ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇല്ലാത്ത ഐപിഎല്‍.. എന്നാലും ആരാധകര്‍ക്ക് ഇപ്പോഴും സിഎസ്‌കെയാണ് സൂപ്പര്‍ ടീം

  • Posted By:
Subscribe to Oneindia Malayalam

ബെംഗളൂരു: ഐ പി എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആദ്യത്തെ മത്സരം കളിച്ചിട്ട് ഏപ്രില്‍ 19 ബുധനാഴ്ച കൃത്യം പത്ത് വര്‍ഷം തികഞ്ഞു. കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് എതിരെ മൊഹാലിയില്‍ വെച്ചായിരുന്നു ചെന്നൈയുടെ ആദ്യത്തെ കളി. ആദ്യത്തെ കളി ചെന്നൈ ജയിച്ചു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 240 റണ്‍സടിച്ചപ്പോള്‍ പഞ്ചാബിന്റെ മറുപടി 207ല്‍ ഒതുങ്ങി. മൈക്ക് ഹസി ചെന്നൈയ്ക്ക് വേണ്ടി സെഞ്ചുറി നേടി.

ഐ പി എല്ലില്‍ ഏറ്റവും വിജയിച്ച ടീമുകളില്‍ ഒന്നായിരുന്നു ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. എം എസ് ധോണിയും കളിച്ചത് ഓസ്‌ട്രേലിയ കളിക്കുന്ന പോലത്തെ ക്രിക്കറ്റായി. ഏത് ടീമും തോല്‍പ്പിക്കാന്‍ ആഗ്രഹിക്കുന്ന ടീം. രണ്ട് വട്ടം ഐ പി എല്‍ കിരീടം. രണ്ട് വട്ടം ചാമ്പ്യന്‍സ് ലീഗ്. ഇന്ത്യ സിമന്റ്‌സിന്റെ ചെന്നൈ ശരിക്കും പൊളിച്ചു. കോഴക്കളിയില്‍ പെട്ട് വിലക്ക് നേരിടേണ്ടി വരുന്നത് വരെ ഐ പി എല്ലിലെ ഏറ്റവും സ്റ്റാര്‍വാല്യു ഉള്ള ടീമായി ചെന്നെ തുടര്‍ന്നു.

csk

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഐ പി എല്ലിലെ പത്ത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍ ആശംസകള്‍ അറിയിക്കുകയാണ് ആരാധകര്‍. ക്യാപ്റ്റന്‍ കൂള്‍ മഹേന്ദ്ര സിംഗ് ധോണിക്കാണ് ആശംസകള്‍ കൂടുതല്‍. വിലക്ക് മാറി അടുത്ത ഐ പി എല്ലോടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തിരിച്ചെത്തും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

English summary
It has been exactly 10 years that Chennai Super Kings (CSK) played their first ever match in IPL 2008 against Kings XI Punjab in Mohali.
Please Wait while comments are loading...