കരൺ ശർമ പോകട്ടെ.. ഹർഭജൻ സിംഗ് വരട്ടേ.. കൊൽക്കത്തയ്ക്കെതിരായ എലിമിനേറ്ററിലെ മുംബൈ ഇന്ത്യൻസ് XI ഇതാണ്!

  • Posted By:
Subscribe to Oneindia Malayalam

സ്വന്തം തട്ടകത്തിൽ വെച്ച് റൈസിങ് പുനെ സൂപ്പർജയന്‍റ്സിനോട് തോറ്റതിന്റെ ഞെട്ടലിലാണ് മുംബൈ ഇന്ത്യൻസ്. താരതമ്യേന എളുപ്പമായ മത്സരം ജയിച്ചിരുന്നെങ്കിൽ ഫൈനൽ ഉറപ്പിക്കാമായിരുന്നു മുംബൈ ഇന്ത്യൻ‌സിന്. ഇന്ന് എലിമിനേറ്ററിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടുന്ന മുംബൈയ്ക്ക് എങ്ങനെയും കളി ജയിച്ച് ഫൈനലിലെത്തിയാൽ മതി എന്നാകും.

ഹോട്ടൽ വെയ്റ്ററിൽ നിന്നും മുംബൈ ഇന്ത്യൻസിന്റെ ഫാസ്റ്റ് ബൗളറായ കഥ... കുൽവന്ത് ഖെജ്രോലിയ പറയുന്നു!!!

പുനെയ്ക്കെതിരായ കളിയിൽ എന്തുകൊണ്ട് ഹര്‍ഭജനെ മുംബൈ ഒഴിവാക്കി എന്നത് ഇനിയും ആരാധകർക്ക് മനസിലായിട്ടില്ല. ഐ പി എല്ലിലെ ആദ്യമത്സരത്തിലും പുനെയ്ക്കെതിരെ മുംബൈ ഭാജിയെ കളിപ്പിച്ചില്ല. ഇന്നെന്തായാലും കൊൽക്കത്തയ്ക്കെതിരായ കളിയിൽ ഭാജി തിരിച്ചുവരുന്ന കാര്യം ഉറപ്പ്. എങ്കിൽ ആരാകും പുറത്ത് പോകുക. മുംബൈ ടീമിലെ മറ്റ് മാറ്റങ്ങൾ എന്തൊക്കെയാകും.. കാണാം കൊൽക്കത്തയ്ക്കെതിരെയാ കളിയിലെ മുംബൈയുടെ സാധ്യതാ ഇലവൻ.

1. ലെൻഡൽ സിമൺസ്
2. പാർഥിവ് പട്ടേൽ
3. അമ്പാട്ടി റായുഡു
4. രോഹിത് ശർമ
5. കീരൺ പൊള്ളാർഡ്
6. ഹർദീക് പാണ്ഡ്യ
7. ക്രുനാൽ പാണ്ഡ്യ
8. ഹർഭജൻ സിംഗ്
9. മിച്ചൽ മക്ലനാഗൻ
10. ലസിത് മലിംഗ
11. ജസ്പ്രീത് ഭുമ്ര

English summary
Here is Mumbai Indians likely Playing XI against Kolkata Knight Riders in the Qualifier 2 of the Indian Premier League (IPL) 2017.
Please Wait while comments are loading...