കൊടുംചതി.. ഐപിഎൽ ഫൈനൽ ഒത്തുകളി? മുംബൈ ജയം നേരത്തെ പ്രവചിച്ചത്, അതും ഒന്നും രണ്ടല്ല എട്ട് കാര്യങ്ങൾ!!

  • Posted By:
Subscribe to Oneindia Malayalam

ഐ പി എൽ ചരിത്രത്തിലെ ഏറ്റവും ആവേശകരമായ ഫൈനലായിരുന്നു ഇത്തവണ മുംബൈ ഇന്ത്യൻസും റൈസിങ് പുനെ സൂപ്പർജയന്റ്സും തമ്മിൽ നടന്നത്. വെറും ഒരു റണ്ണിനായിരുന്നു മുംബൈയുടെ വിജയം. ചെറിയ സ്കോറിൽ തകർന്ന മുംബൈയ്ക്കെതിരെ പുനെ തോൽക്കുമെന്ന് കടുത്ത ആരാധകർ പോലും വിചാരിച്ചുകാണില്ല. എന്നാൽ ഇതൊരു ഒത്തുകളിയായിരുന്നോ.. സംശയങ്ങളുണ്ട്. വെറും സംശയമല്ല സംശയിക്കാനുള്ള കാരണങ്ങളുമുണ്ട്. അതിങ്ങനെയാണ്...

ബേസിൽ ഇൻ വണ്ടർലാൻഡ്: രണ്ട് മാസം കൊണ്ട് കോടീശ്വരൻ... ഇനിയാണ് ബേസിൽ തമ്പിയുടെ ശരിക്കുള്ള ടെസ്റ്റ്.. സച്ചിൻ പറഞ്ഞത്!!

ഡിണ്ട ചെണ്ടയായി... ക്രിസ് ഗെയ്ൽ, ഡിവില്ലിയേഴ്സ്, ജഡേജ... ഈ ഐപിഎല്ലിലെ ഏറ്റവും വലിയ 8 പരാജയങ്ങൾ... ദുരന്തങ്ങൾ!!

മക്കുല്ലം, നെഹ്റ, ഹർഭജൻ, വാട്സൻ, സഹീർഖാൻ, പ്രവീൺ താംബെ.. അടുത്ത ഐപിഎല്ലിൽ കാണില്ല ഈ 10 സൂപ്പർതാരങ്ങളെ!!

ആരാണീ ക്രിക്കറ്റ് ഇൻസൈഡർ

ക്രിക്കറ്റ് ഇൻസൈഡർ എന്ന ട്വിറ്റർ അക്കൗണ്ട് ഉടമയാണ് ഐ പി എൽ പത്താം സീസണിലെ ഫൈനലിന് മുമ്പായി കിടിലൻ പ്രവചനം നടത്തിയത്. ഒന്‍പത് പ്രവചനങ്ങളില്‍ എട്ടും കിറുകൃത്യമായി എന്നതാണ് ഈ പ്രവചനങ്ങളുടെ പ്രത്യേകത. ഐ പി എല്‍ ഫൈനലില്‍ മുംബൈ ഇന്ത്യന്‍സും റൈസിംഗ് പൂണെ സൂപ്പര്‍ജയന്റ്സും ഏറ്റുമുട്ടിയ 21 പുലർച്ചെ 3.36 മുതല്‍ 4.17 വരെയായിരുന്നു ട്വീറ്റുകൾ. അത്ഭുതപ്പെടുത്തുന്ന ഈ പ്രവചനം കാണൂ, സത്യത്തിൽ എന്ത് സംഭവിച്ചു എന്ന് കൂടി കാണാം.

ത്രിപാഠി പത്തിന് താഴെ

മികച്ച ഫോമിൽ കളിക്കുന്ന പുനെ ഓപ്പണർ രാഹുൽ ത്രിപാഠി പത്തിന് താഴെ പുറത്താകും എന്നായിരുന്നു 3.42 നുള്ള ട്വീറ്റ്. പറഞ്ഞത് പോലെ തന്നെ ത്രിപാഠി വെറും 3 റൺസിന് പുറത്തായി. പ്രവചനം കറക്ട്.

മുംബൈ 120 - 130

ഫൈനലിൽ മുംബൈ ഇന്ത്യൻസ് ആദ്യം ബാറ്റ് ചെയ്യും. 120നും 130നും ഇടയിലായിരിക്കും സ്കോർ, കളി ജയിക്കും - ഇത് പ്രവചനം. എന്താണ് നടന്നത് എന്ന് നോക്കൂ - ടോസ് നേടിയ മുംബൈ ആദ്യം ബാറ്റ് ചെയ്തു. സ്കോർ 129. കളിയും ജയിച്ചു- പ്രവചനം കിറുകൃത്യം.

