കോലി മുട്ടുകുത്തും; വിരാട് കോലിക്ക് പരിഹാസവും മുന്നറിയിപ്പുമായി പാക്കിസ്ഥാന്‍ ബൗളര്‍

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ഐസിസി ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍ ടൂര്‍ണമെന്റില്‍ നിലവിലെ ചാമ്പ്യന്മായ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ഏറ്റുമുട്ടാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ താരങ്ങള്‍ തമ്മില്‍ മാനസികമായ മുന്‍തൂക്കം നേടാനുള്ള വാക്‌പോര് ആരംഭിച്ചു. പാക്കിസ്ഥാന്‍ താരങ്ങളാണ് ഇക്കാര്യത്തില്‍ മുന്നിട്ടു നില്‍ക്കുന്നത്. പാക് ക്യാപ്റ്റന്‍ സര്‍ഫ്രാസിനെ പിന്നാലെ ബൗളര്‍ ജുനൈദ് ഖാന്‍ ഇന്ത്യയ്‌ക്കെതിരെ രംഗത്തെത്തി.

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെയാണ് ജുനൈദ് ലക്ഷ്യം വെക്കുന്നത്. കോലി തന്റെ ബൗളിങ്ങിന് മുന്നില്‍ മുട്ടുകുത്തുമെന്നും ഇത് തെളിയിച്ചിട്ടുള്ളതാണെന്നും ജനൈദ് ഖാന്‍ പറയുന്നു. നാലു മത്സരങ്ങളില്‍ കോലിക്കെതിരെ പന്തെറിഞ്ഞിട്ടുണ്ട്. മൂന്നു തവണയും കോലിയെ താന്‍ പുറത്താക്കിയെന്ന് പാക് താരം പറഞ്ഞു.

viratkohli

വിരാട് കോലി മികച്ച ബാറ്റ്‌സ്മാന്‍ ആണ്. എന്നാല്‍, തനിക്കെതിരെ കളിക്കാന്‍ കോലിക്ക് കഴിയാറില്ലെന്നും ജുനൈദ് വ്യക്തമാക്കി. ജുനൈദിന് മുന്നില്‍ മൂന്നുുതവണ കീഴടങ്ങിയ കോലിക്ക് 22 പന്തില്‍ നിന്നും 2 റണ്‍സ് മാത്രമേ നേടാന്‍ കഴിഞ്ഞിട്ടുള്ളൂ. അതുകൊണ്ടുതന്നെ കോലിയെ ലക്ഷ്യം വെക്കുക ഈ പാക് താരമാണെന്ന് വ്യക്തം.

നേരത്തെ പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ സര്‍ഫ്രാസ് ഖാനും ഇന്ത്യയ്‌ക്കെതിരായ മത്സരത്തില്‍ പാക്കിസ്ഥാന് മേല്‍ക്കൈ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ചാമ്പ്യന്‍സ് ട്രോഫിയില്‍ രണ്ടു മത്സരങ്ങളില്‍ പാക്കിസ്ഥാന്‍ ജയിച്ചപ്പോള്‍ ഒരെണ്ണത്തിലാണ് ഇന്ത്യയ്ക്ക് ജയിക്കാനായത്. ഇത് പാക്കിസ്ഥാന് മേല്‍ക്കൈ നല്‍കുമെന്നാണ് ക്യാപ്റ്റന്റെ വാദം.

English summary
Junaid Khan takes dig at Virat Kohli ahead of ICC Champions Trophy clash
Please Wait while comments are loading...