ദി നായർ ഷോ... പുനെയ്ക്ക് ഡെൽഹി പണി പാലുംവെള്ളത്തിൽ കൊടുത്തു.. ഒരൊറ്റ തോൽവി കൂടി, പുനെ പുറത്തേക്ക്!!!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: അനായാസമായ വിജയലക്ഷ്യം പാട്ടുംപാടി അടിക്കാമെന്ന് വിചാരിച്ച റൈസിങ് പുനെ സൂപ്പർജയൻറ്സിൻറെ ഓവർ കോൺഫിഡൻസിന് ഡെൽഹി ഡെയർഡെവിൾസിന്റെ വക കിടുക്കൻ പണി. താരതമ്യേന ചെറിയ സ്കോർ ഡിഫന്‍ഡ് ചെയ്യാൻ ചങ്കും പറിച്ച് കളിച്ച ഡെൽഹിക്ക് മുന്നിൽ വെറും ഏഴ് റൺസിനാണ് പുനെ തോറ്റുപോയത്. ഇന്ന് ഗുജറാത്തിനോട് ഹൈദരാബാദ് ജയിക്കുകയും നാളെ പഞ്ചാബിനോട് പുനെ തോൽക്കുകയും ചെയ്താൽ പുനെ പ്ലേ ഓഫ് കാണാതെ പുറത്താകുകയും ചെയ്യും എന്നതാണ് സ്ഥിതി.

പഞ്ചാബിന്റെ സ്ലോ ബോളിൽ കൊൽക്കത്ത മൂക്കും കുത്തി വീണു! ഇനി പ്രവചനങ്ങൾ വേണ്ട, ആരും പുറത്താകാം!!

ദി നായർ ഷോ

ദി നായർ ഷോ

സഞ്ജു സാംസണും ശ്രേയാംസ് അയ്യരും തുടക്കത്തിലേ മടങ്ങിയ ഡെൽഹി ഇന്നിംഗ്സിനെ പിടിച്ചുനിർത്തിയത് കരുൺ നായരാണ്. 45 പന്തിൽ മനോഹരമായ 9 ബൗണ്ടറികളോടെയാണ് കരുൺ 64 റൺസടിച്ചത്. പത്തൊന്പതാം ഓവറിൽ സ്കോർ 162ലെത്തിയപ്പോഴാണ് ഓപ്പണറായി ഇറങ്ങിയ കരുൺ പുറത്തായത്. മാൻ ഓഫ് ദ മാച്ചും കരുൺ തന്നെ.

സംഭാവനകൾ ഇങ്ങനെ

സംഭാവനകൾ ഇങ്ങനെ

കരുൺ നായരെ ഒഴിച്ചുനിർത്തിയാൽ ഡെൽഹി നിരയിൽ മറ്റാരും അർധസെഞ്ചുറി വരെ എത്തിയില്ല. എന്നാലും 36 റൺസുമായി റിഷഭ് പന്ത്, 27 റൺസുമായി സാമുവൽസ് എന്നിവർ കരുണിന് മികച്ച പിന്തുണ നൽകി. നിശ്ചിത 20 ഓവറില്‌‍ ഡെൽഹിയുടെ സ്കോർ 8 വിക്കറ്റിന് 168. പ്ലേ ഓഫ് ഉറപ്പിക്കാൻ പുനെയ്ക്ക് വേണ്ടിയിരുന്നത് 169 റൺസ്.

കത്തിക്കുന്ന തുടക്കം

കത്തിക്കുന്ന തുടക്കം

ഒന്നാം പന്തിൽ അജിൻക്യ രഹാനെയെ ക്ലീൻ ബൗൾ ചെയ്ത് മിന്നുന്ന തുടക്കമാണ് ക്യാപ്റ്റൻ സഹീർ ഖാൻ ഡെൽഹിക്ക് നൽകിയത്. പിന്നാലെ അപകടകാരിയായ രാഹുൽ ത്രിപാഠിയെ വിക്കറ്റ് കീപ്പർ റിഷഭ് പന്തിന്റെ കൈകളിലും സഹീർ എത്തിച്ചു. നാലോവറിൽ 25 റണ്‍സ് മാത്രം വഴങ്ങിയാണ് സഹീർ രണ്ട് വിക്കറ്റുകൾ വീഴ്ത്തി ഡെയർഡെവിൾസിനെ മുന്നിൽ നിന്ന് നയിച്ചത്.

മധ്യനിര ഉറച്ചുനിന്നു

മധ്യനിര ഉറച്ചുനിന്നു

38 റൺസുമായി സ്മിത്ത്, 33 റൺസുമായി ബെൻ സ്റ്റോക്സ് എന്നിവർ പുനെയുടെ മധ്യനിര ഉറപ്പിച്ചു. എന്നാൽ അവസാന ഓവറുകളിലെ കൂറ്റൻ സിക്സറുകള്‍ സഹിതം 45 പന്തിൽ 60 റൺസടിച്ച തിവാരിയാണ് പുനെയ്ക്ക് അവസാന പന്ത് വരെ വിജയപ്രതീക്ഷ നൽകിയത്. 24 റൺസ് വേണ്ടിയിരുന്ന അവസാന ഓവറിൽ മാത്രം തിവാരി രണ്ട് സിക്സടിച്ചു.

ധോണി വൻ പരാജയം

ധോണി വൻ പരാജയം

മികച്ചൊരു ക്യാച്ചും സ്റ്റംപിങുമായി ആദ്യപകുതിയിൽ തിളങ്ങിയെങ്കിലും എം എസ് ധോണി ബാറ്റിംഗിൽ വൻ പരാജയമായി. 5 പന്തിൽ 5 റൺസ്. മുഹമ്മദ് ഷമിയുടെ ഡയറക്ട് ത്രോയിൽ റണ്ണൗട്ടായിട്ടാണ് ധോണി മടങ്ങിയത്. പിന്നാലെ 3 റൺസെടുത്ത ഡാൻ ക്രിസ്റ്റ്യനെയും ഷമി തന്നെ പുറത്താക്കിയതോടെ ഡെൽഹി വിജയം ഉറപ്പിച്ചു.

English summary
An inspirational bowling performance skipper Zaheer Khan helped Delhi Daredevils beat Rising Pune Supergiant by 7 runs in their penultimate encounter in the Indian Premier League (IPL) 2017
Please Wait while comments are loading...