രാഹുല്‍ ത്രിപാഠീ... വീണ്ടും വിജയത്തോടെ പുനെ മൂന്നാം സ്ഥാനത്ത്.. കൊല്‍ക്കത്തയ്ക്കും പണികിട്ടി!!

  • Posted By:
Subscribe to Oneindia Malayalam

യുവതാരം രാഹുല്‍ ത്രിപാഠിയുടെ വെടിച്ചില്ല് ബാറ്റിംഗ് മികവില്‍ റൈസിങ് പുനെ സൂപ്പര്‍ജയന്റ്‌സിന് വീണ്ടും ജയം. കരുത്തരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെയാണ് പുനെ എവേ മാച്ചില്‍ പാട്ടുംപാടി തോല്‍പ്പിച്ചത്. വിജയത്തോടെ പുനെ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. തോറ്റ കൊല്‍ക്കത്ത രണ്ടാം സ്ഥാനത്ത് തുടരുന്നു. കളിയുടെ പ്രസക്തഭാഗങ്ങളും ചിത്രങ്ങളും കാണാം.

ആ നീക്കം തുടക്കത്തിലേ പാളി

ആ നീക്കം തുടക്കത്തിലേ പാളി

സുനില്‍ നരെയ്‌നെ ഓപ്പണറായി ഇറക്കി അടിപ്പിക്കുന്ന കൊല്‍ക്കത്തയുടെ നീക്കം പുനെയ്ക്ക് എതിരെ തുടക്കത്തിലേ പാളി. ജയദേവ് ഉനദ്കട്ട് എറിഞ്ഞ ഒന്നാം ഓവറിലെ ആറ് പന്തും കളിച്ച നരെയ്‌ന് ഒരു റണ്‍സ് പോലും എടുക്കാന്‍ പറ്റിയില്ല. അവസാന പന്തില്‍ പുറത്താകുകയും ചെയ്തു. സ്‌കോര്‍ ഒരോവറില്‍ റണ്ണൊന്നുമില്ലാതെ ഒരു വിക്കറ്റ്.

രക്ഷാപ്രവര്‍ത്തനം ഗംഭീര്‍ വക

രക്ഷാപ്രവര്‍ത്തനം ഗംഭീര്‍ വക

പത്ത് റണ്‍സുമായി ഷെല്‍ഡന്‍ ജാക്‌സന്‍ ഹിറ്റ് വിക്കറ്റായെങ്കിലും മനീഷ് പാണ്ഡെയെ കൂട്ട് പിടിച്ച് ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍ രക്ഷാപ്രവര്‍ത്തനം തുടര്‍ന്നു. ഗംഭീര്‍ 24ഉം പാണ്ഡെ 37ഉം റണ്‍സെടുത്തു. എന്നാല്‍ ഗംഭീറിന് പിന്നാലെ വെറും 4 റണ്‍സ് മാത്രമെടുത്ത് യൂസഫ് പത്താനും മടങ്ങിയത് കൊല്‍ക്കത്തയ്ക്ക് വന്‍ തിരിച്ചടിയായി.

സ്‌കോര്‍ 155ല്‍

സ്‌കോര്‍ 155ല്‍

പിന്നീട് ഗ്രാന്‍ഡ്‌ഹോമും യാദവും ചേര്‍ന്നാണ് കൊല്‍ക്കത്തയെപൊരുതാനുള്ള സ്‌കോറില്‍ എത്തിച്ചത്. ഗ്രാന്‍ഡ്‌ഹോം 36ഉം യാദവ് 30ഉം റണ്‍സടിച്ചു. വോക്‌സ് 1, കൊര്‍ടര്‍നീല്‍ 6, ഉമേഷ് യാദവ് 2 എന്നിങ്ങനെയാണ് വാലറ്റത്തെ സ്‌കോറുകള്‍. ആകെ മൊത്തം കൊല്‍ക്കത്ത സമ്പാദിച്ചത് 8 വിക്കറ്റിന് 155 റണ്‍സ്.

ത്രിപാഠി ഒറ്റക്ക്

ത്രിപാഠി ഒറ്റക്ക്

രാഹുല്‍ ത്രിപാഠി എന്ന യുവതാരം ഒറ്റക്കാണ് പുനെയെ ജയിപ്പിച്ചത്. 52 പന്തില്‍ 9 ഫോറും 7 സിക്‌സും സഹിതം 93 റണ്‍സ്. വെറും 7 റണ്‍സ് അകലെ കന്നിസെഞ്ചുറി നഷ്ടമായി മടങ്ങുമ്പോഴേക്കും ത്രിപാഠി പുനെയെ കളി ഏതാണ്ട് ജയിപ്പിച്ചിരുന്നു. മാന്‍ ഓഫ് ദ മാച്ചും ത്രിപാഠി തന്നെ.

സ്മിത്തും ധോണിയും പരാജയം

സ്മിത്തും ധോണിയും പരാജയം

തുടര്‍ച്ചയായ രണ്ടാം കളിയിലും ക്യാപ്റ്റന്‍ സ്മിത്തും ധോണിയും പരാജയപ്പെട്ടു. 9 പന്തില്‍ സ്മിത്ത് നേടിയത് 9 റണ്‍സ്. ധോണിയാകട്ടെ 9 പന്തില്‍ 5 റണ്‍സും. രഹാനെ 11, സ്‌റ്റോക്‌സ് 14 എന്നിവര്‍ മാത്രമാണ് പുനെ നിരയില്‍ ത്രിപാഠിയെക്കൂടാതെ രണ്ടക്കം കണ്ടത്. തിവാരി 8, ക്രിസ്റ്റ്യന്‍ 5, സുന്ദര്‍ 1 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോറുകള്‍.

ക്രിസ് വോക്‌സിന്റെ ബൗളിംഗ്

ക്രിസ് വോക്‌സിന്റെ ബൗളിംഗ്

നാലോവറില്‍ 18 റണ്‍സിന് മൂന്ന് വിക്കറ്റെടുത്ത ഇംഗ്ലീഷ് ഫാസ്റ്റ് ബൗളര്‍ ക്രിസ് വോക്‌സിന്റെയും നാലോവറില്‍ 23 റണ്‍സിന് ഒരു വിക്കറ്റെടുത്ത ഉമേഷ് യാദവിന്റെയും പ്രകടനങ്ങള്‍ മാത്രമാണ് കൊല്‍ക്കത്ത നിരയില്‍ എടുത്തുപറയാനുള്ളത്. കൊര്‍ടര്‍നീല്‍ നാലോവറില്‍ 41 റണ്‍സാണ് വഴങ്ങിയത്.

English summary
Riding over opener Rahul Tripathi's 52-ball 93, Rising Pune Supergiant breached the fortress at Eden Gardens and defeated Kolkata Knight Riders by 4 wickets in an IPL game at the Eden Gardens
Please Wait while comments are loading...