ചാമ്പ്യൻസ് ട്രോഫിയിലെ ബ്ലണ്ടർ നോബോൾ.. ജയ്പൂർ പോലീസ് ജസ്പ്രീത് ഭുമ്രയ്ക്ക് കൊടുത്ത എട്ടിന്റെ പണി!!!

  • Posted By:
Subscribe to Oneindia Malayalam

ജയ്പൂർ: ഐ സി സി ചാമ്പ്യൻസ് ട്രോഫി ഫൈനലിലെ നോ ബോൾ ഓർമയില്ലേ. പാകിസ്താനെതിരായ കളിയുടെ നാലാം ഓവറിൽ ഓപ്പണിങ് ബാറ്റ്സ്മാന്‍ ഫഖർ സമാന്റെ വിക്കറ്റെടുത്ത ആ നോബോൾ. ജീവൻ കിട്ടിയ സമൻ സെഞ്ചുറിയടിച്ച് ഫൈനലിലെ മാൻ ഓഫ് ദ മാച്ചാകുന്ന കാഴ്ചയാണ് പിന്നീട് ലണ്ടനിൽ കണ്ടത്. 180 റൺസിന്റെ കൂറ്റൻ ജയത്തോടെ പാകിസ്താൻ ചാമ്പ്യൻസ് ട്രോഫി ജേതാക്കളുമായി. നോബോളിന്റെ പാപഭാരത്തോടെ ഇന്ത്യ രണ്ടാം സ്ഥാനത്തും.

എന്തായാലും ജസ്പ്രീത് ഭുമ്രയു‌ടെ ഈ നോബോൾ ചിത്രം ജയ്പൂർ പോലീസ് ഉപയോഗിച്ചിരിക്കുകയാണ്. ഡോണ്ട് ക്രോസ് ദി ലൈൻ. യൂ നോ ഇറ്റ് കാൻ ബി കോസ്റ്റ് ലി... ഇതായിരുന്നു ഭുമ്രയുടെ ഫോട്ടോയ്ക്കൊപ്പം ജയ്പൂർ ട്രാഫിക് പോലീസ് ഉപയോഗിച്ച അടിക്കുറിപ്പ്. എന്നാൽ ഇതിന് ഭുമ്രയുടെ സമ്മതം വാങ്ങിയിരുന്നില്ല എന്ന് പിന്നീടാണ് പുറത്തറിഞ്ഞത്. ഇങ്ങനെ ഒരു ഫോട്ടോ ഉപയോഗിച്ചത് ഭുമ്രയ്ക്ക് ഇഷ്ടമായില്ല എന്നത് തന്നെ കാര്യം.

മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലൂടെയാണ് ഭുമ്ര തന്റെ അസന്തുഷ്ടി പ്രകടിപ്പിച്ചത്. വെൽഡൺ ജയ്പൂർ പോലീസ്, രാജ്യത്തിന് വേണ്ടി പരമാവധി നൽകിയാലും നിങ്ങൾക്ക് ഇങ്ങനെയാണ് ബഹുമാനം കിട്ടുക. ഇത് കണ്ട് ജയ്പൂർ പോലീസ് ഭുമ്രയോട് ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. പൊതുജനങ്ങളിൽ അവബോധം വളർത്തുവാനാണ് മാത്രമേ തങ്ങൾ ഉദ്ദേശിച്ചുള്ളൂ എന്നായിരുന്നു മറുപടി. അഥവാ നിങ്ങൾ അബദ്ധം ചെയ്താലും ഞാൻ കളിയാക്കില്ല തെറ്റ് സാധാരണമാണ് എന്ന് ഭുമ്ര മറുപടിയും കൊടുത്തു.

English summary
Jasprit Bumrah irked by Jaipur Police for using his CT 17 no-ball image
Please Wait while comments are loading...