ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍; ഇന്ത്യ ഉറ്റുനോക്കുന്നത് ബുംറയില്‍

  • Posted By:
Subscribe to Oneindia Malayalam

ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടുമ്പോള്‍ ഇന്ത്യന്‍ പ്രതീക്ഷ ബൗളര്‍ ജസ്പ്രീത് ബുംറയില്‍. കുറഞ്ഞകാലയളുകൊണ്ട് ഇത്രയേറെ മികവ് പ്രകടിപ്പിച്ച മറ്റൊരു ഇന്ത്യന്‍ ഫാസ്റ്റ് ബൗളറില്ല. ഏതു ബാറ്റിങ് പിച്ചിലും ഇന്ത്യയ്ക്ക് വിശ്വാസമര്‍പ്പിക്കാവുന്ന ബൗളറായി മാറിക്കഴിഞ്ഞു ബുംറ.

എതിര്‍ ബാറ്റ്‌സ്മാനെ കുഴക്കുന്ന ബൗണ്‍സറുകളും യോര്‍ക്കറുകളും എറിയാന്‍ മിടുക്കനാണ് ബുംറ. ആദ്യ ഓവറുകളിലും അവസാന ഓവറുകളിലും ക്യാപ്റ്റന് വിശ്വാസപൂര്‍വം പന്തേല്‍പ്പിക്കാവുന്ന ബൗളര്‍കൂടിയാണ് ഈ യുവതാരം. മികച്ച ബാറ്റിങ് നിരയുള്ള ഇന്ത്യയ്ക്ക് ബൗളിങ്ങിലെ അപാകം പരിഹരിക്കാന്‍ ബുംറ തുണയാകുമെന്നാണ് പ്രതീക്ഷ.

jaspritbumrah

പാക്കിസ്ഥാനെ ഒട്ടും ചെറുതായി കാണുന്നില്ലെന്ന് ബുംറ പറഞ്ഞു. എന്നാല്‍, പാക്കിസ്ഥാന്‍ ഫൈനലിലെത്തിയതില്‍ താരം അത്ഭുതം പ്രകടിപ്പിച്ചു. ക്രിക്കറ്റ് രസകരവും അപ്രവചനീയവുമാണ്. കളിയില്‍ എന്തും സംഭവിക്കാം. ഇന്ത്യ ഫൈനലിലെത്തിയത് മികച്ച പദ്ധതിയോടെയാണ്. ഒരു മത്സരവും എളുപ്പമുള്ളതായിരുന്നില്ലെന്നും ബുംറ വിലയിരുത്തി.

ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം ഇന്ത്യയുടെ വെസ്റ്റിന്റീസ് പര്യടനത്തില്‍നിന്നും ബുംറയെ ഒഴിവാക്കിയിട്ടുണ്ട്. ഐപിഎല്ലും ചാമ്പ്യന്‍സ് ട്രോഫിയും ഉള്‍പ്പെടെ നീണ്ട ക്രിക്കറ്റ് വേളയ്ക്ക് വിശ്രമം നല്‍കാനാണ് ബുംറയെ ഉള്‍പ്പെടുത്താതിരുന്നത്. വിശ്രമിക്കാന്‍ ബിസിസിഐ നിര്‍ദ്ദേശിക്കുകയായിരുന്നെന്നും താന്‍ സന്തോഷവാനാണെന്നുമാണ് ബുംറയുടെ പ്രതികരണം.

English summary
ICC Champions Trophy: Jasprit Bumrah wary of mercurial Pakistan ahead of final
Please Wait while comments are loading...