വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ആരാധകര്‍ക്ക് ആശ്വാസം; ഐപിഎല്‍ ഉദ്ഘാടനമത്സരം നടക്കും

By Anwar Sadath

മുംബൈ: ഐപിഎല്‍ ആരാധകര്‍ക്ക് ആശ്വാസമായി മുംബൈ ഹൈക്കോടതി തീരുമാനം. മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഐപിഎല്‍ സീസണ്‍ 9 മത്സരത്തിന്റെ ഉദ്ഘാടന മത്സരം സ്റ്റേ ചെയ്യാന്‍ കോടതി വിസമ്മതിച്ചു. അമിതമായ വെള്ളത്തിന്റെ ഉപയോഗം ഒഴിവാക്കണമെന്നുകാട്ടിയായിരുന്നു പ്രമുഖ എന്‍ജിഒ കോടതിയെ സമീപിച്ചത്.

ജസ്റ്റിസ് വി എം കാംഡെ അധക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് പരാതി പരിഗണിച്ചത്. ഐപിഎല്‍ ഉദ്ഘാടനത്തിന്റെ ഒരുക്കങ്ങളെല്ലാം ബിസിസിഐ പൂര്‍ത്തിയാക്കിയിരിക്കെ അവസാന നിമിഷം സ്റ്റേ ചെയ്യാന്‍ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. കോടതി തീരുമാനം പുറത്തുവന്നതോടെ ഐപിഎല്‍ ഉദ്ഘാടനം നേരത്തെ നിശ്ചയിച്ച പ്രകാരം നടക്കും.

ipl

ക്രിക്കറ്റ് പിച്ച് നനക്കാനായി 60 ലക്ഷം ലിറ്റര്‍ ജലം ഉപയോഗിക്കുന്നുണ്ടെന്നും ജനങ്ങള്‍ ജലക്ഷാമം അനുഭവിക്കുമ്പോള്‍ ജലത്തിന്റെ ധൂര്‍ത്ത് തടയണമെന്നുകാട്ടിയായിരുന്നു എന്‍ജിഒ കോടതിയെ സമീപിച്ചത്. വിഷയത്തില്‍ ഏപ്രില്‍ 12ന് വിശദീകരണം നല്‍കാന്‍ കോടതി മഹാരാഷ്ട്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ജനങ്ങള്‍ ശുദ്ധജലക്ഷാമം അനുഭവിക്കുമ്പോള്‍ ബിസിസിഐയ്ക്ക് എങ്ങിനെ ഇത്രയും ലക്ഷം ലിറ്റര്‍വെള്ളം പാഴാക്കി കളയാന്‍ തോന്നുന്നുവെന്ന് കോടതി കഴിഞ്ഞദിവസം ചോദിച്ചിരുന്നു. അതേസമയം, പിച്ച് നനയ്ക്കാന്‍ ഉപയോഗിക്കുന്ന ജലം കുടിക്കാനോ മനുഷ്യന് മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയാത്തതോ ആണെന്നാണ് മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്റെ വിശദീകരണം.

Story first published: Friday, April 8, 2016, 8:51 [IST]
Other articles published on Apr 8, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X