വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലിയോ, സ്മിത്തോ... കേമനാര്? ഇനി തര്‍ക്കം വേണ്ട, എല്ലാം കണക്കുകള്‍ പറയും

ടെസ്റ്റില്‍ സ്മിത്താണ് മുന്നിലെങ്കില്‍ ഏകദിനത്തിലും ട്വന്‍റിയിലും കോലിയാണ്

By Manu

മുംബൈ: ലോക ക്രിക്കറ്റില്‍ നിലവിലെ ഏറ്റവും മികച്ച താരം ആരാണെന്ന കാര്യത്തില്‍ ഇപ്പോഴും തര്‍ക്കം തുടരുകയാണ്. ഇന്ത്യന്‍ നായകനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലിയാണ് കേമനെന്ന് ഒരു വിഭാഗം പറയുമ്പോള്‍ ഓസ്‌ട്രേലിയ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്താണ് നമ്പര്‍ വണ്ണെന്നാണ് മറ്റൊരു വിഭാഗം ചൂണ്ടിക്കാണിക്കുന്നത്.

ചുരുങ്ങിയ കാലം കൊണ്ട് തങ്ങളുടെ ബാറ്റിങ് മിടുക്ക് കൊണ്ട് കോലിയും സ്മിത്തും ആരാണ് മികച്ചവനെന്ന് തെളിയിക്കാന്‍ പോരടിക്കുകയാണ്. ഫുട്‌ബോളില്‍ ലയണല്‍ മെസ്സി- ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോരാട്ടം പോലെ കോലി-സ്മിത്ത് കൊമ്പുകോര്‍ക്കലും മാറിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ക്രിക്കറ്റിന്റെ മൂന്നു ഫോര്‍മാറ്റുകളിലെയും കണക്ക് പരിശോധിച്ചാല്‍ ആരാണ് കകേമനെന്നതിനു ഉത്തരം ലഭിക്കും. ആ കണക്കുകള്‍ പരിശോധിക്കുകയാണ് ഇവിടെ...

ടെസ്റ്റില്‍ സ്മിത്തിനോളം വരില്ല കോലി

ടെസ്റ്റില്‍ സ്മിത്തിനോളം വരില്ല കോലി

ക്രിക്കറ്റിന്റെ ഏറ്റവുമാദ്യത്തെ ഫോര്‍മാറ്റായ ടെസ്റ്റിലേക്കു വരികയാണെങ്കില്‍ കോലിയേക്കാള്‍ ഒരുപടി മുകളിലാണ് സ്മിത്തിന്റെ സ്ഥാനം. 29 കാരനായ കോലി 59 ടെസ്റ്റുകളാണ് രാജ്യത്തിനായി കളിച്ചിട്ടുള്ളത്. 53.75 ശരാശരിയില്‍ 5268 റണ്‍സും അദ്ദേഹത്തിന്റെ അക്കൗണ്ടിലുണ്ട്. 20 സെഞ്ച്വറികളാണ് കോലി ഇതുവരെ നേടിയത്.
എന്നാല്‍ കോലിയേക്കാല്‍ നാലു ടെസ്റ്റുകള്‍ കുറച്ചേ സ്മിത്ത് കളിച്ചിട്ടുള്ളൂ. എന്നാല്‍ കോലിയേക്കാള്‍ ഉയര്‍ന്ന ബാറ്റിങ് ശരാശരി അദ്ദേഹത്തിനുണ്ട് (62.32). റണ്‍സിലും സ്മിത്താണ് മുന്നില്‍. 5796 റണ്‍സാണ് ഓസീസ് നായകന്‍ നേടിയത്. മാത്രമല്ല കോലിയേക്കാള്‍ രണ്ടു സെഞ്ച്വറി കൂടുതല്‍ (22) സ്മിത്തിന്റെ അക്കൗണ്ടിലുണ്ട്.

വിദേശത്തും സ്മിത്ത് മുന്നില്‍

വിദേശത്തും സ്മിത്ത് മുന്നില്‍

വിദേശത്ത് കളിച്ച ടെസ്റ്റ് മല്‍സരങ്ങളുടെ ബാറ്റിങ് പരിശോധിച്ചാലും കോലിയേക്കാള്‍ മുകളിലാണ് സ്മിത്ത്. വിദേശത്ത് 31 ടെസ്റ്റുകളാണ് കോലി ഇതുവരെ കളിച്ചിട്ടുള്ളത്. 45.13 ആണ് താരത്തിന്റെ ബാറ്റിങ് ശരാശരി.
എന്നാല്‍ ഓസീസിനായി 32 ടെസ്റ്റുകള്‍ സ്മിത്ത് വിദേശത്ത് കളിച്ചിട്ടുണ്ട്. 53.94 എന്ന മികച്ച ബാറ്റിങ് ശരാശരി നിലനിര്‍ത്താനും ഓസീസ് സൂപ്പര്‍ താരത്തിനു സാധിച്ചു.
അതുകൊണ്ടു തന്നെ ടെസ്റ്റില്‍ നിലവിലെ ഏറ്റവും മികച്ച താരം സ്മിത്ത് തന്നെയാണ് നിസംശയം പറയാന്‍ സാധിക്കും.

