എന്ത് കളിക്കാനാണ് ആര് കാണാനാണ്... ഇന്ന് ബാംഗ്ലൂര്‍ Vs കൊല്‍ക്കത്ത.. ഗംഭീറിന് വേണ്ടി മാത്രം ഒരു കളി!!

Subscribe to Oneindia Malayalam

ബെംഗളൂരു: കളിക്കാരും ആരാധകരും പ്രതീക്ഷ കൈവിട്ട റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഐ പി എല്ലില്‍ ഇന്ന് (മെയ് 7 ഞായറാഴ്ച) വീണ്ടും ഇറങ്ങുന്നു. കളിച്ചിട്ടും കാര്യമൊന്നുമില്ല, ചടങ്ങ് തീര്‍ക്കാന്‍ വേണ്ടി ബാക്കിയുള്ള കളികള്‍ എതിര്‍ടീമിന് വേണ്ടി കളിച്ചുകൊടുക്കാമെന്ന് മാത്രം. അബദ്ധത്തില്‍ എങ്ങാനും ജയിച്ചാല്‍ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാര്‍ എന്ന ചീത്തപ്പേര് ഒഴിവാക്കുകയും ചെയ്യാം. - ഇതിലും വലിയ പ്രതീക്ഷയൊന്നും ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് പോലും ഉണ്ടാകില്ല.

Read Also: സഞ്ജു സാംസണ്‍ 0, റിഷഭ് പന്ത് 0... മുംബൈ ഇന്ത്യന്‍സ് ഡെല്‍ഹിയെ പൊളിച്ചടുക്കിയത് ഇതാ ഇങ്ങനെ! പ്രമുഖര്‍ പ്രതികരിക്കുന്നു!!

ഇത് പക്ഷേ ആര്‍ സി ബിയുടെ കാര്യമാണ് കേട്ടോ. മറുവശത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഇന്നത്തെ കളി വളരെ പ്രധാനപ്പെട്ടതാണ്. ബാംഗ്ലൂരിനോട് ജയിച്ചാല്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനമാണ് അവരെ കാത്തിരിക്കുന്നത്. കിടിലം ഫോമില്‍ കളിച്ചുവന്നിരുന്ന കൊല്‍ക്കത്ത കഴിഞ്ഞ രണ്ട് കളിയിലും തോറ്റുപോയിരുന്നു. എത്രയും വേഗം വിജയവഴിയില്‍ തിരിച്ചെത്താനാകും ഗൗതം ഗംഭീറിന്റെയും കൂട്ടരുടെയും താല്‍പര്യം. 11 കളിയില്‍ 14 പോയിന്റാണ് കൊല്‍ക്കത്തയ്ക്ക് ഉള്ളത്. ബാംഗ്ലൂരിന് 12 കളിയില്‍ അഞ്ചും.

kohli

കൊല്‍ക്കത്തയില്‍ വെച്ച് രണ്ട് ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ കൊല്‍ക്കത്ത ബാംഗ്ലൂരിനെ ചുരുട്ടിക്കൂട്ടിയത് വെറും 49 റണ്‍സിനാണ്. ഇതോടെ ബാംഗ്ലൂരിന്റെ വെടിതീര്‍ന്നുപോയി. സമാനമായ ഒരു പ്രകടനത്തോടെ വിരാട് കോലിക്കും ബാംഗ്ലൂരിനും മേല്‍ ആധിപത്യം ഉറപ്പിക്കാനാകും ഗൗതം ഗംഭീറിന്റെയും കൊല്‍ക്കത്തയുടെയും ശ്രമം. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വൈകിട്ട് നാല് മണിക്കാണ് കളി. സോണി സിക്‌സ്, മാക്‌സ്, ഇ എസ് പി എന്‍ ചാനലുകളില്‍ കളി തത്സമയം കാണാം.

English summary
Smarting from successive defeats, an under-pressure Kolkata Knight Riders (KKR) will look to regain their momentum and remain in the hunt for the knockout stage when they clash with laggards Royal Challengers Bangalore (RCB) in an IPL 2017 encounter
Please Wait while comments are loading...