തീപ്പൊരി പാറിക്കാന്‍ ശ്രീ വീണ്ടുമെത്തും...ആദ്യം കേരളം,പിന്നെ ഇന്ത്യ!! കെസിഎയുടെ കട്ട സപ്പോര്‍ട്ട്

  • Written By:
Subscribe to Oneindia Malayalam

കൊച്ചി: ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് ഹൈക്കോടതി റദ്ദാക്കിയതോടെ ക്രിക്കറ്റിലേക്ക് ഗംഭീര തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് ശ്രീശാന്ത്. ഒരു കാലത്ത് രാജ്യം കണ്ട മികച്ച പേസര്‍മാരിലൊരാളെന്ന് ഏവരും പുകഴ്ത്തിയ ശ്രീ അവിശ്വസനീയമാംവിധമാണ് ഹീറോയില്‍ നിന്നു വില്ലനിലേക്ക് കൂപ്പുകുത്തിയത്. ഐപിഎല്ലില്‍ ഒത്തുകളിച്ചുവെന്ന ആരോപണം നേരിട്ടതോടെ ശ്രീ ഇന്ത്യക്കു മാത്രമല്ല കേരളത്തിനും വെറുക്കപ്പെട്ടവനായി മാറി. അന്ന് ശ്രീശാന്തിനെ കൈവിട്ട എല്ലാവരും ഇപ്പോള്‍ പൂര്‍ണ പിന്തുണയുമായി രംഗത്തു വന്നിരിക്കുകയാണ്. ശ്രീശാന്ത് കേരളത്തിന്റെ സ്വന്തം താരമാണെന്നു കെസിഎ പ്രസിഡന്റ് ബി വിനോദ് കുമാര്‍ പറഞ്ഞു.

കെസിഎയുടെ പിന്തുണ

കെസിഎയുടെ പിന്തുണ

കേരള ക്രിക്കറ്റ് അസോസിയേഷന്റെ പിന്തുണ ശ്രീയുടെ തിരിച്ചുവരവിന് വേഗം നല്‍കുന്നതാണ്. കേരളത്തിന്റെ സ്വന്തം കളിക്കാരനാണ് ശ്രീശാന്തെന്നും പോസിറ്റീവായ തീരുമാനം തന്നെയുണ്ടാവുമെന്നും വിനോദ് കുമാര്‍ പറഞ്ഞു.

അവകാശമുണ്ട്

അവകാശമുണ്ട്

വിലക്ക് ഹൈക്കോടതി നീക്കിയ സാഹചര്യത്തില്‍ കേരള ടീമിലേക്കും ഇന്ത്യന്‍ ടീമിലേക്കും തിരിച്ചുവരാനുള്ള എല്ലാ അവകാശവും ശ്രീശാന്തിന് ഉണ്ടെന്നു വിനോദ് കുമാര്‍ ചൂണ്ടിക്കാട്ടി.

ശ്രീ നമ്മുടെ പയ്യന്‍

ശ്രീ നമ്മുടെ പയ്യന്‍

ശ്രീശാന്ത് നമ്മുടെ പയ്യനാണ്. ഒത്തുകളിക്കേസില്‍ അദ്ദേഹം ഉള്‍പ്പെട്ടത് ഏറെ വേദന ഉണ്ടാക്കിയിരുന്നു. വിലത്ത് നീക്കിയതിനാല്‍ കേരള ടീമിലേക്ക് പരിഗണിക്കപ്പെടാന്‍ ശ്രീ അര്‍ഹനാണെന്ന് വിനോദ് പറഞ്ഞു.

