സഞ്ജു സാംസണും ബേസിൽ തമ്പിയും ചതിച്ചു.. നായരും അയ്യരും അടിച്ച് പൊളിച്ചു, ഡെൽഹിക്ക് വെറുതേ ഒരു ജയം!!

  • Posted By:
Subscribe to Oneindia Malayalam

കാൺപൂർ: മലയാളി താരങ്ങളായ സഞ്ജൂ സാംസന്റെയും ബേസിൽ തമ്പിയുടെയും കളി കാണാൻ ഇരുന്നവർക്ക് നിരാശ. സഞ്ജു വെറും പത്ത് റൺസിന് പുറത്തായപ്പോൾ ബേസിൽ തമ്പി 3.4 ഓവറിൽ വിട്ടുകൊടുത്തത് 43 റൺസ്. റിസൾട്ടിന് വലിയ പ്രാധാന്യം ഒന്നും ഇല്ലാതിരുന്ന കളിയിൽ ഗുജറാത്ത് ലയൺസിനെ ഡെൽഹി ഡെയർഡെവിൾസ് 2 വിക്കറ്റിനാണ് തോൽപ്പിച്ചത്. ചിത്രങ്ങൾ കാണാം..

കൂറ്റൻ സ്കോറിന്റെ കളി

കൂറ്റൻ സ്കോറിന്റെ കളി

ഡ്വെയ്ൻ സ്മിത്തും സുരേഷ് റെയ്നയും നേരട്ടെ ഔട്ടായിട്ടും കൂറ്റൻ സ്കോറിലെത്താൻ ഗുജറാത്ത് ലയൺസിന് സാധിച്ചു. 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിലാണ് ഗുജറാത്ത് 195 റൺസ് എന്ന സ്കോർ ഉയർത്തിയത്. സ്മിത്ത് എട്ട് റൺസിനും റെയ്ന ആറ് റൺസിനും ഔട്ടായി.

ഫിഞ്ച് ടോപ് സ്കോറർ

ഫിഞ്ച് ടോപ് സ്കോറർ

39 പന്തിൽ 69 റൺസടിച്ച ആരോൺ ഫിഞ്ചാണ് ഗുജറാത്തിന്റെ ടോപ് സ്കോററായത്. ആറ് ഫോറും നാല് സിക്സും ഫിഞ്ച് പറത്തി. ദിനേശ് കാർത്തിക് 40, ഇഷൻ കിഷാൻ 34, ജഡേജ 13, ഫോക്ന‍ർ 14 എന്നിങ്ങനെയാണ് ഗുജറാത്ത് നിരയിലെ മറ്റുളളവരുടെ സ്കോറുകൾ.

സഞ്ജുവും പന്തും പരാജയം

സഞ്ജുവും പന്തും പരാജയം

10 റൺസോടെ സഞ്ജു സാംസണും 4 റൺസോടെ റിഷഭ് പന്തും നേരത്തെ മടങ്ങി. ഡെൽഹി സ്കോർ 15ന് 2. ഇവർ മാത്രമല്ല, മർലോൺ സാമുവൽസ് 1, കോറി ആൻഡേഴ്സൻ 6, ബ്രാത്വൈറ്റ് 11 എന്നിവരും പരാജയപ്പെട്ടവരുടെ കൂട്ടത്തിൽ തന്നെ.

അയ്യരും നായരും

അയ്യരും നായരും

57 പന്തിൽ 15 ഫോറും രണ്ട് സിക്സും സഹിതം 96 റൺസെടുത്ത ശ്രേയാംസ് അയ്യരാണ് ഡെൽഹിയുടെ മാച്ച് വിന്നർ. മാൻ ഓഫ് ദ മാച്ചും അയ്യർ തന്നെ. 15 പന്തിൽ 30 റൺസെടുത്ത കരുൺ നായർ, 13 പന്തിൽ 24 റൺസെടുത്ത കുമ്മിൻസ് എന്നിവരും ഡെൽഹിക്ക് മാന്യമായ സംഭാവന നൽകി.

ബേസിൽ തമ്പിയുടെ ബൗളിംഗ്

ബേസിൽ തമ്പിയുടെ ബൗളിംഗ്

ഉയർന്ന സ്കോറുകൾ പിറന്ന കളിയിൽ ഏറ്റവും കൂടുതൽ റൺ വഴങ്ങിയ റെക്കോർഡ് മലയാളി താരം ബേസിൽ തമ്പിക്ക്. 3.4 ഓവറിൽ 43 റൺസ്. സെഞ്ചുറിക്ക് അരികെ വെച്ച് ശ്രേയാംസ് അയ്യരുടെ വിക്കറ്റ് വീഴ്ത്തിയത് മാത്രമാണ് ഒരു ആശ്വാസം. അയ്യരെ തമ്പി ക്ലീൻ ബൗൾ ചെയ്യുകയായിരുന്നു.

English summary
IPL 2017: Match 50:Delhi beat Gujarat by 2 wickets.
Please Wait while comments are loading...