ഈ രോഹിത് ശർമ ആരാധകർ തള്ളുന്നത് പോലെ ഒരു സംഭവമാണോ അതോ വെറും ഓവർ റേറ്റഡോ? കണക്കുകൾ പറയുന്നത് നോക്കൂ!!

  • Posted By:
Subscribe to Oneindia Malayalam

ഐ പി എല്ലിൽ നാല് കിരീടം. അതിൽ മൂന്നെണ്ണം ക്യാപ്റ്റനായി. രോഹിത് ശർമയ്ക്ക് മാത്രമുള്ള റെക്കോർഡാണ് ഇത്. ഇത് മാത്രമൊന്നുമല്ല ആരാധകര്‍ ഹിറ്റ്മാൻ എന്ന് വിളിക്കുന്ന രോഹിത് ശർമയ്ക്ക് നല്ല കലക്കൻ റെക്കോർഡുകൾ വേറെയുമുണ്ട്. ഏകദിനത്തിലെ ഉയർന്ന സ്കോർ. രണ്ട് വട്ടം ഡബിൾ സെഞ്ചുറി.. ഇങ്ങനെ പോകും അതൊക്കെ.

ഹെന്റെ ശ്രീപത്മനാഭാ.. ജയിച്ചിട്ടും പരമ്പര നേടിയിട്ടും ഇന്ത്യൻ ടീമിന് ട്രോൾ.. ബാറ്റിംഗ് കിട്ടാത്ത ധോണിക്ക് ട്രോൾ.. രോഹിത് ശർമയ്ക്ക് ട്രോൾ‌.. മലയാളി ഡാ!!!

എന്നാൽ ഇതൊക്കെ കൊണ്ട് രോഹിത് ആരാധകർ പറയുന്നത് പോലെ ഒരു സംഭവമാകുമോ. ഇന്ത്യൻ പിച്ചിൽ മാത്രം ബാറ്റ് ചെയ്യുന്ന ശരാശരി കളിക്കാരനായ, എന്നാൽ ഫാൻസ് വളരെ ഓവർ റേറ്റഡാക്കി വെച്ചിരിക്കുന്ന ഒരു ബാറ്റ്സ്മാനാണോ രോഹിത്? കാണാം, വിമർശകരുടെ പോയിന്‍റുകളും അതിനോടുള്ള പ്രതികരണവും. എന്നിട്ട് നിങ്ങൾ തന്നെ പറയൂ രോഹിത് ശർമ ഓവർ റേറ്റഡാണോ അല്ലയോ എന്ന്.

ഹോം ഗ്രൗണ്ടിലെ പുലി

ഹോം ഗ്രൗണ്ടിലെ പുലി

ഹോം ഗ്രൗണ്ടിലെ പുലിയാണ് രോഹിത് ശർമ എന്നതാണ് ഒരു പ്രധാന ആരോപണം. ശരിയാണ്. ഹോം ഗ്രൗണ്ടിലെ പുലിയാണ് രോഹിത്. എന്നാൽ ഇതെങ്ങനെയാണ് ഒരു കുറവാകുന്നത്. 2013 മുതലുള്ള രോഹിത് 2 വിന്റെ പ്രകടനങ്ങള്‍ നോക്കിയാല്‍ ഇന്ത്യയില്‍ രണ്ട് ഡബിൾ സെഞ്ചുറിയടക്കം 2096 റൺസ് രോഹിത് അടിച്ചിട്ടുണ്ട്. ശരാശരി 61ന് മേൽ. അതുകൊണ്ട് രോഹിത് ശർമ ഹോം ഗ്രൗണ്ടിലെ പുലിയാണ് എന്ന് പറഞ്ഞാൽ ആരും എതിർക്കാൻ പോകണ്ട. അങ്ങ് സമ്മതിച്ച് കൊടുത്തേക്ക്.

