15.3 ഓവറിൽ 199 തിരിച്ചടിച്ച് മുംബൈ ഇന്ത്യൻസ്.. പഞ്ചാബിനെ അടിച്ച് പരത്തിക്കളഞ്ഞു!!!

  • Posted By:
Subscribe to Oneindia Malayalam

ഇൻഡോർ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന് അഞ്ചാം വിജയം. കിംഗ്സ് ഇലവൻ പഞ്ചാബിനെ എട്ട് വിക്കറ്റിനാണ് മുംബൈ ഇന്ത്യൻസ് തോൽപ്പിച്ചത്. ജയിക്കാൻ 199 റൺസ് വേണ്ടിയിരുന്ന മുംബൈ എട്ട് വിക്കറ്റും 27 പന്തും ബാക്കി നിൽക്കേയാണ് മുംബൈ വിജയത്തിൽ എത്തിയത്. സ്കോർ പഞ്ചാബ് കിംഗ്സ് ഇലവൻ 20 ഓവറിൽ നാല് വിക്കറ്റിന് 198. മുംബൈ ഇന്ത്യൻസ് 15.3 ഓവറിൽ രണ്ട് വിക്കറ്റിന് 199.

butler

കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന മുംബൈ ഇന്ത്യൻസിന് വേണ്ടി പാർഥിവ് പട്ടേലും ജോസ് ബട്ലറും ചേർന്ന് മിന്നും തുടക്കമാണ് നൽകിയത്. പാർഥിവ് 18 പന്തിൽ 37 റൺസടിച്ചപ്പോൾ ബട്ലർ 37 പന്തിൽ 77 റൺസെടുത്തു. 34 പന്തിൽ 62ഉം ഹർദീക് പാണ്ഡ്യ നാല് പന്തിൽ 15 ഉം റൺസടിച്ച് പുറത്താകാതെ നിന്നു. മോഹിത് ശർമയെ സിക്സറിന് പറത്തിയാണ് നിതീഷ് റാണ കളി അവസാനിപ്പിച്ചത്.

നേരത്തെ ടോസ് നേടിയ മുംബൈ ഇന്ത്യൻസ് കിംഗ്സ് ഇലവൻ പഞ്ചാബ് കിംഗ്സ് ഇലവനെ ബാറ്റിംഗിന് വിടുകയായിരുന്നു. ഹാഷിം ആംലയുടെ സെഞ്ചുറിയുടെ മികവിൽ പഞ്ചാബ് നാല് വിക്കറ്റ് നഷ്ടത്തിൽ 198 റൺസടിച്ചു. 18 പന്തിൽ 40 റൺസുമായി ക്യാപ്റ്റൻ ഗ്ലെൻ മാക്സ് വെല്ലും തിളങ്ങി. ആറ് കളിയിൽ അഞ്ച് വിജയവുമായി പോയിൻറ് പട്ടികയിൽ ഒന്നാമതാണ് മുംബൈ. ജോസ് ബട്ലറാണ് മാൻ ഓഫ് ദ മാച്ച്.

English summary
IPL 2017: Match 22: Mumbai beat Punjab by 8 wickets on April 20 match result
Please Wait while comments are loading...