ഇന്ന് ജയിച്ചാല്‍ മാത്രം ഡെല്‍ഹിക്ക് പ്രതീക്ഷ.. സഞ്ജുവും റിഷഭ് പന്തും മുംബൈയെ അടിച്ച് പമ്പ കടത്തുമോ?

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: കരുത്തരില്‍ കരുത്തരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ബൗളര്‍മാരെ അടിച്ച് കണ്ടംകടത്തിയ ആത്മവിശ്വാസത്തിലാണ് ഡെല്‍ഹി ഡെയര്‍ഡെവിള്‍സ്. സ്വപ്‌നം പോലൊരു ഇന്നിംഗ്‌സ്, അതാണ് കഴിഞ്ഞ രാത്രിയില്‍ ഡെല്‍ഹിയുടെ പത്തൊമ്പതുകാരന്‍ റിഷഭ് പന്ത് കളിച്ചത്. കൂട്ടിന് സഞ്ജുവും. 200ന് മേല്‍ അടിച്ചിട്ടും സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് തോറ്റ് മടങ്ങേണ്ടിവന്നു. ഇന്ന് കൂടി ജയിച്ചാല്‍ ഐ പി എല്‍ പ്ലേ ഓഫില്‍ ഡെല്‍ഹിക്ക് വീണ്ടും പ്രതീക്ഷ വെക്കാം.

Read Also: കിംഗ്‌സ് ഇലവന്‍ പഞ്ചാബിനോടും തോറ്റുനാറി... ബാംഗ്ലൂരിന്റെയും കോലിയുടെയും ദുരന്തകഥ തുടരുന്നു!!

ഐ പി എല്‍ പത്താം സീസണിലെത്തുന്ന ആദ്യ ടീം എന്ന ബഹുമതിയോടെയാണ് മുംബൈ ഇന്ത്യന്‍സ് കളത്തില്‍ ഇറങ്ങുന്നത്. ബാറ്റിംഗ് നിര ചില ചെറിയ ഇളക്കമൊക്കെ കാണിക്കുന്നുണ്ടെങ്കിലും ഇത് വരെ അവരെ ചതിച്ചിട്ടില്ല. മലിംഗയും ഭുമ്രയും മിക്ലനാഗനും ഹര്‍ഭജനും ക്രുനാലും അടങ്ങിയ ബൗളിംഗ് നിരയും സോളിഡ്. പത്ത് കളിയില്‍ എട്ട് വിജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാമതാണ് അവര്‍. ടേബിള്‍ ടോപ്പറായിത്തന്നെ പ്ലേ ഓഫിന് ഇറങ്ങാനാകും മുംബൈയുടെ ശ്രമം.

pant

സീസണിലെ ആദ്യമത്സരത്തില്‍ ഡെല്‍ഹി ബാറ്റിഗ് നിരയെ മുംബൈ ചുരുട്ടിക്കൂട്ടിയിരുന്നു. എന്നാല്‍ ഫോമിലെത്തിയ സഞ്ജും പന്തും ഡെല്‍ഹിക്ക് പ്രതീക്ഷ നല്‍കുന്നു. കരുണ്‍ നായര്‍, സാമുവല്‍സ്, അയ്യര്‍ എന്നിവര്‍ കൂടി ഭേദപ്പെട്ട സംഭാവന നല്‍കിയാല്‍ ഡെല്‍ഹിക്ക് മുംബൈയെയും തോല്‍പ്പിച്ച് പ്രതീക്ഷ നിലനിര്‍ത്താം. തോറ്റാല്‍ ഐ പി എല്‍ പ്ലേ ഓഫ് ഈ സീസണിലേക്ക് മറക്കാം. എട്ട് മണിക്ക് ഡെല്‍ഹിയുടെ തട്ടകമായ ഫിറോസ് ഷാ കോട്‌ലയിലാണ് കളി. സോണി മാക്‌സ്, സിക്‌സ്, ഇ എസ് പി എന്‍ എന്നിവയില്‍ തത്സമയം.

English summary
A re-energised Delhi Daredevils (DD) would look for their third win in a row when they face table leaders Mumbai Indians (MI) in the Indian Premier League (IPL) 2017
Please Wait while comments are loading...