പഞ്ചാബിനെ വെറും 73ന് ഓളൗട്ടാക്കി... പാട്ടും പാടി അടിച്ചെടുത്ത് പുനെ പ്ലേ ഓഫിൽ മുംബൈയ്ക്കെതിരെ!!

  • Posted By:
Subscribe to Oneindia Malayalam

പുനെ: ഐ പി എൽ പ്ലേ ഓഫിന് മുന്പത്തെ നോക്കൗട്ട് മത്സരത്തിൽ റൈസിങ് പുനെ സൂപ്പർജയൻറ്സിന് ജയം. കിംഗ്സ് ഇലവൻ പഞ്ചാബിനെ 9 വിക്കറ്റിനാണ് പുനെ തോൽപിച്ചത്. ടോസ് നേടി ആദ്യം ബൗൾ ചെയ്ത പുനെ പഞ്ചാബിനെ വെറും 73 റൺസിന് ഓളൗട്ടാക്കി. 48 പന്തുകളും 9 വിക്കറ്റും ശേഷിക്കേ 78 റൺസടിച്ചു. കൂറ്റൻ ജയത്തോടെ പുനെ പോയിൻറ് പട്ടികയിൽ രണ്ടാമതായി പ്ലേ ഓഫിലും ഇടം പിടിച്ചു.

pune

ജയിക്കുന്നവർ പ്ലേ ഓഫിൽ കടക്കും തോൽക്കുന്നവർ പുറത്താകും - ഇതായിരുന്നു പഞ്ചാബ് - പുനെ മത്സരത്തിലെ ഇക്വേഷൻ. എന്നാൽ നിർണായക മത്സരത്തിൽ പ്രതീക്ഷകൾക്കൊത്ത് ഉയരാൻ കിംഗ്സ് ഇലവൻ പഞ്ചാബിന് കഴിഞ്ഞില്ല. കരുത്തരായ കൊൽക്കത്തയെയും മുംബൈ ഇന്ത്യൻസിനെയും തോൽപ്പിച്ച് പ്ലേ ഓഫ് പ്രതീക്ഷ സൂക്ഷിച്ച അവർ പുനെയോട് തോറ്റ് പുറത്തായി.

ചരിത്രം കുറിച്ച് മുംബൈ ഇന്ത്യൻസ്... 100 ട്വന്റി 20 മത്സരങ്ങൾ വിജയിക്കുന്ന ലോകത്തെ ആദ്യത്തെ ടീം!!

ഒന്നാമത്തെ പന്തിൽ മാർട്ടിൻ ഗുപ്ടിലിനെ നഷ്ടപ്പെട്ട് തുടങ്ങിയ അവർ 15.5 ഓവർ മാത്രമേ ബാറ്റ് ചെയ്തുള്ലൂ. 22 റൺസെടുത്ത അക്ഷർ പട്ടേൽ ആണ് പഞ്ചാബിൻറെ ടോപ് സ്കോറർ. വെറും നാല് പേർ മാത്രമേ രണ്ടക്കം കടന്നുള്ളൂ. പുനെയ്ക്ക് വേണ്ടി രഹാനെ 34ഉം ത്രിപാഠി 28ഉം സ്മിത്ത് 15ഉം റൺസെടുത്തു. മൂന്നോവറിൽ 12 റൺസിന് 2 വിക്കറ്റെടുത്ത ഉനദ്കത്താണ് മാൻ ഓഫ് ദ മാച്ച്.

English summary
IPL 2017: Match 55: Pune beat Punjab on May 14 match report.
Please Wait while comments are loading...