ധോണീ.. ധോണീ.. ആകാശം മുട്ടുന്ന സിക്സർ.. മിന്നൽ സ്റ്റംപിങ്.. ധോണി ഈസ് ബാക്ക് ടു ദി ഐപിഎൽ പാർട്ടി!!

  • Posted By:
Subscribe to Oneindia Malayalam

ബെംഗളൂരു: കാര്യം ആര്‍ സി ബിയുടെ ഹോം ഗ്രൗണ്ടിലായിരുന്നു കളി. എന്നാല്‍ കാണികള്‍ ആര്‍ത്ത് വിളിച്ചത് ധോണീ ധോണീ എന്നും. ആതിഥേയരായ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലുരിനെതിരെ ഒരു തകര്‍പ്പന്‍ വിജയവുമായി റൈസിങ് പുനെ സൂപ്പര്‍ജയന്റ്‌സ് കളം വിടുമ്പോള്‍ താരമായത് എം എസ് ധോണി എന്ന പഴയ ഇന്ത്യന്‍ ക്യാപ്റ്റന്‍. രണ്ട് ലോകകപ്പും ഐ പി എല്ലും ചാമ്പ്യന്‍സ് ലീഗുമൊക്കെ നേടിയ ധോണിക്ക് ഇതൊക്കെ നിസാരമായിരിക്കും, എന്നാലും...

Read Also: രണ്‍വീറും സാറയും പ്രണയത്തിലോ... അര്‍ജുനൊപ്പം ഇതേതാണ് ഒരു പെണ്‍കുട്ടി.. സച്ചിന്റെ മക്കളും പണിപറ്റിച്ചോ!!

ഓള്‍ഡ് ഫാഷന്‍ഡ് ധോണി

ഓള്‍ഡ് ഫാഷന്‍ഡ് ധോണി

ക്യാപ്റ്റന്‍സി പോയതും ഫോമൗട്ടായതുമെല്ലാം മറന്ന് ധോണി പഴയ ശൈലിയുടെ ലാഞ്ചനകള്‍ കാട്ടിയ മത്സരമായിരുന്നു ആര്‍ സി ബിക്കെതിരെ ബാംഗ്ലൂരില്‍ നടന്നത്. റൈസിങ് പുനെ സൂപ്പര്‍ജയന്റ്‌സ് മാനേജ്‌മെന്റ് ധോണിയെ ക്യാപ്റ്റന്‍സിയില്‍ നിന്നും മാറ്റിയതും ടീം ഉടമയുടെ സഹോദരന്‍ ധോണിയെ കളിയാക്കിയതമൊക്കെ ഫാന്‍സിനും ഇഷ്ടപ്പെട്ടിരുന്നില്ല.

ആകാശം മുട്ടെ ഒരു സിക്‌സര്‍

ആകാശം മുട്ടെ ഒരു സിക്‌സര്‍

ലെഗ് സ്പിന്നര്‍ യുവേന്ദ്ര ചാഹലിന്റെ പന്ത് ധോണി ഉയര്‍ത്തിയടിച്ചത് ചിന്നസ്വാമി സ്‌റ്റേഡിയത്തിന്റെ മേല്‍ക്കൂരയിലാണ് വിശ്രമിച്ചത്. 25 പന്തില്‍ 3 ഫോറും ഒരു കൂറ്റന്‍ സിക്‌സും അടക്കം 28 റണ്‍സ് മാത്രമേ എടുത്തുള്ളൂ എങ്കിലും ആരാധകരെ ധോണിയുടെ പ്രതാപകാലം ഓര്‍മിപ്പിക്കുന്നതായിരുന്നു ഈ പടുകൂറ്റന്‍ സിക്‌സ്.

മിന്നല്‍ സ്റ്റംപിങ്

മിന്നല്‍ സ്റ്റംപിങ്

അതും സാക്ഷാല്‍ എ ബി ഡിവില്ലിയേഴ്‌സിനെ. സാമുവല്‍ ബദ്രിയുടെ പന്തില്‍ ഡിവില്ലിയേഴ്‌സിന്റെ കാല് ചെറുതായി ക്രീസിന് വെളിയില്‍ നീങ്ങിയതേ ഉള്ളൂ. കണ്ണ് ചിമ്മിത്തുറക്കുന്ന വേഗത്തില്‍ ധോണിയുടെ ഗ്ലൗ വര്‍ക്ക് കഴിഞ്ഞു. കാര്യമായ അപ്പീല്‍ പോലുമില്ല ധോണിക്ക് വളരെ ഉറപ്പായിരുന്നു. സംഭവിച്ചതെന്താണെന്ന് എബിഡി തിരിച്ചറിയുമ്പോഴേക്കും ജയന്റ് സ്‌ക്രീനില്‍ ചുവപ്പ് കത്തിയിരുന്നു.

എല്ലാം ഹോം ഗ്രൗണ്ടല്ലേ

എല്ലാം ഹോം ഗ്രൗണ്ടല്ലേ

ധോണിയുടെ സ്വാധീനത്തെപ്പറ്റി ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിന്റെ ഈ വാക്കുകള്‍ കേട്ട് നോക്കൂ - ധോണി ടീമില്‍ ഉണ്ടെങ്കില്‍ ഏത് ഗ്രൗണ്ടും നമുക്ക് ഹോം ഗ്രൗണ്ടല്ലേ. മൂന്ന് വിക്കറ്റുമായി കളിയിലെ മാന്‍ ഓഫ് ദ മാച്ചായിരുന്നു സ്റ്റോക്‌സ്.

English summary
IPL 2017: MS Dhoni brings down the roof with hot hhot
Please Wait while comments are loading...