ഐപിഎല്ലിൽ ഇന്ന് തോറ്റവരുടെ കളി.. ഡെൽഹി Vs ഗുജറാത്ത്.. ആകെ ഒരാശ്വാസം ബേസിൽ തമ്പിയും സഞ്ജു സാംസണും!!

  • Posted By:
Subscribe to Oneindia Malayalam

കാൺപൂർ: ഐ പി എല്ലിൽ നിന്നും പുറത്തായ രണ്ട് ടീമുകളുടെ കളി - ഇതിൽക്കൂടുതൽ വലിയ ഡെക്കറേഷനൊന്നും ഇന്നത്തെ (മെയ് 10 ബുധൻ) ഡെൽഹി ഡെയർഡെവിൾസ് - ഗുജറാത്ത് ലയണ്‍സ് മത്സരത്തിന് ആവശ്യമില്ല. പക്ഷേ മലയാളികൾക്ക് ഈ കളി കാണാതിരിക്കാനാകില്ല. കാരണം രണ്ട് മലയാളി താരങ്ങളുണ്ട് ഇന്ന് കളത്തിൽ ഇറങ്ങാൻ എന്നത് തന്നെ. ഡെൽഹിയുടെ സഞ്ജു സാംസണും ഗുജറാത്തിന്റെ ബേസിൽ തമ്പിയും.

Read Also: ചന്ദനമഴയിലെ അമൃത വർഷയെ കണ്ട് പഠിക്കണം... സീരിയൽ നടികളേ ഇതെന്ത് പീഡനം ആണ്, വീഡിയോ!!!

Read Also: ശശിയുടെ ഇംഗ്ലീഷ് കേട്ട്പൃഥ്വിരാജിന് പോലും തലകറങ്ങി, പിന്നെയല്ലേ അർണാബ്.. നേഷൻ വാണ്ട്സ് ടു നോ എന്താണീ ഫരാഗോ.. ട്രോളുകൾ!!!

basil-thampi-sanju

11 ഇന്നിംഗ്സുകൾ കളിച്ച സഞ്ജു സാംസൺ ഒരു സെഞ്ചുറിയും രണ്ട് അർധസെഞ്ചുറികളും അടക്കം 374 റൺസടിച്ചിട്ടുണ്ട് ഇത് വരെ. റണ്‍ വേട്ടക്കാരിൽ ഏഴാം സ്ഥാനത്താണ് സഞ്ജു ഇപ്പോൾ. ബേസിൽ തമ്പിയാകട്ടെ 11 കളിയിൽ 10 വിക്കറ്റുുകളുമായി എമർജിങ് പ്ലേയർ ആകാൻ ഉള്ള ഒരുക്കത്തിലാണ്. രണ്ട് പേരും ചാമ്പ്യൻസ് ട്രോഫി ടീം പ്രഖ്യാപിക്കുമ്പോൾ പരാമര്‍ശിക്കപ്പെട്ടു എന്നതും ശ്രദ്ധേയം.

12 കളിയിൽ നാല് ജയവും എട്ട് പോയിന്റുമാണ് ഗുജറാത്ത് ലയൺസിന്റെ പക്കലുള്ളത്. അവസാന കളിയിൽ പഞ്ചാബ് കിംഗ്സിനെ തോൽപിച്ച ആത്മവിശ്വാസത്തിലാണ് റെയ്നയും കൂട്ടരും. ഡെൽഹിയാകട്ടെ ഹൈദരബാദിനെയും ഗുജറാത്തിനെയും തോൽപിച്ചെങ്കിലും മുംബൈയോട് തോറ്റ് പ്ലേ ഓഫ് പ്രതീക്ഷകൾ കളഞ്ഞുകുളിച്ചു. 11 കളിയിൽ എട്ട് പോയിന്റാണ് ഡെൽഹിയുടെ സമ്പാദ്യം. കളി രാത്രി എട്ട് മണിക്ക് കാൺപൂരിൽ വെച്ച്.

English summary
Their campaign was done and dusted after being knocked out of the playoff race, Gujarat Lions and Delhi Daredevils will look to salvage pride when they clash in the Indian Premier League
Please Wait while comments are loading...