ഒരു കാര്യവുമില്ലാത്ത ഒരു കളി ബാംഗ്ലൂർ വെറുതേ ജയിച്ചു.. വിരാട് കോലി അടിച്ചത് മുപ്പതാം ഐപിഎൽ ഫിഫ്റ്റി!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ജയിച്ചാലും തോറ്റാലും പ്രത്യേകിച്ച് ഒരു കാര്യവും ഇല്ലാത്ത കളിയില്‍ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന് ജയം. വിരാട് കോലിയുടെ മുപ്പതാം ഐ പി എൽ അർധസെഞ്ചുറിയുടെ മികവിൽ പത്ത് റൺസിനാണ് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ ഡെൽഹി ഡെയർഡെവിൾസിനെ തോൽപിച്ചത്. സ്കോർ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ - ആറ് വിക്കറ്റിന് 161. ഡെൽഹി ഡെയർഡെവിൾസ് 151 റൺസിന് ഓളൗട്ട്.

virat-kohli

ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ച ബാംഗ്ലൂർ, മലയാളി താരം വിഷ്ണു വിനോദിനെയാണ് ഓപ്പണർ ആയി ഇറക്കിയത്. എന്നാൽ കിട്ടിയ മൂന്നാമത്തെ അവസരവും മുതലാക്കുന്നതിൽ വിഷ്ണു പരാജയപ്പെട്ടു. ഒമ്പത് പന്തിൽ 3 റൺസ്. ക്രിസ് ഗെയ്ൽ (48), വിരാട് കോലി (58) എന്നിവരുടെ മികവിലാണ് ബാംഗ്ലൂർ പൊരുതാവുന്ന സ്കോറിൽ എത്തിയത്. ഡെൽഹിക്ക് വേണ്ടി കുമ്മിൻസ് രണ്ട് വിക്കറ്റെടുത്തു.

പഞ്ചാബിനെ വെറും 73ന് ഓളൗട്ടാക്കി... പാട്ടും പാടി അടിച്ചെടുത്ത് പുനെ പ്ലേ ഓഫിൽ മുംബൈയ്ക്കെതിരെ!!

മറുപടി ബാറ്റിംഗിനിറങ്ങിയ ഡെല്‍ഹിക്ക് രണ്ടാമത്തെ പന്തിൽ തന്നെ സഞ്ജു സാംസനെ നഷ്ടപ്പെട്ടു. അരങ്ങേറ്റ മത്സരം കളിക്കുന്ന ആവേശ് ഖാന് വിക്കറ്റ്. 45 റൺസുമായി റിഷഭ് പന്ത്, 32 റൺസുമായി അയ്യർ, 26 റൺസുമായി കരുൺ നായർ എന്നിവർ പൊരുതിയെങ്കിലും വിജയിക്കാനായില്ല. അവസാന ഓവറുകളിൽ 9 പന്തിൽ 21 റൺസുമായി മുഹമ്മദ് ഷമിയാണ് ഡെൽഹിക്ക് വിജയപ്രതീക്ഷ നൽകിയത്. ബാംഗ്ലൂരിന് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തിയ പട്ടേലാണ് മാൻ ഓഫ് ദ മാച്ച്.

English summary
IPL 2017: Match 56 Highlights: Delhi Vs Bangalore; Virat Kohli slams 30th IPL fifty
Please Wait while comments are loading...