6 ഓവറിൽ വിക്കറ്റ് പോകാതെ 105!! കൊൽക്കത്ത പാവംപിടിച്ച ബാംഗ്ലുരിനോട് ചെയ്തത്.. കൊന്നുകളഞ്ഞില്ലേ!!!

  • Posted By:
Subscribe to Oneindia Malayalam

ബെംഗളൂരു: വിജയലക്ഷ്യം 159. ഓപ്പണർമാർ രണ്ടുപേരും ചേർന്ന് ആറോവർ പവർ പ്ലേയിൽ അടിച്ചത് 105 റൺസ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പിന്നെ പാവം പിടിച്ച റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ പിന്നെ എന്ത് ചെയ്യാനാണ്. തോറ്റു, നല്ല മാന്യമായി തോറ്റു. ആറ് വിക്കറ്റിനാണ് ബാംഗ്ലൂർ കൊൽക്കത്തയോട് തോറ്റത്. സ്കോർ ബാംഗ്ലൂർ 20 ഓവറിൽ ആറിന് 158. കൊൽക്കത്ത 15.1 ഓവറിൽ നാലിന് 159.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ബാംഗ്ലൂരിൻറെ ടോപ് ത്രീ ഇത്തവണയും ദുരന്തമായി. ഗെയ്ൽ ഒരിക്കൽ കൂടി പൂജ്യത്തിന് മടങ്ങിയപ്പോൾ വിരാട് കോലി അഞ്ചും എ ബി ഡിവില്ലിയേഴ്സ് പത്തും റൺസാണ് എടുത്തത്. ട്രെവിസ് ഹെഡ് 75, മൻദീപ് സിംഗ് 52 എന്നിവരുടെ അർധസെഞ്ചുറികളാണ് ബാംഗ്ലുരിനെ പൊരുതാം എന്ന് തോന്നിച്ച സ്കോറിൽ എത്തിച്ചത്.

lynn

എന്നാൽ അത് വെറും തോന്നലായിരുന്നു എന്ന് പവർ പ്ലേയിൽ തന്നെ കൊൽക്കത്ത തെളിയിച്ചു. ഓപ്പണറായെത്തിയ സുനിൽ നരെയ്ൻ 15 പന്തിൽ ഐ പി എല്ലിലെ വേഗം കൂടി ഫിഫ്റ്റിയടിച്ചാണ് തുടങ്ങിയത്. ക്രിസ് ലിന്നും മോശമാക്കിയില്ല, 22 പന്തിൽ 50. എട്ടാം ജയത്തോടെ കൊൽക്കത്ത രണ്ടാം സ്ഥാനത്തെത്തിയപ്പോൾ ബാംഗ്ലൂർ 13 കളിയിൽ പത്ത് തോൽവിയുമായി അവസാനസ്ഥാനത്ത് തുടരുന്നു.

English summary
IPL 2017: Match 46: Kolkata beat Bangalore May 7 match report.
Please Wait while comments are loading...