ഐപിഎല്‍ 2017: ഇന്ന് ജയിച്ചാല്‍ ഹൈദരാബാദിന് പ്ലേ ഓഫ് ഉറപ്പിക്കാം.. തോറ്റാലും മുംബൈയ്ക്ക് പ്രശ്നമില്ല!

  • Posted By:
Subscribe to Oneindia Malayalam

ഹൈദരാബാദ്: രണ്ട് കളികള്‍ ബാക്കിയുണ്ട്്. ഒരൊറ്റ ജയം. അത് മാത്രം മതി സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ഐ പി എല്‍ പത്താം സീസണിലെ പ്ലേ ഓഫിലെത്താന്‍. കരുത്തരായ മുംബൈ ഇന്ത്യന്‍സിനെതിരെയാണ് അവരുടെ ഇന്നത്തെ കളി. ഇന്ന് ജയിച്ചാല്‍ പ്ലേ ഓഫ്. തോറ്റാല്‍ ഗുജറാത്ത് ലയണ്‍സിനെതിരായ അവസാന കളി വരെ കാത്തിരിക്കണം. ഇതാണ് നിലവില്‍ സണ്‍റൈസേഴ്‌സിന്റെ സ്ഥിതി. നിലവില്‍ പന്ത്രണ്ട് കളികളില്‍ നിന്നായി ആറ് വിജയത്തോടെ 13 പോയിന്റാണ് ഹൈദരാബാദിന് ഉള്ളത്.

david-warner-century

മറുവശത്ത് മുംബൈ ഇന്ത്യന്‍സിനാകട്ടെ തല്‍ക്കാലം പ്രശ്‌നങ്ങളൊന്നും ഇല്ല. മൂന്ന് കളികള്‍ ബാക്കി നില്‍ക്കേ തന്നെ അവര്‍ 18 പോയിന്റുമായി പ്ലേ ഓഫ് ഉറപ്പിച്ചുകഴിഞ്ഞു. ഒരു കളി കൂടി ജയിച്ചാല്‍ ആദ്യ രണ്ട് സ്ഥാനം ഉറപ്പ്. ഈ സീസണില്‍ കളിച്ച പതിനൊന്ന് കളികളില്‍ ഒമ്പതും മുംബൈ ജയിച്ചു. തോറ്റത് പുനെയ്‌ക്കെതിരായ രണ്ട് കളികള്‍ മാത്രം. അതും അവസാന ഓവറില്‍. ബാറ്റിംഗിലും ബൗളിംഗിലും സമ്പൂര്‍ണ ആധിപത്യത്തോടെയാണ് മുംബൈ കളിക്കുന്നത്.

Read Also: ഐപിഎല്ലില്‍ ചരിത്രം കുറിച്ച് മുംബൈ ഇന്ത്യന്‍സ്.. നാണക്കേടിന്റെ റെക്കോര്‍ഡ് ഡെല്‍ഹി ഡെയര്‍ഡെവിള്‍സിന്!!

നിലവിലെ ചാമ്പ്യന്മാരായ സണ്‍റൈസേഴ്‌സിന് പക്ഷേ ആദ്യ പകുതിയിലെ ഫോം നഷ്ടമാകുന്ന കാഴ്ചയാണ് കാണുന്നത്. അവസാനത്തെ രണ്ട് കളിയും അവര്‍ തോറ്റു. പുനെയോടും ഡെല്‍ഹിയോടും. ബൗളിംഗ് നിരയാണ് ഹൈദരാബാദിനെ ഈ സീസണില്‍ ചതിച്ചത്. ബാറ്റിംഗും മാരകമായ ഫോമില്‍ ഒന്നുമല്ല. വാര്‍ണര്‍, ധവാന്‍, വില്യംസന്‍, യുവരാജ് എന്നിവര്‍ ഒരുമിച്ച് ഫോമായാല്‍ തീരുന്ന പ്രശ്‌നമേ സണ്‍റൈസേഴ്‌സിന് ഇപ്പോള്‍ ഉള്ളൂ. ഹൈദരാബാദില്‍ വെച്ച് രാത്രി എട്ട് മണിക്കാണ് കളി. മത്സരം സോണി സിക്‌സ്, മാക്‌സ്, ഇ എസ് പി എന്‍ ചാനലുകളില്‍ തത്സമയം.

English summary
Preview: IPL 2017: Match 48: Hyderabad Vs Mumbai on May 8
Please Wait while comments are loading...