സന്തോഷമെന്ന് ടിസി മാത്യു

സന്തോഷമെന്ന് ടിസി മാത്യു

ശ്രീശാന്തിന്റെ വിലക്ക് നീക്കിയതില്‍ സന്തോഷമുണ്ടെന്ന് ബിസിസിഐ വൈസ് പ്രസിഡന്റും കെസിഎയുടെ മുന്‍ പ്രസിഡന്റുമായ ടി സി മാത്യു പറഞ്ഞു. ഹൈക്കോടതിയുടെ വിധിക്കെതിരേ ബിസിസിഐ അപ്പീല്‍ പോവരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരള ടീമിലെത്തുക ലക്ഷ്യം

കേരള ടീമിലെത്തുക ലക്ഷ്യം

കേരള ടീമില്‍ തിരിച്ചെത്തുകയാണ് തന്റെ ആദ്യത്തെ ലക്ഷ്യമെന്നും അതിനായി ശ്രമിക്കുമെന്നും 34 കാരനായ ശ്രീശാന്ത് പ്രതികരിച്ചു. വിലക്ക് നീക്കിയതില്‍ ദൈവത്തോട് നന്ദി പറയുന്നതായും താരം കൂട്ടിച്ചേര്‍ത്തു. വിധി കേള്‍ക്കാന്‍ ശ്രീശാന്ത് കോടതിയിലെത്തിയിരുന്നു.

ബിസിസിഐയുടെ വാശിക്കേറ്റ അടി

ബിസിസിഐയുടെ വാശിക്കേറ്റ അടി

പട്ട്യാല സെഷന്‍സ് കോടതി നേരത്തേ ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയിരുന്നെങ്കിലും വിലക്ക് നീക്കില്ലെന്നു ബിസിസിഐ കടുംപിടിത്തം തുടരുകയായിരുന്നു. ഇതിനാണ് ഹൈക്കോടതി വിധിയിലൂടെ പ്രഹരമേറ്റത്.

ശ്രീശാന്ത് ചൂണ്ടിക്കാട്ടിയത്

ശ്രീശാന്ത് ചൂണ്ടിക്കാട്ടിയത്

വിലക്കിനെ തുടര്‍ന്നു ആഭ്യന്തര ക്രിക്കറ്റില്‍പ്പോലും തനിക്കു കളിക്കാന്‍ സാധിക്കുന്നില്ല. ദില്ലി പോലീസ് നല്‍കിയ വിവരങ്ങള്‍ ആധാരമാക്കിയാണ് ബിസിസിഐ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ദില്ലി പോലീസിന്റെ വാദങ്ങള്‍ തള്ളി പട്ട്യാല സെഷന്‍സ് കോടതി തന്നെ കുറ്റവിമുക്തനാക്കിയിരുന്നു. എന്നിട്ടും വിലക്ക് നീക്കാന്‍ ബിസിസിഐ തയ്യാറായില്ലെന്നും ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ശ്രീ ചൂണ്ടിക്കാട്ടിയിരുന്നു

ശ്രീയുടെ അറസ്റ്റ്

ശ്രീയുടെ അറസ്റ്റ്

2013ലാണ് ശ്രീശാന്തുള്‍പ്പെടെ മൂന്നു താരങ്ങളെ ദില്ലി പോലീസ് അറസ്റ്റ് ചെയ്തത്. വാതുവയ്പ്പ് സംഘങ്ങളുമായി ചേര്‍ന്ന് ഐപിഎല്ലില്‍ ഒത്തുകളിച്ചെന്നായിരുന്നു ആരോപണം. പിന്നീട് തെളിവില്ലെന്ന് കണ്ടെത്തി കോടതി താരങ്ങളെ കുറ്റവിമുക്തരാക്കുകയായിരുന്നു

മികച്ച അന്താരാഷ്ട്ര കരിയര്‍

മികച്ച അന്താരാഷ്ട്ര കരിയര്‍

ഇന്ത്യക്കു വേണ്ടി മികച്ച പ്രകടനമാണ് ശ്രീശാന്ത് നടത്തിയിട്ടുള്ളത്. 53 ഏകദിനങ്ങൡ നിന്നും 75 ഉം 27 ടെസ്റ്റുകളില്‍ നിന്നും 87ഉം വിക്കറ്റുകള്‍ താരം നേടിയിട്ടുണ്ട്.2007ലെ പ്രഥമി ടി ട്വന്റി ലോകകപ്പിലും 2011ലെ ലോകകപ്പിലും ഇന്ത്യ ജേതാക്കളായപ്പോള്‍ ശ്രീ ഒപ്പമുണ്ടായിരുന്നു.

English summary
KCA support for Sreesanth.
Please Wait while comments are loading...