പാർഥിവ് പട്ടേൽ

മുംബൈയുടെ ഈ സീസണിലെ ടോപ് സ്കോററായ പാർഥിവ് പട്ടേൽ പത്തിന് താഴെ പുറത്താകും എന്ന് അടുത്ത പ്രവചനം. പാർഥിവ് പട്ടേൽ ആറ് പന്തില്‍ വെറും മൂന്ന് റൺസെടുത്ത് പുറത്തായി. പ്രവചനം വീണ്ടും ശരി. ഈ ട്വീറ്റ് വന്നത് പുലർച്ചെ 4.08ന്.

സ്റ്റീവ് സ്മിത്തിനെക്കുറിച്ച്

പുനെ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് നൂറിൽ താഴെ സ്ട്രൈക്ക് റേറ്റിൽ കളിക്കുമെന്നായിരുന്നു 4.09ന് നടത്തിയ ട്വീറ്റ്. പറഞ്ഞത് ഏകദേശം ശരിയായി. സ്മിത്ത് നൂറിന് തൊട്ടുമുകളില്‍ (102) സ്ട്രൈക്ക് റേറ്റിൽ കളിച്ചു. സ്മിത്തിന്റെ ഒച്ചിഴയും ബാറ്റിംഗിൽ പുനെ കളിയും തോറ്റു.

പൊള്ളാർഡ് 1 സിക്സടിക്കും

വെസ്റ്റ് ഇൻഡീസ് ഓള്‍റൗണ്ടർ കീരൺ പൊളളാർഡ് ഒരു സിക്സർ അടിക്കും എന്നതായിരുന്നു 4.10നുള്ള ട്വീറ്റ്. പറഞ്ഞത് പോലെ തന്നെ പൊള്ളാർഡ് വന്നു ആദ്യപന്തിൽ സിക്സടിച്ചു. മൂന്നാം പന്തിൽ അടുത്ത സിക്സിനുള്ള ശ്രമത്തിനിടെ പുറത്തായി.

സ്മിത്ത് ടോപ് സ്കോറർ

ഒച്ചിഴയും വേഗത്തിലാണ് ബാറ്റിംഗെങ്കിലും സ്റ്റീവ് സ്മിത്തായിരുന്നു ഫൈനലിലെ ടോപ് സ്കോറർ. ഇക്കാര്യം 4.14നുള്ള ട്വീറ്റിൽ ക്രിക്കറ്റ് ഇൻസൈഡർ പ്രവചിച്ചിരുന്നു. 47 റൺസെടുത്ത ക്രുനാൽ പാണ്ഡ്യയാണ് രണ്ടാമത്തെ ഉയർന്ന സ്കോർ.

മുംബൈയ്ക്ക് അവസാന ഓവർ ജയം

ലാസ്റ്റ് ഓവറിൽ മുംബൈ ഇന്ത്യൻസ് ജയിക്കും എന്നായിരുന്നു ട്വീറ്റ്. ഈ ട്വീറ്റ് വന്നത് 4.17ന്. പ്രവചനം കൃത്യമായി. അവസാന ഓവറിലെ അവസാന പന്ത് വരെ നീണ്ട മത്സരത്തിൽ വെറും 1 റണ്ണിനായിരുന്നു മുംബൈയുടെ ജയം. മുംബൈയ്ക്ക് ടോസ് കിട്ടും എന്നത് മാത്രമാണ് ക്രിക്കറ്റ് ഇൻസൈഡറുടെ പ്രവചനത്തിൽ തെറ്റിയത്.

എന്താണ് സംഭവിച്ചത്

ഒത്തുകളിയുടെ ഫലമായിട്ടാണോ ഇത്രയും കൃത്യമായി കാര്യങ്ങൾ പ്രവചിക്കാൻ ക്രിക്കറ്റ് ഇൻസൈഡർക്ക് പറ്റിയത്. അല്ല എന്ന് ക്രിക്കറ്റ് ഇൻസൈഡർ തന്നെ പറയുന്നുണ്ട്. എന്നാലും ആരാധകർക്ക് ഇക്കാര്യം വിശ്വാസം വന്നിട്ടില്ല. ചക്കയിട്ടപ്പോൾ മുയല്‍ ചത്തതാണെന്ന് പറയുന്നവരുമുണ്ട്. മറ്റ് ചിലർ പറയുന്നത് കുറേ ട്വീറ്റുകളിട്ടിട്ട് ബാക്കിയെല്ലാം ക്രിക്കറ്റ് ഇൻസൈഡർ ഡിലീറ്റ് ചെയ്തു എന്നാണ്.

English summary
IPL 2017: This Twitter user predicted every detail of RPS vs MI final!
Please Wait while comments are loading...