ഐപിഎൽ സെൻസേഷൻ വാഷിങ്ടൺ സുന്ദർ.. ഈ വാഷിങ്ടൺ അമേരിക്കയിലെ വാഷിങ്ടൺ അല്ല, പിന്നെയോ, ആ കഥ കേൾക്കൂ!!!

  • Posted By:
Subscribe to Oneindia Malayalam

വാഷിങ്ടണ്‍ സുന്ദർ. രോഹിത് ശർമ, അമ്പാട്ടി റായുഡു, കീരൺ പൊള്ളാർഡ് - മുംബൈ ബാറ്റിംഗ് നിരയിലെ ഏറ്റവും കരുത്തരായ മൂന്ന് ബാറ്റ്സ്മാൻമാരെയാണ് വാഷിങ്ടൺ സുന്ദർ എന്ന എന്ന 17കാരന്‍ രണ്ടോവറിനിടെ കറക്കി വീഴ്ത്തിയത്. മുംബൈയുടെ നടുവൊടിച്ച് പുനെയെ ഫൈനലിൽ എത്തിച്ച വാഷിങ്ടൺ സുന്ദർ മാൻ ഓഫ് ദ മാച്ചുമായി.

ഹോട്ടൽ വെയ്റ്ററിൽ നിന്നും മുംബൈ ഇന്ത്യൻസിന്റെ ഫാസ്റ്റ് ബൗളറായ കഥ... കുൽവന്ത് ഖെജ്രോലിയ പറയുന്നു!!!

വാഷിങ്ടൺ സുന്ദർ

വാഷിങ്ടൺ സുന്ദർ

എവിടെ നിന്നാണ് വാഷിങ്ടൺ സുന്ദറിന് ഈ പേര് കിട്ടിയത്. അമേരിക്കയിലെ വാഷിങ്ടണിൽ നിന്നാണോ.. അല്ല. പിന്നെയോ? ആർ അശ്വിന് പകരക്കാരനായി ഐ പി എല്ലിലെത്തി ബാറ്റ്സ്മാൻമാരെ കറക്കിവീഴ്ത്തുന്ന വാഷിങ്ടൺ സുന്ദറിന് ആ പേര് കിട്ടിയ കഥ പറയുന്നത് വാഷിങ്ടണിന്റെ അച്ഛൻ സുന്ദർ. ഒരിത്തിരി സങ്കടത്തോട് കൂടി മാത്രമേ സുന്ദർ പറയുന്ന ഈ കഥ കേട്ടിരിക്കാൻ പറ്റൂ.

 നിങ്ങളുദ്ദേശിക്കന്ന വാഷിങ്ടണ്‍ അല്ല

നിങ്ങളുദ്ദേശിക്കന്ന വാഷിങ്ടണ്‍ അല്ല

അമേരിക്കയിലെ വാഷിങ്ടൺ ആകും വാഷിങ്ടൺ സുന്ദർ എന്ന പേര് കേൾക്കുമ്പോൾ ആദ്യമായി എല്ലാവർക്കും ഓർമയിലെത്തുക. എന്നാല്‍ വാഷിങ്ടൺ സുന്ദറിന് ഈ പേര് കിട്ടിയത് അമേരിക്കയില്‍ നിന്നല്ല. അച്ഛൻ സുന്ദറിൻറെ സുഹൃത്തായ പി ഡി വാഷിങ്ടണിൽ നിന്നും ആണ് വാഷിങ്ടൺ സുന്ദറിന് ആ പേര് കിട്ടിയത്.

ആരാണീ പീഡി വാഷിങ്ടൺ

ആരാണീ പീഡി വാഷിങ്ടൺ

താനൊരു ഹിന്ദുവാണ് എന്ന് സുന്ദർ പറയുന്നു. വളരെ സാധാരണക്കാരായ കുടുംബമാണ് തങ്ങളുടേത്. തങ്ങൾ താമസിച്ച സ്ഥലത്തിന് സമീപത്തായി ഉണ്ടായിരുന്ന ഒരു മുൻ മിലിട്ടറിക്കാരനാണ് പി ഡി വാഷിങ്ടൺ. ക്രിക്കറ്റിൽ വലിയ താൽപര്യമായിരുന്നു അദ്ദേഹത്തിന്. എന്റെ ക്രിക്കറ്റ് അദ്ദേഹത്തിന് വലിയ ഇഷ്ടമായിരുന്നു. മറീന ഗ്രൗണ്ടിൽ ഞങ്ങൾ കളിക്കുന്നത് കാണാൻ അദ്ദേഹം എപ്പോഴും വരുമായിരുന്നു.

അത് മാത്രമല്ല പിന്നെയോ

അത് മാത്രമല്ല പിന്നെയോ

സാമ്പത്തികം മോശമായിരുന്ന തനിക്ക് യൂണിഫോം വാങ്ങിത്തന്നു അദ്ദേഹം, എന്റെ സ്കൂൾ ഫീസ് കെട്ടി. ബുക്കുകൾ വാങ്ങിത്തന്നു. എന്നെ ചെന്നൈയുടെ പല ഭാഗങ്ങളിലുള്ള ക്രിക്കറ്റ് മത്സരങ്ങൾ കളിക്കാൻ കൂട്ടിക്കൊണ്ടുപോയി. എനിക്കെല്ലാമായിരുന്നു അദ്ദേഹം, എനിക്ക് തമിഴ്നാട് രഞ്ജി ടീമിൽ സെലക്ഷൻ കിട്ടിയപ്പോൾ അദ്ദേഹം ഒരുപാട് സന്തോഷിച്ചു.

വാഷിങ്ടണിന്റെ മരണം, വാഷിംഗ്ടണിന്റെ ജനനം

വാഷിങ്ടണിന്റെ മരണം, വാഷിംഗ്ടണിന്റെ ജനനം

1999ലാണ് പി ഡി വാഷിങ്ടൺ മരിച്ചത്. അതേവർഷം തന്നെയാണ് സുന്ദറിന് ഒരു ആൺകുഞ്ഞ് ജനിച്ചത്. ശ്രീനിവാസൻ എന്ന് ആചാരപ്രകാരം പേര് വിളിച്ചെങ്കിലും മകന് വാഷിങ്ടൺ എന്ന പേര് നൽകിയാണ് സുന്ദർ വളർത്തിയത്. തനിക്ക് ഒരു മകൻ കൂടി പിറന്നിരുന്നെങ്കിൽ വാഷിങ്ടൺ ജൂനിയർ എന്ന് വിളിച്ചേനെ എന്ന് സുന്ദർ ഹിന്ദു പത്രത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

English summary
What is the reason behind Washington Sundar getting his name? His father has revealed why he gave his son that name.
Please Wait while comments are loading...