മാക്‌സി, കില്ലര്‍ മില്ലര്‍, വോറ.. പഞ്ചാബില്‍ ആരുണ്ട് മുംബൈ ഇന്ത്യന്‍സിനെ ഒന്ന് തോല്‍പ്പിക്കാന്‍??

  • Posted By:
Subscribe to Oneindia Malayalam

ഇന്‍ഡോര്‍: നിലവിലെ ഫോമില്‍ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിക്കാന്‍ പഞ്ചാബ് വല്ല അത്ഭുതവും കാണിക്കേണ്ടി വരും. നിതീഷ് റാണ, കീരണ്‍ പൊള്ളാര്‍ഡ്, പാണ്ഡ്യ ബ്രദേഴ്‌സ് എന്തിനധികം പറയുന്നു ക്യാപ്റ്റന്‍ രോഹിത് ശര്‍മ വരെ മുംബൈയ്ക്ക് വേണ്ടി ഫോമിലായ ലക്ഷണമാണ്. അത്ഭുതങ്ങള്‍ കാണിക്കാനും മുംബൈയെ വലിച്ച് താഴെയിടാനും പോന്ന ടീമാണ് കിംഗ്‌സ് ഇലവന്‍ പഞ്ചാബ് എന്നത് മറക്കരുത്, അതിനുള്ള ആള്‍ബലവും ശേഷിയും പഞ്ചാബിനുണ്ട്.

mumbaiindians

കഴിഞ്ഞ മത്സരത്തില്‍ കരുത്തരായ ഹൈദരാബാദിനോട് തോറ്റതിന്റെ നിരാശയിലാണ് പഞ്ചാബ്. 95 റണ്‍സെടുത്ത മനന്‍ വോറയ്‌ക്കൊപ്പം ഒരാള്‍ കൂടി നിന്ന കളിച്ചിരുന്നെങ്കില്‍ വിജയം പഞ്ചാബിനൊപ്പം നിന്നേനെ. ക്യാപ്റ്റന്‍ മാക്‌സ്വെല്ലും ആംലയും തരക്കേടില്ലാത്ത ടച്ചിലാണെങ്കിലും മോര്‍ഗന്‍, മില്ലര്‍ എന്നിവരുടെ ഫോം പഞ്ചാബിന് തലവേദനയാണ്. ബൗളിംഗും അത്ര ശക്തമല്ല.

മറുവശത്ത് പതിവില്ലാത്ത വിധം ശക്തമായിട്ടാണ് മുംബൈ ഇന്ത്യന്‍സ് സീസണ്‍ തുടങ്ങിയിരിക്കുന്നത്. ബാറ്റിംഗിലും ബൗളിംഗിലും അവര്‍ക്ക് വേവലാതി ഒന്നുമില്ല. അഞ്ച് കൡയില്‍ നാല് ജയവും എട്ട് പോയിന്റുമായി നിലവില്‍ മൂന്നാം സ്ഥാനത്താണ് മുംബൈ ഇന്ത്യന്‍സ്. പഞ്ചാബിന്റെ ഹോം ഗ്രൗണ്ടായ ഇന്‍ഡോര്‍ സ്‌റ്റേഡിത്തില്‍ ഇന്ന് (ഏപ്രില്‍ 20 വ്യാഴാഴ്ച) രാത്രി എട്ട് മണിക്കാണ് കളി. സോണി സിക്‌സ്, മാക്‌സ്, ഇ എസ് പി എന്‍, ഹോട്‌സ്റ്റാര്‍ എന്നിവയില്‍ തത്സമം.

English summary
On a roll with four consecutive victories, two-time champions Mumbai Indians (MI) would look to continue the winning streak when they take on Kings XI Punjab (KXIP) in an Indian Premier League (IPL) 2017
Please Wait while comments are loading...