കളികൾ എന്ത് വേണമെങ്കിലും കളിക്കാം, പക്ഷേ ഇത്തവണ മുംബൈ ഇന്ത്യൻസ് ഐപിഎൽ ജേതാക്കളാകില്ല!!!

  • Posted By:
Subscribe to Oneindia Malayalam

ഐ പി എല്ലിലെ ഒന്നാം ക്വാളിഫൈയറിന് മുംബൈ വാങ്കഡേ സ്റ്റേഡിയം ഒരുങ്ങിക്കഴിഞ്ഞു. ആതിഥേയരായ മുംബൈ ഇന്ത്യൻസിന് റൈസിങ് പുനെ സൂപ്പർജയന്റ്സാണ് എതിരാളികൾ. ഒരു കളി ജയിച്ചാൽ ഫൈനൽ. തോറ്റാൽ ഒരവസരം കൂടിയുണ്ട്. പിന്നെ ഒരു കളി കൂടി ജയിച്ചാൽ ഐ പി എല്ലിൽ മൂന്ന് വട്ടം ചാമ്പ്യന്മാരാകുന്ന ആദ്യ ടീം എന്ന റെക്കോർഡ് - ഇതാണ് രോഹിത് ശർമയെയും മുംബൈ ഇന്ത്യൻസിനെയും കാത്തിരിക്കുന്നത്. പക്ഷേ ഇതൊന്നും നടക്കാന്‍ പോകുന്നില്ല എന്ന് ചരിത്രം പറയുന്നു.

നിതീഷ് റാണ പുറത്തുപോകും, റായുഡു ഇൻ.. കുറഞ്ഞത് 5 മാറ്റങ്ങൾ... ഇതാ പുനെക്കെതിരായ മുംബൈ ഇന്ത്യൻസ് XI !!

കിടിലം കൊള്ളിക്കുന്ന അന്യഗ്രഹ കാഴ്ചകളിലൂടെ തുടരുന്ന ഏലിയൻ പരമ്പര.. ശൈലന്റെ ഏലിയൻ; കോവിനന്റ് റിവ്യൂ!!

എന്തുകൊണ്ട് മുംബൈ?

എന്തുകൊണ്ട് മുംബൈ?

ആദ്യഘട്ടത്തിൽ പതിനാലിൽ പത്തും ജയിച്ച് 20 പോയിന്റോടെ പ്ലേ ഓഫിൽ എത്തിയ ടീമാണ്. ഐ പി എല്ലിലെ ഏറ്റവും ശക്തരായ ടീം. മൂന്ന് കളി ബാക്കി നിൽക്കേ തന്നെ പ്ലേ ഓഫ് ഉറപ്പിച്ച ടീം. ഓറഞ്ച് ക്യാപ്പും പർപ്പിൾ ക്യാപ്പും ഇല്ലെങ്കിലും ടീം മികവ് കൊണ്ട് മുന്നോട്ട് പോകുന്ന ടീം. ബാറ്റിംഗും ബൗളിംഗും ഒരു പോലെ ബാലൻസ്‍ഡ് - ഈ മുംബൈ ഇന്ത്യൻസ് കപ്പടിക്കാൻ എന്തുകൊണ്ടും യോഗ്യരാണ് എന്ന് ആരാധകർ കരുതുന്നു. പക്ഷേ..

ചരിത്രം സമ്മതിച്ചുതരില്ല

ചരിത്രം സമ്മതിച്ചുതരില്ല

ലളിതമായ ഒരു ഇക്വേഷനാണ് ഇക്കാര്യത്തിൽ ചരിത്രത്തിന് പറയാനുള്ളത്. പോയിന്റ് പട്ടികയിൽ ഒന്നാമതെത്തിയ ടീം ഐ പി എൽ ജേതാക്കളാകാറില്ല. ഐ പി എല്ലിൽ പ്ലേ സംവിധാനം വന്ന 2011 ന് ശേഷമുള്ള കണക്കെടുത്താൽ ആറിൽ ആറ് തവണയും ഇതാണ് സംഭവിച്ചത്. രസകരമെന്ന് പറയട്ടെ നാല് വർഷം ചാമ്പ്യന്മാരായത് രണ്ടാമതെത്തിയ ടീമാണ്. മൂന്നാമതും നാലാമതും എത്തിയ ടീമുകൾ ഓരോ വർഷം കപ്പടിച്ചു.

ഫൈനൽ കളിക്കാം

ഫൈനൽ കളിക്കാം

ആറ് വർഷത്തെ കണക്കെടുത്താൽ നാല് തവണ ഒന്നാം സ്ഥാനക്കാർ ഫൈനൽ കളിച്ചിട്ടുണ്ട്. മുംബൈ ഇന്ത്യൻസിന് ആശ്വസിക്കാൻ വകയുണ്ട് എന്നർഥം. അങ്ങനെ നോക്കിയാൽ മുംബൈയെക്കാൾ സന്തോഷം പുനെയ്ക്കായിരിക്കും - ഈ ആറ് വർഷവും രണ്ടാം സ്ഥാനക്കാർ ഫൈനലിൽ എത്തിയിട്ടുണ്ട്. ഇത്തവണ പുനെയാണ് രണ്ടാമത്.

ആ കണക്ക് നോക്കാം

ആ കണക്ക് നോക്കാം

2011ൽ രണ്ടാം സ്ഥാനക്കാരായ ചെന്നൈ, 2012ൽ രണ്ടാം സ്ഥാനക്കാരായ കൊൽക്കത്ത, 2013ൽ രണ്ടാം സ്ഥാനക്കാരായ മുംബൈ, 2013ൽ രണ്ടാം സ്ഥാനക്കാരായ കൊൽക്കത്ത, 2015ൽ രണ്ടാം സ്ഥാനക്കാരായ മുംബൈ, 2016ൽ മൂന്നാം സ്ഥാനക്കാരായ ഹൈദരാബാദ് - ഇതാണ് ഐ പി എല്ലിലെ ചാന്പ്യന്മാരുടെ അവസ്ഥ.

ചരിത്രത്തിലേക്കാണ്

ചരിത്രത്തിലേക്കാണ്

ഇത്തവണ മുംബൈ കിരീടം നേടിയാൽ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി ചാമ്പ്യന്മാരാകുന്ന ആദ്യ ടീം എന്ന റെക്കോർഡാകും. ഒപ്പം മൂന്ന് തവണ കപ്പ് നേടുന്ന ആദ്യ ടീം എന്ന റെക്കോർഡും. കൊൽക്കത്ത കപ്പടിച്ചാലും അത് മൂന്ന് തവണ ചാമ്പ്യന്മാർ എന്ന റെക്കോർഡാണ്. ഇനി പുനെ ആണ് കപ്പടിക്കുന്നതെങ്കിൽ അത് അവരുടെ ആദ്യത്തെയും അവസാനത്തെയും ഐ പി എൽ കിരീടമാകും. സൺറൈസേഴ്സായാലോ, ഐ പി എൽ കിരീടം നിലനിർത്തുക എന്ന അപൂർവ്വ ബഹുമതിയാകും.

English summary
IPL 2017: Mumbai Indians Will Not Win The Tournament, Says History
Please Wait while comments are loading...