ഏകദിനത്തില്‍ കോലിയാണ് താരം

ഏകദിനത്തില്‍ കോലിയാണ് താരം

ടെസ്റ്റില്‍ സ്മിത്താണ് രാജാവെങ്കില്‍ ഏകദിനത്തില്‍ കോലിയാണ് രാജാധിരാജ. ഇതുവരെ 202 മല്‍സരങ്ങള്‍ കളിച്ചിട്ടുള്ള കോലി 55.74 ശരാശരിയില്‍ 9030 റണ്‍സാണ് വാരിക്കൂട്ടിയത്. റണ്‍ചേസില്‍ കോലിയുടെ ശരാശരി ശരിക്കും അദ്ഭുതപ്പെടുത്തും. 65.29!! 32 സെഞ്ച്വറികളും ഏകദിനത്തില്‍ കോലിയുടെ പേരിലുണ്ട്.
എന്നാല്‍ ഏകദിനത്തില്‍ കോലിയേക്കാള്‍ ഏറെ പിന്നിലാണ് സ്മിത്ത്. 103 ഏകദിനങ്ങളില്‍ നിന്ന് 43.23 ശരാശരിയില്‍ താരം നേടിയത് 3329 റണ്‍സാണ്. സെഞ്ച്വറികളുടെ കാര്യത്തില്‍ കോലിയേക്കാള്‍ വളരെ പിന്നിലാണ് സ്മിത്ത്. വെറും എട്ടു സെഞ്ച്വറികള്‍ മാത്രമാണ് ഓസീസ് ക്യാപ്റ്റന്‍ നേടിയിട്ടുള്ളത്.

ട്വന്റിയിലും കോലി തന്നെ

ട്വന്റിയിലും കോലി തന്നെ

ഏകദിനത്തില്‍ തീരുന്നില്ല സ്മിത്തിനു മേല്‍ കോലിയുടെ ആധിപത്യം. കുട്ടി ക്രിക്കറ്റായ ട്വന്റി 20യിലും കോലിയാണ് കേമന്‍. എന്നാല്‍ ഏകദിനത്തെ അപേക്ഷിച്ച് കോലിയും സ്മിത്തും തമ്മില്‍ അത്ര വലിയ വ്യത്യാസം ട്വന്റിയില്‍ ഇല്ല.
213 ട്വന്റികളില്‍ നിന്നും 40.85 ശരാശരിയില്‍ 7068 റണ്‍സാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ നേടിയത്. 133.28 ആണാണ് കോലിയുടെ സ്‌ട്രൈക്ക് റേറ്റ്.
അതേസമയം, 136 ട്വന്റികളില്‍ നിന്നും 30.03 ശരാശരിയില്‍ സ്മിത്ത് 3124 റണ്‍സാണ് നേടിയിട്ടുള്ളത്. സ്‌ടൈക്ക് റേറ്റാവട്ടെ 125.36

ടെസ്റ്റിലും ഒന്നാമനാവാന്‍ കോലി

ടെസ്റ്റിലും ഒന്നാമനാവാന്‍ കോലി

ഏകദിനം, ട്വന്റി എന്നിവയിലെ ആധിപത്യം ടെസ്റ്റിലും ആവര്‍ത്തിച്ച് സ്മിത്തിനെ പിന്നിലാക്കി നമ്പര്‍ വണ്‍ ആവാനുള്ള കഠിനാധ്വാനത്തിലാണ് കോലി. 2018ല്‍ ഇന്ത്യക്കു ശ്രദ്ധേയമായ വിദേശ പര്യടനങ്ങളുണ്ട്.
ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് തുടങ്ങിയ വമ്പന്‍മാരുടെ മടയില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരകളില്‍ മികച്ച പ്രകടനം നടത്താനായാല്‍ കോലി എക്കാലത്തെയും മികച്ച ഇതിഹാസങ്ങളുടെ പട്ടികയിലെത്തുമെന്നുറപ്പ്.

Story first published: Friday, December 22, 2017, 13:42 [IST]
Other articles published on Dec 22, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X