മുംബൈ Vs പുനെ, ഹൈദരാബാദ് Vs കൊൽക്കത്ത: ഐപിഎൽ പത്തിലെ പ്ലേ ഓഫ് കളികൾ.. തീപ്പൊരി പറക്കും!!

  • Posted By:
Subscribe to Oneindia Malayalam

മുംബൈ: ഒന്നരമാസത്തെ ഐ പി എൽ മത്സരക്കളികൾ അതിന്റെ പരിസമാപ്തിയിലേക്ക് എത്തുകയാണ്. എട്ട് ടീമുകളും 14 മത്സരങ്ങൾ വീതം കളിച്ചു. നാല് ടീമുകൾ പ്ലേ ഓഫിലും എത്തി. ഇനി ആകെ ബാക്കിയുള്ളത് നാല് കളികൾ കൂടി. ഐ പി എൽ പത്താം സീസണിലെ ചാമ്പ്യന്മാർ ആരെന്നറിയാൻ വെറും നാലേ നാല് മത്സരങ്ങൾ. പ്ലേ ഓഫിലെത്തിയ ആ നാലു ടീമുകളും ബാക്കി കളികളുടെ ഫിക്സചറും ഇതാ..

ചരിത്രം കുറിച്ച് മുംബൈ ഇന്ത്യൻസ്... 100 ട്വന്റി 20 മത്സരങ്ങൾ വിജയിക്കുന്ന ലോകത്തെ ആദ്യത്തെ ടീം!!

മുംബൈ ഇന്ത്യൻസ്

മുംബൈ ഇന്ത്യൻസ്

14 കളി 10 ജയം. പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനവുമായി ആദ്യമേ തന്നെ പ്ലേ ഓഫ് ഉറപ്പിച്ച ടീമാണ് മുംബൈ. തുടക്കം മുതൽ മികച്ച ഫോമിലായിരുന്നു മുംബൈ. മുൻപ് രണ്ട് തവണ ഐ പി എൽ ചാമ്പ്യന്മാരായിട്ടുണ്ട്. നാളെ (മെയ് 16 ചൊവ്വ) സ്വന്തം തട്ടകത്തിലാണ് പ്ലേ ഓഫ് കളിക്കുന്നത് എന്നത് മുംബൈയ്ക്ക് ലോട്ടറിയാകും. ആകെയുള്ള ഒരു പ്രശ്നം, ലീഗ് തലത്തിൽ രണ്ട് തവണയും മുംബൈയെ തോൽപ്പിച്ച പുനെയാണ് എതിരാളികൾ എന്നതാണ്.

റൈസിങ് പുനെ സൂപ്പർജയന്റ്സ്

റൈസിങ് പുനെ സൂപ്പർജയന്റ്സ്

അവസാന മത്സരത്തിൽ പഞ്ചാബിനെ തോൽപ്പിച്ചാണ് റൈസിങ് പുനെ സൂപ്പർജയന്റ്സ് പ്ലേ ഓഫിന് യോഗ്യത നേടിയത്. അതും രണ്ടാം സ്ഥാനക്കാരായി. 14 കളി 9 ജയം. അഞ്ച് തോൽവി. 18 പോയിന്റാണ് റൈസിങ് പുനെ സൂപ്പർജയന്റ്സിന് ഉള്ളത്. ഓൾ മഹാരാഷ്ട്ര പ്രീമിയർ ലീഗ് ക്വാളിഫൈയറിൽ മുംബൈയാണ് പുനെയുടെ എതിരാളികൾ. പ്രാഥമിക തലത്തിൽ രണ്ട് തവണ മുംബൈയെ തോൽപ്പിച്ചത് പുനെയ്ക്ക് ആത്മവിശ്വാസം നൽകുന്ന കാര്യമാണ്.

സൺറൈസേഴ്സ് ഹൈദരാബാദ്

സൺറൈസേഴ്സ് ഹൈദരാബാദ്

നിലവിലെ ചാമ്പ്യന്മാരായ സൺറൈസേഴ്സ് ഹൈദരാബാദിനും അവസാന മത്സരം വരെ കാത്തിരിക്കേണ്ടിവന്നു പ്ലേ ഓഫ് ഉറപ്പിക്കാൻ. 14 കളിയിൽ എട്ട് ജയം. അഞ്ച് തോൽവി. ഒരു കളി മഴ മുടക്കി. 17 പോയിന്‍റുള്ള ഹൈദരാബാദിന് കൊൽക്കത്തയാണ് എതിരാളികൾ. മെയ് 17 ബുധനാഴ്ച രാത്രി എട്ട് മണിക്ക് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് എലിമിനേറ്റർ.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

അവസാനത്തെ രണ്ട് കളികളും തോറ്റുകൊണ്ടാണ് കരുത്തരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് അവസാന സ്ഥാനക്കാരായി പ്ലേ ഓഫിൽ എത്തുന്നത്. ഒരു ഘട്ടത്തിൽ ടോപ് ടുവിൽ ഇടം പിടിക്കുമെന്ന് എല്ലാവരും കരുതിയ ടീമാണ് കൊൽക്കത്ത. അവസരം കളഞ്ഞതിന് അവർക്ക് സ്വയം പഴിക്കാനേ കഴിയൂ. മെയ് 17 ബുധനാഴ്ച എലിമിനേറ്ററിൽ സൺറൈഴേസ് ഹൈദരാബാദാണ് കൊൽക്കത്തയ്ക്ക് എതിരാളികൾ.

വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

ഏറ്റവും പുതിയ വാര്‍ത്തകള്‍ പെട്ടെന്ന് അറിയാന്‍ വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

English summary
Mumbai Indians (MI) will have home advantage in the Indian Premier League (IPL) 2017 play-offs after emerging as number one in the 8-team standings.
Please Wait while comments are loading...