'ധോണിയും യുവരാജും ഫോമിലാണെങ്കില്‍ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യയ്ക്ക് തന്നെ'; കപില്‍ ദേവ്

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയും ഓള്‍ റൗണ്ടര്‍ യുവരാജ് സിങ്ങും അടുത്ത ലോകകപ്പുവരെ ടീമില്‍ ഉണ്ടാകമോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ്. ഇരുവരും മികച്ച കളിക്കാരാണെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍, ഇവരുടെ പ്രായം അതിന് അനുവദിക്കുമെന്ന് തോന്നുന്നില്ലെന്ന് കപില്‍ പറഞ്ഞു.

2019ല്‍ അടുത്ത ലോകകപ്പ് ആകുമ്പോഴും മികച്ച ഫോമില്‍ ടീമില്‍ തുടരുകയും ലോകകപ്പ് ടീമില്‍ കയറിപ്പറ്റുകയും ചെയ്യുക എളുപ്പമല്ലെന്നാണ് ഇതിഹാസതാരം പറയുന്നത്. ഇരുവരും ടാലന്റ് ഉള്ള കളിക്കാരാണെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍, ടാലന്റുകൊണ്ടുമാത്രം ഈ പ്രായത്തില്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തുക സാധ്യമല്ല.

kapildev

അതേസമയം, ഇരുവരും മധ്യനിരയില്‍ തങ്ങളുടെ സ്വതസിദ്ധമായ പ്രകടനം കാഴ്ചവെക്കുകയാണെങ്കില്‍ ഇന്ത്യയ്ക്ക് ചാമ്പ്യന്‍സ് ട്രോഫി നിലനിര്‍ത്താന്‍ കഴിയും. വരാനിരിക്കുന്ന ഇംഗ്ലണ്ടുമായുള്ള പരമ്പര ഇവരെ സംബന്ധിച്ച് നിര്‍ണായകമാണ്. പ്രത്യേകിച്ചും യുവരാജിനെ സംബന്ധിച്ച്. റണ്‍ കണ്ടെത്താനായില്ലെങ്കില്‍ യുവരാജിന് മറ്റൊരു അവസരം ലഭിക്കാനിടയില്ലെന്നും കപില്‍ വിലയിരുത്തുന്നു.

ധോണിയില്‍നിന്നും ഏകദിന ക്യാപ്റ്റന്‍ പദവി ലഭിച്ച വിരാട് കോലിയും പരമ്പര ജയത്തോടെ ക്യാപ്റ്റന്‍ സ്ഥാനത്തിന് അനുയോജ്യനാണെന്ന് തെളിയിക്കണം. ഏകദിനത്തിലും ടെസ്റ്റലുമെല്ലാം മികച്ച രീതിയില്‍ ടീമിനെ നയിക്കുക എളുപ്പമല്ല. ക്യാപ്റ്റന്‍ പദവി കോലിയുടെ കളിയെ ബാധിക്കരുതെന്നാണ് തന്റെ ആഗ്രഹമെന്നും കോലിയുടെ ആരാധകന്‍ കൂടിയായ കപില്‍ വ്യക്തമാക്കി.

English summary
Kapil Dev says If Dhoni and Yuvraj bat well, India can defend Champions Trophy
Please Wait while comments are loading...