വിദേശത്ത് പോയാലോ

വിദേശത്ത് പോയാലോ

സൗത്താഫ്രിക്ക, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ന്യൂസിലൻഡ് - ഫാസ്റ്റ് ബൗളർമാരെ തുണക്കുന്ന ഇവിടങ്ങളിലെ പ്രകടനമാണ് പൊതുവേ ഒരു ബാറ്റ്സ്മാന്റെ ക്ലാസ് നിശ്ചയിക്കുന്നത്. ഇതിൽ തന്നെ ഓസ്ട്രേലിയയിലും ന്യൂസിലൻഡിലുമായി 19 തവണ ബാറ്റിംഗിനിറങ്ങിയ രോഹിത് 1054 റൺസടിച്ചിട്ടുണ്ട്. ശരാശരി 62 - എന്താ മോശമാണോ? രോഹിത് വിമർശകർക്ക് വിശ്വസിക്കാൻ പറ്റുന്നില്ല അല്ലേ. പക്ഷേ സംഗതി സത്യമാണ്.

വിരാട് കോലിയൊക്കെ താഴെ

വിരാട് കോലിയൊക്കെ താഴെ

ഓസ്ട്രേലിയയിലും ന്യൂസിലൻഡിലും 22 ഇന്നിംഗ്സ് കളിച്ചിട്ടുള്ള വിരാട് കോലിക്ക് രോഹിതിന്റെ അത്രയും റൺസില്ല. 52. 68 ശരാശരിയില്‍ 1001 റൺസുകളാണ് ഇവിടെ കോലിയുടെ നേട്ടം. ഇനി പറയൂ, ഓസ്ട്രേലിയയിലും ന്യൂസിലൻഡിലും രോഹിതാണോ കോലിയാണോ മികച്ചവൻ? ഒരേ സമയത്ത് ഒരേ ബൗളർമാർക്കെതിരെയാണ് വിരാടും രോഹിതും കളിക്കുന്നത് അല്ലേ.

ഇംഗ്ലണ്ടിലേക്ക് പോയാലോ

ഇംഗ്ലണ്ടിലേക്ക് പോയാലോ

ഇനി, ഫാസ്റ്റ് ബൗളർമാരുടെ പറുദീസയായ ഇംഗ്ലണ്ടിലേക്ക് പോയാലോ, 11 കളിയിൽ 53ന് മേൽ ശരാശരിയിൽ 533 റൺസുണ്ട് രോഹിത് ശർമയ്ക്ക്. വിരാട് കോലിക്ക് തീരെ ഇഷ്ടമില്ലാത്ത സ്ഥലമാണല്ലോ ഇംഗ്ലണ്ട്. ദക്ഷിണാഫ്രിക്കയിൽ മാത്രമാണ് രോഹിത് ഏറ്റവും ദയനീയമായ കളി കാഴ്ച വെച്ചിട്ടുള്ളത്. നാല് കളിയിൽ ശരാശരി 18ന് മേല്‍ മാത്രം. എന്നാല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ പലയിടത്തായി 10 കളിയിൽ 37നടുത്ത ശരാശരിയുണ്ട് രോഹിതിന്.

സ്കോർ ചേസ് ചെയ്യുമ്പോൾ

സ്കോർ ചേസ് ചെയ്യുമ്പോൾ

രണ്ടാമത് ബാറ്റ് ചെയ്യുമ്പോളും ഇന്ത്യയിൽ രോഹിതിന്റെ പ്രകടനം ഒട്ടും മോശമല്ല. 2013ന് ശേഷം 19 കളിയിൽ 991 റൺസ്. ബാറ്റിംഗ് ശരാശരി 58ന് മുകളിൽ. എന്നാൽ ഓസ്ട്രേലിയയിലും ന്യൂസിലന്‍ഡിലും രോഹിതിന് രണ്ടാമത് ബാറ്റ് ചെയ്യുമ്പോൾ 11 കളിയിൽ 384 റൺസാണുള്ളത്. ശരാശരി 38.40. അത്ര മോശം ശരാശരിയൊന്നും ഇല്ലെങ്കിലും താരതമ്യേന കുറവാണിത്.

English summary
Is Rohit Sharma is an overrated overrated batsman of Indian cricket?
Please Wait while comments are loading...