പരിക്ക്: ആശിഷ് നെഹ്റ ഇനി ഐപിഎൽ കളിക്കില്ല.. സൺറൈസേഴ്സ് ഹൈദരാബാദിന് തിരിച്ചടി!!

  • Posted By:
Subscribe to Oneindia Malayalam

ഹൈദരാബാദ്: നിലവിലെ ചാമ്പ്യന്മാരായ സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഫാസ്റ്റ് ബൗളർ ആശിഷ് നെഹ്റ ഐ പി എല്ലിന് പുറത്തായി. നെഹ്റയ്ക്ക് ഈ സീസണിൽ ഇനി കളിക്കാനാകില്ല എന്നും സൺറൈസേഴ്സ് ഹൈദരാബാദ് കോച്ച് ടോം മൂഡിയാണ് അറിയിച്ചത്. ഐ പി എൽ എലിമിനേറ്ററിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയാണ് സൺറൈസേഴ്സിന്റെ കളി.

വിരാട് കോലിയുടെ വിക്കറ്റുമായി സഹീർ ഖാൻ മടങ്ങി? സഹീർഖാനെ ഇനിയൊരിക്കലും ഐപിഎല്ലിൽ കാണാൻ കഴിയില്ല?

കളികൾ എന്ത് വേണമെങ്കിലും കളിക്കാം, പക്ഷേ ഇത്തവണ മുംബൈ ഇന്ത്യൻസ് ഐപിഎൽ ജേതാക്കളാകില്ല!!!

നിതീഷ് റാണ പുറത്തുപോകും, റായുഡു ഇൻ.. കുറഞ്ഞത് 5 മാറ്റങ്ങൾ... ഇതാ പുനെക്കെതിരായ മുംബൈ ഇന്ത്യൻസ് XI !!

കിടിലം കൊള്ളിക്കുന്ന അന്യഗ്രഹ കാഴ്ചകളിലൂടെ തുടരുന്ന ഏലിയൻ പരമ്പര.. ശൈലന്റെ ഏലിയൻ; കോവിനന്റ് റിവ്യൂ!!

മെയ് ആറിന് റൈസിങ് പുനെ സൂപ്പര്‍ജയന്റ്സിനെതിരായ മത്സരത്തിലാണ് നെഹ്റയ്ക്ക് പരിക്കേറ്റത്. പേശിവലിവ് അനുഭവപ്പെട്ട നെഹ്റ കളിക്കളത്തിൽ നിന്നും പുറത്ത് പോകുകയായിരുന്നു. ഇതിന് ശേഷം നടന്ന കളികളിലൊന്നും നെഹ്റ ഹൈദരാബാദിന് വേണ്ടി കളിച്ചിരുന്നില്ല. ഈ സീസണിൽ ആകെ ആറ് കളികളിൽ ഇറങ്ങിയ നെഹ്റ എട്ട് വിക്കറ്റുകൾ വീഴ്ത്തിയിരുന്നു.

ashishnehra-

നെഹ്റയ്ക്ക് പകരം മുഹമ്മദ് സിറാജാണ് ഹൈദരാബാദ് ടീമിലെത്തിയത്. സിറാജ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നുണ്ട് എന്നത് സൺറൈസേഴ്സിന് ആശ്വാസമാകും. നാളെ (മെയ് 17 ബുധനാഴ്ച) എലിമിനേറ്ററിൽ തോൽക്കുന്ന ടീം ഐ പി എല്ലിന് പുറത്താകും. ജയിക്കുന്ന ടീം ഇന്നത്തെ മുംബൈ - പുനെ മത്സരത്തിൽ തോൽ‌ക്കുന്ന ടീമുമായി രണ്ടാം ക്വാളിഫയർ കളിക്കും. ഇതിൽ ജയിക്കുന്ന ടീമാണ് ഫൈനലിലെത്തുക.

English summary
Sunrisers Hyderabad (SRH) will be without their Indian paceman Ashish Nehra in the play-offs of Indian Premier League (IPL) 2017, it was confirmed by coach Tom Moody.
Please Wait while comments are loading...