുറി

ഹാഷിം ആംലയുടെ സെഞ്ചുറിയുടെ മികവിലാണ് പഞ്ചാബ് നാല് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സടിച്ചത്. 60 പന്തില്‍ എട്ട് ഫോറും ആറ് സിക്‌സും പറത്തിയാണ് ആംല കരിയറിലെ ആദ്യത്തെ ഐ പി എല്‍ സെഞ്ചുറിയടിച്ചത്. 18 പന്തില്‍ 40 റണ്‍സുമായി ക്യാപ്റ്റന്‍ ഗ്ലെന്‍ മാക്‌സ് വെല്ലും തിളങ്ങി.

ബൗളര്‍മാരുടെ ശവക്കോട്ട

ബൗളര്‍മാരുടെ ശവക്കോട്ട

ലസിത് മലിംഗ, മിച്ചല്‍ മക്ലനാഗന്‍ എന്നിവര്‍ മുംബൈ നിരയില്‍ നല്ല രീതിയില്‍ തല്ല് വാങ്ങി. ലോകോത്തര ബൗളര്‍മാരായ രണ്ടുപേരും ചേര്‍ന്ന് രണ്ടോവറില്‍ വിട്ടുകൊടുത്തത് 60 റണ്‍സ്. പഞ്ചാബിന് പിന്നെ ഇന്നയാള്‍ എന്നൊന്നും ഇല്ല, മോഹിത് - സന്ദീപ് - ഇഷാന്ത് ശര്‍മമാരും സ്‌റ്റോനിസും അക്ഷറും സ്വപ്‌നിലും എന്ന് വേണ്ട പന്തെടുത്തവരെല്ലാം തവിടുപൊടിയായി.

മികച്ച കളികളില്‍ ഒന്ന്

മികച്ച കളികളില്‍ ഒന്ന്

കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ എട്ട് വിക്കറ്റിന് തോല്‍പിച്ച മുംബൈ ഇന്ത്യന്‍സിന്റെ കളി ഈ സീസണിലെ മികച്ച പ്രകടനങ്ങളില്‍ ഒന്നാണ്. ജയിക്കാന്‍ 199 റണ്‍സ് വേണ്ടിയിരുന്ന മുംബൈ എട്ട് വിക്കറ്റും 27 പന്തും ബാക്കി നില്‍ക്കേ വിജയത്തില്‍ എത്തി. സ്‌കോര്‍ പഞ്ചാബ് കിംഗ്‌സ് ഇലവന്‍ 20 ഓവറില്‍ നാല് വിക്കറ്റിന് 198. മുംബൈ ഇന്ത്യന്‍സ് 15.3 ഓവറില്‍ രണ്ട് വിക്കറ്റിന് 199.

English summary
IPL 2017: Match 22: Highlights: Punjab (KXIP) Vs Mumbai (MI)
Please Wait while comments are loading...