ഇന്ന് മുംബൈ ഇന്ത്യൻസിനെതിരെ, അതും മുബൈ വാങ്കഡേയിൽ.. പഞ്ചാബിന് ജയിച്ചേ പറ്റൂ, തോറ്റാൽ പുറത്താകും!!

  • Posted By:
Subscribe to Oneindia Malayalam

മുംബൈ: കളി മുംബൈ ഇന്ത്യൻസിനോടാണ്. അതും മുംബൈയുടെ തട്ടകമായ വാങ്കഡേ സ്റ്റേഡിയത്തിൽ. പതിനൊന്ന് കളിയിൽ ഒമ്പതും ജയിച്ച് മാരക ഫോമിലാണ് മുംബൈ. കഴിഞ്ഞ തവണ പരസ്പരം വന്നപ്പോൾ മുംബൈയോട് തോറ്റതുമാണ്. പക്ഷേ അതൊന്നും പറഞ്ഞിട്ട് കാര്യമില്ല, പഞ്ചാബ് കിംഗ്സ് ഇലവന് ഇന്ന് (മെയ് 11 വ്യാഴാഴ്ച) ജയിച്ചേ പറ്റൂ. തോറ്റാൽ ഐ പി എല്ലിൽ നിന്നും പുറത്താകുന്ന കാര്യം ഉറപ്പ്.

Read Also: സഞ്ജു സാംസണും ബേസിൽ തമ്പിയും ചതിച്ചു.. നായരും അയ്യരും അടിച്ച് പൊളിച്ചു, ഡെൽഹിക്ക് വെറുതേ ഒരു ജയം!!

അനായാസമായി ജയിക്കാവുന്ന മത്സരം ഗുജറാത്തിനെതിരെ കൈവിട്ടതോടെയാണ് പഞ്ചാബിന് ബാക്കിയുള്ള മൂന്ന് കളികളും ജയിച്ചേ പറ്റൂ എന്ന സ്ഥിതി വന്നത്. കഴിഞ്ഞ കളിയിൽ കരുത്തരായ കൊൽക്കത്തയെ അവർ തോൽപ്പിച്ചു. ഇന്ന് മുംബൈയോടാണ് കളി. അടുത്ത കളി റൈസിങ് പുനെ സൂപ്പർജയന്റ്സിനോട്. ഇതെല്ലാം ജയിച്ചാലേ പ്ലേ ഓഫിലെത്താൻ പറ്റൂ. ബൗളർമാർ മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ടെങ്കിലും ബാറ്റിംഗ് നിര ഫോമാകാത്തതാണ് പഞ്ചാബിന് തലവേദന.

kings-xi-punjab

അതേസമയം പ്ലേ ഓഫ് ഉറപ്പിച്ചതിന്റെ ആലസ്യത്തിൽ ഹൈദരാബാദിനോട് കളിച്ച് തോറ്റതിന്റെ പ്രയാസത്തിലാണ് മുംബൈ. ഒരു കളി കൂടി ജയിച്ചാൽ അവർക്ക് ടേബിൾ ടോപ്പറായി പ്ലേ ഓഫിലെത്താം. ഇന്ന് പഞ്ചാബിനോട് തോറ്റാലും കൊൽക്കത്തയോട് ഒരു കളി കൂടി ബാക്കിയുണ്ട്. സ്വന്തം തട്ടകത്തില്‍ ഒരു വിജയത്തോടെ ആധിപത്യം ഉറപ്പിക്കാനാകും മുംബൈയുടെ ശ്രമം. കളി രാത്രി എട്ട് മണി മുതൽ സോണി സിക്സ്, മാക്സ്, ഇ എസ് പി എൻ ചാനലുകളിൽ.

English summary
Kings XI Punjab (KXIP) enter another must-win match in IPL 2017 on Thursday (May 11). This time they face Mumbai Indians (MI).
Please Wait while comments are loading...