സഞ്‌ജുവിനെ വിരട്ടി, അച്ഛനെ പരിസരത്തു കണ്ടുപോവരുതെന്ന്!! ഇത്ര ധൈര്യം ആര്‍ക്കെന്നല്ലേ!!

  • Written By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ സഞ്ജു വി സാംസണിന് കെസിഎയുടെ താക്കീത്. മോശം പെരുമാറ്റത്തിന്റെ പേരിലാണ് ദേശീയ താരം കൂടിയായ സഞ്ജുവിനെ കെസിഎ ഞെട്ടിച്ചത്.

സഞ്ജുവിന്റെ അച്ഛന്‍ സാംസണ്‍ വിശ്വനാഥിനെതിരേയും കേരള ക്രിക്കറ്റ് അസോസിയേഷന്‍ നടപടിയെടുത്തിട്ടുണ്ട്.

സഞ്ജുവിനെ നിരീക്ഷിക്കും

തെറ്റ് ഇനി ആവര്‍ത്തിക്കില്ലെന്നു സഞ്ജു കെസിഎയ്ക്ക് കത്ത് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് താക്കീത് നല്‍കി വിട്ടയച്ചത്. എന്നാല്‍ ഇനി സഞ്ജു തങ്ങളുടെ കര്‍ശന നിരീക്ഷണത്തിലായിരിക്കുമെന്നും തെറ്റ് ആവര്‍ത്തിച്ചാല്‍ കൂടുതല്‍ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്നും കെസിഎ വ്യക്തമാക്കി.

അച്ഛനെയും വെറുതെവിട്ടില്ല

സാംസണ്‍ വിശ്വനാഥിനെതിരേ കടുത്ത നടപടികളാണ് കെസിഎ സ്വീകരിച്ചത്. ഇനി മുതല്‍ പരിശീലകരുമായോ കെസിഎ ഭാരവാഹികളുമായോ സാംസണ്‍ ബന്ധപ്പെടാന്‍ പാടില്ല. പരിശീലനവേദികള്‍, ഗ്രൗണ്ട് എന്നീവിടങ്ങില്‍ അനുമതിയില്ലാതെ പ്രവേശിക്കരുതെന്നും കെസിഎ മുന്നറിയിപ്പ് നല്‍കി.

രഞ്ജിയിലെ പെരുമാറ്റം തിരിച്ചടിയായി

മുംബൈയില്‍ ഗോവയ്‌ക്കെതിരേ നടന്ന രഞ്ജി ട്രോഫി മല്‍സരത്തിനിടെ നടത്തിയ മോശം പെരുമാറ്റമാണ് സഞ്ജുവിനെ പ്രതിക്കൂട്ടിലാക്കിയത്. കളിയുടെ രണ്ടാമിന്നിങ്‌സില്‍ റണ്ണൊന്നുമെടുക്കാതെ പുറത്തായ ശേഷം ഡ്രസിങ് റൂമിലെത്തി സഞ്ജു ബാറ്റ് തല്ലിപ്പൊട്ടിച്ചെന്നും ആരെയും അറിയിക്കാതെ റൂം വിടുകയായിരുന്നുവെന്നുമാണ് ആരോപണം.

അടുത്ത കളിയിലും അവസരം നല്‍കി

ഗുവാഹത്തിയില്‍ നടന്ന തൊട്ടടുത്ത മല്‍സരത്തിലും സഞ്ജുവിന് കേരളാ ടീമില്‍ ഇടംനല്‍കി. എന്നാല്‍ ആദ്യ ഇന്നിങ്‌സില്‍ റണ്ണൊന്നുമെടുക്കാനാവാതെ പുറത്തായി.
പരിക്കേറ്റ തന്നെ നാട്ടിലേക്ക് മടങ്ങാന്‍ അനുവദിക്കണമന്ന് സഞ്ജു ആവശ്യപ്പെട്ടെങ്കിലും കെസിഎ അനുവദിച്ചില്ല. പരിക്കിനെക്കുറിച്ച് താരം ടീം ഫിസിയോ, മാനേജര്‍ എന്നിവരെ അറിയിച്ചില്ലെന്നു കെസിഎ വ്യക്തമാക്കി. സഞ്ജുവിനെ ടീം വിടാന്‍ അനുവദിക്കാത്തതില്‍ പ്രകോപിതനായ അച്ഛന്‍ സാംസണ്‍ കെസിഎ പ്രസിഡന്റിനോടും മറ്റുള്ളവരോടും മോശമായി സംസാരിക്കുകയും ചെയ്തിരുന്നു.

മോശം പെരുമാറ്റം നിരാശയെത്തുടര്‍ന്ന്

തുടര്‍ച്ചയായി ബാറ്റിങില്‍ നിറംമങ്ങിയതിനെത്തുടര്‍ന്നുണ്ടായ നിരാശയെത്തുടര്‍ന്നാണ് താന്‍ മോശമായി പെരുമാറിയതെന്ന് സഞ്ജു കെസിഎയ്ക്ക് വിശദീകരണം നല്‍കിയിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ നാലംഗ കമ്മിറ്റിയെ കെസിഎ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. സഞ്ജു തെറ്റുകാരനാണെന്നു കമ്മിറ്റിയാണ് കണ്ടെത്തിയത്.

English summary
Kerala cricket association warns Sanju Samson for bad behaviour. KCA also take action aginst players father.
Please Wait while comments are loading...