ഹാഷിം ആംലയും മില്ലറും പോയി.. തോറ്റാൽ പുറത്ത്, പഞ്ചാബിന് ഇന്ന് മരണക്കളി, കൊൽക്കത്തയ്ക്കും ജയിക്കണം!

  • Posted By:
Subscribe to Oneindia Malayalam

മൊഹാലി: കരുത്തരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഇന്ന് (മെയ് ഒമ്പത് ചൊവ്വാഴ്ച) കിംഗ്സ് ഇലവൻ പഞ്ചാബിന് മരണക്കളി. തോറ്റാൽ ഐ പി എൽ പത്താം സീസണിൽ നിന്നും പുറത്താവും അവർ. ജയിച്ചാൽ വീണ്ടും പ്രതീക്ഷയ്ക്ക് വകയുണ്ട്. മറുവശത്ത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സാകട്ടെ ഇന്ന് മികച്ച മാർജിനിൽ ജയിച്ച് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്താനുള്ള ശ്രമത്തിലാകും, മുംബൈയ്ക്കെതിരെ ഒരു കളി കൂടിയേ അവർക്ക് ബാക്കിയുള്ളൂ.

Read Also: മിനി റിച്ചാർഡിന്റെ റൊമാന്റിക് വീഡിയോ വലിച്ചുകീറി സോഷ്യൽ മീഡിയ.. വാട്സ് ആപ്പിൽ ഹോട്ട് ചിത്രങ്ങൾ വൈറൽ!!

ഹാഷിം അംല, ഡേവി‍ഡ് മില്ലർ എന്നിവർ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കളിക്കാനായി തിരിച്ചുപോയതാണ് പഞ്ചാബിന് ക്ഷീണമാകുന്നത്. പ്രത്യേകിച്ച് ആംല. കഴിഞ്ഞ കളിയിലും സെഞ്ചുറിയോടെ ആംല ടോപ് സ്കോററായിരുന്നു. ആംലയുടെ അഭാവത്തിൽ മാറ്റ് ഹെന്‍റിയോ ഡാരൻ സമിയോ പഞ്ചാബിന് വേണ്ടി കളിച്ചേക്കും. ഗുജറാത്ത് ലയൺസിനെതിരെ ജയിക്കാവുന്ന കളി കളഞ്ഞുകുളിച്ചതോടെയാണ് പഞ്ചാബ് ഇത്ര സമ്മർദ്ദത്തിലായത്.

ipl

രണ്ട് കളികൾ ബാക്കിയുള്ള കൊൽക്കത്ത ഇത് രണ്ടും തോറ്റാൽ പ്ലേ ഓഫ് കാണാതെ പുറത്താകാൻ വരെ സാധ്യതയുണ്ട്. അതേസമയം രണ്ടും ജയിച്ചാൽ ഒന്നാം സ്ഥാനത്ത് എത്തുകയും ചെയ്യാം. റോബിൻ ഉത്തപ്പയുടെ പരിക്ക് മാത്രമാണ് കൊൽക്കത്തയ്ക്ക് ആകെയുളള വേവലാതി. സുനിൽ നരെയ്ൻ ഓപ്പണറായാൽ ഗ്ലെൻ മാക്സ്വെൽ ബൗളിംഗ് ഓപ്പണ്‍ ചെയ്യുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. മൊഹാലിയിൽ രാത്രി എട്ട് മണിക്കാണ് കളി. മത്സരം സോണി സിക്സ്, മാക്സ്, ഇ എസ് പി എൻ എന്നിവയിൽ തത്സമയം.

English summary
A play-offs spot having sealed after a resounding victory in their previous match, Kolkata Knight Riders (KKR) would aim for a top-two finish with a win when they take on an inconsistent Kings XI Punjab (KXIP) in an IPL match
Please Wait while comments are loading...