കിംഗ്‌സ് ഇലവന്‍ പഞ്ചാബിനോടും തോറ്റുനാറി... ബാംഗ്ലൂരിന്റെയും കോലിയുടെയും ദുരന്തകഥ തുടരുന്നു!!

  • Posted By:
Subscribe to Oneindia Malayalam

ബെംഗളൂരു: ക്രിസ് ഗെയ്‌ലും വിരാട് കോലിയും എ ബി ഡിവില്ലിയേഴ്‌സും കേദാര്‍ ജാദവും വാട്‌സനും മന്‍ദീപ് സിംഗും - റോയല്‍ ചാലഞ്ചേഴ്‌സിന് വേണ്ടി 139 റണ്‍സ് ചേസ് ചെയ്യാന്‍ ഇറങ്ങിയ പ്രമുഖരാണ്. എന്നിട്ടോ, 19 റണ്‍സിന് തോറ്റ് നാണംകെട്ട് കയറിവന്നിരിക്കുന്നു. പന്ത്രണ്ട് കളിയില്‍ ഒമ്പത് തോല്‍വി. പഞ്ചാബാകട്ടെ, പത്ത് കളിയില്‍ അഞ്ചാം ജയത്തോടെ പ്ലേ ഓഫ് പ്രതീക്ഷകൡലാണ് ഇപ്പോഴും.

ബൗളിംഗ് നിര തകര്‍ത്തു

ബൗളിംഗ് നിര തകര്‍ത്തു

കരുത്തരായ പഞ്ചാബ് ബാറ്റിംഗ് നിരയെ പിടിച്ചുകെട്ടുന്നതില്‍ ബാംഗ്ലൂരിന്റെ ബൗളര്‍മാര്‍ വിജയിച്ചു. ഹാഷിം ആംല, മാര്‍ട്ടിന്‍ ഗുപ്ടില്‍, ഷോണ്‍ മാര്‍ഷ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, വൃദ്ധിമാന്‍ സാഹ എന്നിവരടങ്ങിയ പഞ്ചാബ് 20 ഓവറില്‍ അടിച്ചത് ഏഴ് വിക്കറ്റിന് 138 റണ്‍സ്. ചൗധരിയും ചഹാലും രണ്ട് വീതം വിക്കറ്റെടുത്തു.

ഭേദപ്പെട്ടത് ഇവര്‍

ഭേദപ്പെട്ടത് ഇവര്‍

17 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സുമായി 38 റണ്‍സെടുത്ത അക്ഷര്‍ പട്ടേലാണ് പഞ്ചാബിനെ പൊരുതാനുള്ള സ്‌കോറില്‍ എത്തിച്ചത്. ഷോണ്‍ മാര്‍ഷ് 20ഉം മനന്‍ വോറ 25ഉം വൃദ്ധിമാന്‍ സാഹ 21ഉം റണ്‍സെടുത്തു. ക്യാപ്റ്റന്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ ആറ് റണ്‍സിന് പുറത്തായി.

ബാംഗ്ലൂര്‍ ദുരന്തം

ബാംഗ്ലൂര്‍ ദുരന്തം

അനായാസം ജയിക്കാമെന്ന് കരുതി പാഡ് കെട്ടിയിറങ്ങിയ ബാംഗ്ലൂരിന് തുടക്കം മുതല്‍ പണികിട്ടി. റണ്ണെടുക്കാതെ ഗെയ്‌ലും ആറ് റണ്‍സിന് കോലിയും പുറത്ത്. ഡിവില്ലിയേഴ്‌സ് 10ഉം ജാദവ് ആറും വാട്‌സന്‍ മൂന്നും റണ്‍സിന് പുറത്തായതോടെ അവരുടെ പണി തീര്‍ന്നു. മന്‍ദീപ് സിംഗ് 46ഉം നേഗി 21ഉം റണ്‍സെടുത്തത് മാത്രമാണ് ആശ്വാസം.

കിടിലം ബൗളിംഗ്

കിടിലം ബൗളിംഗ്

ഗെയ്‌ലിനെയും കോലിയെയും ഡിവില്ലിയേഴ്‌സിനെയും പുറത്താക്കി സന്ദീപ് ശര്‍മയാണ് പഞ്ചാബിനെ കളിയിലേക്ക് തിരിച്ചുകൊണ്ടുവന്നത്. അക്ഷര്‍ പട്ടേലും വീഴ്ത്തി മൂന്ന് വിക്കറ്റുകള്‍. മോഹിത് ശര്‍മയും മാക്‌സിയും രണ്ട് വിക്കറ്റ് വീതം എടുത്തു. 19 ഓവറില്‍ 119 റണ്‍സിന് ബാംഗ്ലൂര്‍ ഓളൗട്ടായി. സന്ദീപ് ശര്‍മയാണ് മാന്‍ ഓഫ് ദ മാച്ച്.

വിജയസെല്‍ഫി

വിജയസെല്‍ഫി

മാന്‍ ഓഫ് ദ മാച്ച് സന്ദീപ് ശര്‍മയ്‌ക്കൊപ്പം ടീം ഉടമ പ്രീതി സിന്റയുടെ ഒരു സെല്‍ഫി.

English summary
Riding over fantastic bowling performances from pacer Sandeep Sharma and Axar Patel, Kings XI Punjab (KXIP) crushed Royal Challengers Bangalore (RCB) by 19 runs in the Indian Premier League (IPL) 2017
Please Wait while comments are loading...