3 പ്ലേ ഓഫ് സ്ഥാനങ്ങൾക്ക് 4 ടീമുകൾ കട്ടക്ക് കട്ട.. ആരും കടക്കാം... ഐപിഎല്ലിൽ ഇനി തീപാറും കളികൾ!!

  • Posted By:
Subscribe to Oneindia Malayalam

മുംബൈ: ഐ പി എൽ പത്താം സീസണിൽ 13 കളികൾ വീതം കളിച്ചു കഴിഞ്ഞു എട്ട് ടീമുകളും. ഒരു ടീം പ്ലേ ഓഫും ടോപ് ടുവിൽ ഒരു സ്ഥാനവും ഉറപ്പിച്ചു- മുംബൈ ഇന്ത്യൻസ്. മൂന്ന് ടീമുകൾ പ്ലേ ഓഫ് കാണാതെ പുറത്തായി - റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ, ഗുജറാത്ത് ലയൺസ്, ഡെൽഹി ഡെയർഡെവിൾസ്. ഇനി ബാക്കി നാല് ടീമുകളുണ്ട്. മൂന്ന് പ്ലേ ഓഫ് സ്ഥാനങ്ങളും. ആരും പുറത്താകാം ആരും കടക്കാം എന്നതാണ് സ്ഥിതി.

ദി നായർ ഷോ... പുനെയ്ക്ക് ഡെൽഹി പണി പാലുംവെള്ളത്തിൽ കൊടുത്തു.. ഒരൊറ്റ തോൽവി കൂടി, പുനെ പുറത്ത്!!!

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

13 കളിയിൽ 16 പോയിന്റുമായി കൊൽക്കത്തയാണ് മുംബൈയ്ക്ക് തൊട്ടുപിന്നിലായി രണ്ടാമത്. ഇന്ന് (മെയ് 13 ശനിയാഴ്ച) മുംബൈയ്ക്കെതിരെയാണ് അവരുടെ അവസാനത്തെ കളി. ഇന്ന് ജയിച്ചാൽ കൊൽക്കത്ത ഇൻ. തോറ്റാൽ ഹൈദരാബാദ് - ഗുജറാത്ത്, പുനെ - പഞ്ചാബ് മത്സരങ്ങളുടെ ഫലങ്ങൾ കൂടി നോക്കിയിട്ടേ കൊൽക്കത്ത അകത്താണോ പുറത്താണോ എന്ന് പറയാൻ പറ്റൂ.

പുനെ സൂപ്പർജയന്റ്സ്

പുനെ സൂപ്പർജയന്റ്സ്

അവസാനത്തെ ഐ പി എൽ സീസണ്‍ കളിക്കുന്ന പുനെ കഴിഞ്ഞ ദിവസം ഡെൽഹിയോട് തോറ്റതോടെയാണ് പ്ലേ ഓഫ് പ്രതീക്ഷകൾ മങ്ങിയത്. നാളെ പഞ്ചാബ് കിംഗ്ല് ഇലവനോടാണ് അവരുടെ അവസാനത്തെ കളി. ജയിച്ചാൽ മൂന്നോ നാലോ സ്ഥാനക്കാരായി പ്ലേ ഓഫിലെത്താം. ഇന്നത്തെ കളിയിൽ ഹൈദരാബാദ് തോറ്റാൽ പുനെ അവസാന കളിക്ക് മുന്പേ തന്നെ പ്ലേ ഓഫ് ഉറപ്പിക്കും.

സൺറൈസേഴ്സ് ഹൈദരാബാദ്

സൺറൈസേഴ്സ് ഹൈദരാബാദ്

നിലവിലെ ചാമ്പ്യന്മാരായ സൺറൈസേഴ്സ് ഹൈദരാബാദിന് ഇന്ന് (മെയ് 13 ശനിയാഴ്ച) ഗുജറാത്ത് ലയൺസിനെതിരെ ജയിച്ചാല്‍ പ്ലേ ഓഫ് ഉറപ്പിക്കാം. തോറ്റാൽ അവസാന പുനെ - പഞ്ചാബ് മത്സരം വരെ കാത്തിരിക്കണം. 13 കളി പൂർത്തിയായപ്പോൾ ഹൈദരാബാദിന്റെ പേരിൽ 15 പോയിൻറുകളാണ് ഉള്ളത്. നിലവിൽ നാലാം സ്ഥാനത്താണ് അവർ.

കിംഗ്സ് ഇലവൻ പഞ്ചാബ്

കിംഗ്സ് ഇലവൻ പഞ്ചാബ്

തോറ്റാൽ പുറത്ത് എന്ന നിലയിൽ നിന്നും അവിശ്വസനീയ ജയങ്ങളുമായി മുന്നോട്ട് കുതിക്കുകയാണ് കിംഗ്സ് ഇലവൻ പഞ്ചാബ്. അവസാന രണ്ട് മത്സരങ്ങളിൽ കൊൽക്കത്ത, മുംബൈ എന്നിവരെ തോൽപിച്ച അവർക്ക് 13 കളികളിൽ 14 പോയിന്റുണ്ട്. അവസാന കളി പുനെയ്ക്കെതിരെ ജയിച്ചാൽ പ്ലേ ഓഫ് ഉറപ്പിക്കാം.

Read in English: IPL 2017 Play-off scenarios
English summary
Here are the IPL 2017 play-off scenarios. 4 teams are battling for 3 spots. Mumbai Indians (MI) are through to the knock-outs.
Please Wait while comments are loading...