ചരിത്രം കുറിച്ച് മുംബൈ ഇന്ത്യൻസ്... 100 ട്വന്റി 20 മത്സരങ്ങൾ വിജയിക്കുന്ന ലോകത്തെ ആദ്യത്തെ ടീം!!

  • Posted By:
Subscribe to Oneindia Malayalam

രണ്ട് തവണ ഐ പി എൽ ചാമ്പ്യന്മാരും രണ്ട് തവണ ചാമ്പ്യൻസ് ലീഗ് ചാന്പ്യന്മാരുമായ മുംബൈ ഇന്ത്യൻസിന് അപൂർവ്വമായ ലോകറെക്കോർഡ്. 100 ട്വന്റി 20 മത്സരങ്ങൾ വിജയിക്കുന്ന ലോകത്തെ ആദ്യത്തെ ടീം എന്ന നേട്ടമാണ് മുംബൈ നേടിയത്. ഐ പി എല്ലിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 9 റൺസിനായിരുന്നു മുംബൈയുടെ നൂറാമത്ത വിജയം.

അംപയർ ആഞ്ഞു ശ്രമിച്ചു, പക്ഷെ കൊൽക്കത്ത തോറ്റു... കിടിലൻ വിജയവുമായി മുംബൈ ഇന്ത്യൻസ് ടോപ്പർ!!

2008 ൽ ഐ പി എല്ലിന്റെ തുടക്കം മുതലുള്ള ടീമാണ് മുംബൈ ഇന്ത്യൻസ്. ആദ്യത്തെ നാല് കളികളും തോറ്റാണ് മുംബൈ തുടങ്ങിയത്. റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന് എതിരെയായിരുന്നു മുംബൈയുടെ ആദ്യത്തെ കളി. ഇത് 5 വിക്കറ്റിന് തോറ്റു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ആയിരുന്നു മുംബൈയുടെ ആദ്യത്തെ ജയം. 7 വിക്കറ്റിനായിരുന്നു ഈ വിജയം. അവിടുന്നങ്ങോട്ട് ഐ പി എല്ലിലെ ഏറ്റവും സ്ഥിരതയുള്ള ടീമുകളിലൊന്നാണ് മുംബൈ.

mi

2011 ൽ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയതാണ് മുംബൈയുടെ ആദ്യത്തെ പ്രധാന നേട്ടം. പിന്നീട് 2013 ൽ രോഹിത് ശർമയുടെ ക്യാപ്റ്റൻസിയിൽ ഐ പി എൽ ജേതാക്കളായി. വീണ്ടും ഒരിക്കൽക്കൂടി ചാമ്പ്യൻസ് ലീഗ്കിരീടം. 2105ൽ വീണ്ടും ഐ പി എൽ കിരീടം. 2017 സീസണിൽ 14കളികളിൽ 10 വിജയങ്ങളുമായി പ്ലേ ഓഫിന് യോഗ്യത നേടിക്കഴിഞ്ഞു മുംബൈ ഇന്ത്യൻസ്.

English summary
IPL 2017: Mumbai Indians become first team in history to win 100 T20 matches
Please Wait while comments are loading...