മുംബൈ ഇന്ത്യൻസ് തോറ്റുകൊടുത്തു.. ജയിച്ച ഹൈദരാബാദിന് പ്ലേ ഓഫ് പ്രതീക്ഷ.. ധവാന്റെ ഫോമാണ് ഗുഡ് ന്യൂസ്!!

  • Posted By:
Subscribe to Oneindia Malayalam

ഹൈദരാബാദ്: ടോസ് നേടിയ രോഹിത് ശർമയ്ക്ക് അറിയാമായിരുന്നു രണ്ടാമത് ബാറ്റ് ചെയ്യുന്നവർക്കാണ് ജയസാധ്യത എന്ന്. എന്നിട്ടും രോഹിത് ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ചു. പ്ലേ ഓഫാണ് വരുന്നത്, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടിവന്നാല്‍ എന്ത് ചെയ്യും. പരീക്ഷണത്തിൽ രോഹിത് ജയിച്ചു, വലിയൊരു പാഠം പഠിച്ചു.

Read Also: മുംബൈ ഇന്ത്യന്‍സ് ഉറപ്പിച്ചു.. ഐപിഎല്‍ പ്ലേ ഓഫ് കളിക്കാനുള്ള ബാക്കി 3 ടീമുകള്‍ ആരൊക്കെ? സര്‍പ്രൈസ്??

പക്ഷേ കളി ഹൈദരാബാദ് ജയിച്ചു. പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കി. ഹൈദരാബാദ് ജയിച്ചതോടെ ഡെൽഹി ഡെയർഡെവിൾസ് പുറത്തായി. ഐ പി എല്ലിലെ നാൽപ്പത്തിയെട്ടാം മത്സരത്തിൽ ഹൈദരാബാദിൽ നടന്നത് ഇതൊക്കെയാണ്. കളിയുടെ പ്രസക്ത ഭാഗങ്ങളും ചിത്രങ്ങളും കാണൂ..

ബാറ്റിംഗ് തകർച്ചയോടെ തുടക്കം

ബാറ്റിംഗ് തകർച്ചയോടെ തുടക്കം

കഴിഞ്ഞ കളിയിലെ മാൻ ഓഫ് ദ മാച്ചായ ലെൻഡൽ സിമൺസിനെ മുംബൈയ്ക്ക് തുടക്കത്തിലേ നഷ്ടപ്പെട്ടു. അഫ്ഗാൻ സ്പിന്നർ മുഹമ്മദ് നബിയുടെ പന്തിൽ വലിച്ചടിക്കാൻ നോക്കിയ സിമൺസ് ക്ലീൻ ബൗൾഡാകുകയായിരുന്നു. പിന്നാലെ നിതീഷ് റാണയും പാർഥിവ് പട്ടേലും മടങ്ങിയതോടെ മുംബൈ 6.1 ഓവറിൽ 36 എന്ന സ്ഥിതിയിലായി.

 ക്യാപ്റ്റന്‍റെ രക്ഷാപ്രവർത്തനം

ക്യാപ്റ്റന്‍റെ രക്ഷാപ്രവർത്തനം

ഐ പി എൽ പത്താം സീസണിലെ തന്റെ ഏറ്റവും ഉയർന്ന സ്കോർ കണ്ടെത്തിയ രോഹിത് ശർമയാണ് മുംബൈയ്ക്ക് രക്ഷയായത്. ശർമ 45 പന്തുകളിൽ നിന്നായി 67 റണ്‍സെടുത്തു. രണ്ട് സിക്സറും ആറ് ബൗണ്ടറിയും രോഹിത് പറത്തി. വേഗം കുറഞ്ഞ വിക്കറ്റിൽ അസാമാന്യ ടൈമിംഗോടെയാണ് രോഹിത് കളിച്ചത്.

കൂറ്റനടിക്കാർ നിരാശപ്പെടുത്തി

കൂറ്റനടിക്കാർ നിരാശപ്പെടുത്തി

രോഹിത് ശർമയ്ക്കൊപ്പം പിടിച്ചുനിന്നെങ്കിലും ഹർദീക് പാണ്ഡ്യ സ്കോർ ഉയർത്തുന്നതിൽ വൻ പരാജയമായി. 24 പന്തിൽ 15 റൺസ്. കീരൺ പൊളളാർഡ് 9 പന്തിൽ അടിച്ചത് 5 റൺസ്. അവസാന ഓവറുകളിൽ തുരുതുരാ വിക്കറ്റുകൾ വീണതോടെ മുംബൈയുടെ സ്കോർ ഏഴ് വിക്കറ്റിന് 138ൽ ഒതുങ്ങി.

 അഫ്ഗാനികൾ പൊളിച്ചു

അഫ്ഗാനികൾ പൊളിച്ചു

സർപ്രൈസായി ടീമിൽ ഇടം പിടിച്ച അഫ്ഗാൻ സ്പിന്നർ മുഹമ്മദ് നബിയാണ് ബൗളർമാരിലെ താരം. പവർ പ്ലേയിൽ പന്തെറിഞ്ഞ നബി നാലോവറിൽ വിട്ടുകൊടുത്തത് 13 റൺസ്. സിമൺസിനെ ബൗൾഡാക്കുകയും ചെയ്തു. റഷീദ് ഖാൻ നാലോവറിൽ 22 റൺസിന് 1 വിക്കറ്റെടുത്തു. സിദ്ധാർഥ് കൗൾ മൂന്നും ഭുവി രണ്ടും വിക്കറ്റുകൾ സ്വന്തമാക്കി.

‍ഞെട്ടിച്ച് തുടങ്ങി പക്ഷേ

‍ഞെട്ടിച്ച് തുടങ്ങി പക്ഷേ

ആറ് റൺസെടുത്ത ഡേവിഡ് വാർണറെ വിക്കറ്റിന് മുന്നിൽ കുടുക്കിയാണ് മിച്ചൽ മക്ലനാഗൻ തുടങ്ങിയത്. എന്നാൽ 62 റൺസുമായി ശിഖർ ധവാനും 44 റൺസുമായി ഹെന്റിക്കസും ഹൈദരാബാദിനെ അനായാസം വിജയത്തിലെത്തിച്ചു. ചാമ്പ്യൻ‌സ് ട്രോഫിക്ക് മുമ്പായി ധവാൻ ഫോമിലെത്തിയത് ഇന്ത്യയ്ക്കും നല്ല ന്യൂസാണ്.

പോയിന്‍റ് പട്ടിക ഇങ്ങനെ

പോയിന്‍റ് പട്ടിക ഇങ്ങനെ

തോറ്റിട്ടും മുംബൈ 18 പോയിന്‍റുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു. ജയിച്ചിട്ടും ഹൈദരാബാദ് നാലാം സ്ഥാനത്തും. ഒരു വിജയം കൂടി കിട്ടിയാൽ ഇവര്‌‍ക്കും പ്ലേ ഓഫ് കളിക്കാം. ഹൈദരാബാദ് ജയിച്ചതോടെ ഡെൽഹി ഡെയർഡെവിൾസ് ഐ പി എല്ലിൽ നിന്നും പുറത്തായി.

English summary
Shikhar Dhawan's unbeaten knock of 62 from 46 deliveries, Sunrisers Hyderabad defeated Mumbai Indians by a convincing margin of 7 wickets in the Indian Premier League encounter
Please Wait while comments are loading...